/indian-express-malayalam/media/media_files/uploads/2019/06/dhoni-kohli.jpg)
വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ലോകകപ്പിൽ അപരാജിയ കുതിപ്പ് തുടരുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. വിൻഡീസിനെതിരായ മത്സരത്തിൽ ജയിച്ചതോടെ സെമിയിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ് ഇന്ത്യ. വിൻഡീസിനെ 125 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മധ്യനിര പൂർണമായും കൈയ്യൊഴിഞ്ഞ ഇന്ത്യയെ അർധസെഞ്ചുറി പ്രകടനത്തിലൂടെ കരകയറ്റിയത് നായകൻ വിരാട് കോഹ്‌ലിയുടെയും മുൻ നായകൻ എംഎസ് ധോണിയുടെയും അർധസെഞ്ചുറി പ്രകടനമാണ്.
"He knows exactly what he wants to do out there in the middle ... That's his strength to play calculated cricket. He's a legend of the game, we all know that."
These two pic.twitter.com/cFpIHuk5YC— Cricket World Cup (@cricketworldcup) June 27, 2019
മറ്റൊരു ക്ലാസ് ഇന്നിങ്സ് പുറത്തെടുത്ത നായകൻ വിരാട് കോഹ്‌ലി 82 പന്തിൽ 72 റൺസാണ് നേടിയത്. എം.എസ് ധോണിയുടെ സമ്പാദ്യം 61 പന്തിൽ 56 റൺസായിരുന്നു. കൃത്യസമയത്ത് ക്രീസിൽ നിലയുറപ്പിച്ച് ശ്രദ്ധപൂർവ്വം ബാറ്റ് വീശിയ ഇരുവരും ഇന്ത്യൻ സ്കോറിങ്ങിന്റെ ജീവൻ നിലനിർത്തുകയും 268 എന്ന പൊരുതാവുന്ന സ്കോറിലേക്ക് ഇന്ത്യയെ എത്തിക്കുകയും ചെയ്തു.
എന്നാൽ ധോണിയുടെ ബാറ്റിങ്ങിനെതിരെ വലിയ വിമർശനമാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് ഉയർന്ന് കേൾക്കുന്നത്. ആരാധകരും മുൻതാരങ്ങളുമെല്ലാം ധോണിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. അവസാന ഓവറിലെ 16 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ റണ്‍ റേറ്റ് ഉയര്‍ത്താന്‍ ധോണി ഒന്നും ചെയ്തിട്ടില്ലെന്നാണ് പ്രധാന വിമര്‍ശനം. ടീം ടോട്ടല്‍ ഉയരാന്‍ തകര്‍ത്തടിക്കേണ്ട സമയമാണ് 45 മുതല്‍ 50 വരെയുള്ള ഓവര്‍. ഇതില്‍ 50-ാം ഓവറില്‍ മാത്രമാണ് ധോണി സാഹചര്യത്തിനനുസരിച്ച് ബാറ്റ് വീശിയത്. കുറച്ച് കൂടി നേരത്തെ കൂറ്റന്‍ അടികള്‍ക്ക് ശ്രമിക്കേണ്ടതായിരുന്നു എന്നാണ് അവരുടെ പക്ഷം.
Also Read: 'തലയാട്ടം പോതുമാ?'; ചര്‍ച്ചയായി ധോണിയുടെ ഇന്നിങ്‌സ്
അതേസമയം വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. എങ്ങനെയാണ് കളിക്കേണ്ടതെന്ന് നന്നായി അറിയുന്ന താരമാണ് ധോണിയെന്നാണ് കോഹ്‌ലിയുടെ പക്ഷം. സ്വഭാവികമായ കഴിവിന് പുറമെ വ്യക്തമായ ഗെയിം പ്ലാനോട് കൂടെ കളിക്കുന്ന ചുരുക്കം ചില താരങ്ങളിലൊരളാണ് ധോണിയെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു. കളിക്ക് ശേഷം സംസാരിക്കവേയാണ് ധോണിയെക്കുറിച്ച് കോഹ്‌ലി വാചാലനായത്.
"ധോണിക്കറിയാം മധ്യനിരയിൽ എന്താണ് ചെയ്യേണ്ടതെന്ന്. നമുക്ക് വേണ്ടി ഒരുപാട് മത്സരങ്ങൾ ജയിപ്പിച്ചയാളാണ്. 15-20 റൺസൊക്കെ വേണ്ടപ്പോൾ അദ്ദേഹത്തെപോലൊരാൾ കൂടെയുള്ളത് വലിയ കാര്യമാണ്. അദ്ദേഹത്തിനറിയാം അത് എങ്ങനെ നേടണമെന്ന്. ഇന്ത്യ വിജയിച്ച ഭൂരിഭാഗം മത്സരങ്ങളിലും അദ്ദേഹത്തിന്റെ പരിചയസമ്പത്ത് നമുക്ക് ഗുണം ചെയ്തിട്ടുണ്ട്." കോഹ്‌ലി പറഞ്ഞു.
Also Read: 'പകരക്കാരില്ലാത്ത പകരക്കാരൻ'; ഇന്ത്യൻ വിജയപാത തെളിച്ച് ഷമി
സ്വഭാവികമായ കഴിവിന് പുറമെ വ്യക്തമായ ഗെയിം പ്ലാനോട് കൂടെ കളിക്കുന്ന ചുരുക്കം ചില താരങ്ങളിലൊരളാണ് ധോണിയെന്നും കളിയെ നന്നായി പഠിക്കുന്നയാളാണെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു. ധോണിയൊരു ഇതിഹാസമാണ്. അത് അങ്ങനെ തന്നെയുണ്ടാകുമെന്നും കോഹ്‌ലി വ്യക്തമാക്കി.
വിൻഡീസിനെ 125 റൺസിന് തോൽപ്പിച്ച ഇന്ത്യ ലോകകപ്പ് സെമിയും ഏകദേശം ഉറപ്പിച്ചു. ഇന്ത്യ ഉയർത്തിയ 269 റൺസ് വിജയലക്ഷ്യം പിന്തുർന്ന വിൻഡീസ് പോരാട്ടം 143 റൺസിൽ അവസാനിച്ചു. ചെറിയ വിജയലക്ഷ്യം അനായാസം പിന്തുടരാനിറങ്ങി വിൻഡീസിനെ അതിലും ചെറിയ സ്കോറിലൊതുക്കിയ ഇന്ത്യൻ ബോളിങ് നിരയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ ഒന്നിൽ ജയിച്ചാൽ ഇന്ത്യക്ക് സെമിയിൽ സ്ഥാനമുറപ്പിക്കാം.
ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാലും ജസ്പ്രീത് ബുംറ യുസ്‌വേന്ദ്ര ചാഹൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. കുൽദീപ് യാദവിനും ഹാർദിക് പാണ്ഡ്യയ്ക്കുമാണ് മറ്റ് രണ്ട് വിക്കറ്റുകൾ. നിർണായക ഘട്ടത്തിൽ അർധസെഞ്ചുറി പ്രകടനം പുറത്തെടുത്ത നായകൻ കോഹ്‌ലിയാണ് കളിയിലെ താരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.