/indian-express-malayalam/media/media_files/uploads/2017/05/sachin-tendulkar-759.jpg)
ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യ കുതിപ്പ് തുടരുമ്പോള്‍ ഇന്ത്യന്‍ താരങ്ങളെ വാനോളം പുകഴ്ത്തുകയാണ് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ശ്രീലങ്കക്കെതിരെ സെഞ്ച്വറി നേടിയ ഇന്ത്യയുടെ ഓപ്പണര്‍മാരെ കുറിച്ചാണ് സച്ചിന്‍ ഇപ്പോള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികളും ഈ ലോകകപ്പില്‍ ഇതുവരെ അഞ്ച് സെഞ്ച്വറികളും നേടിയ രോഹിത് ശര്‍മയെ പ്രതിഭാസം എന്നാണ് സച്ചിന്‍ ട്വീറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ലോകകപ്പിലെ ആദ്യ സെഞ്ച്വറി നേടിയ കെ.എല്‍.രാഹുലിനെയും സച്ചിന്‍ പുകഴ്ത്തി. രാഹുലിന്റെ സെഞ്ച്വറി നല്ല സൂചനയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
3 consecutive 100s and 5 in a single @cricketworldcup is just phenomenal, Rohit.
Very good to see @klrahul11 go on to convert a good knock into a 100 as well! Good signs. #CWC19< href="https://twitter.com/hashtag/INDvSL?src=hash&ref_src=twsrc%5Etfw">#INDvSLpic.twitter.com/p7e3cduV8B
— Sachin Tendulkar (@sachin_rt) July 6, 2019
Read Also: അത്യുന്നതങ്ങളില്‍ ഹിറ്റ്മാന്‍; സെഞ്ചുറിയില്‍ ചരിത്രനേട്ടവുമായി രോഹിത്
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് ഇനി രോഹിത് ശര്‍മ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ 92 പന്തുകളില്‍ നിന്നും സെഞ്ചുറി നേടിയതോടെ ഈ ലോകകപ്പില്‍ രോഹിത്തിന്റെ സെഞ്ചുറി നേട്ടം അഞ്ചായി. ഇതോടെ കഴിഞ്ഞ ലോകകപ്പില്‍ നാല് സെഞ്ചുറി നേടിയ കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡ് പഴങ്കഥയായി.
Read Also: ഇത് ബ്രസീലിനുവേണ്ടി ഒരുക്കിയ തിരക്കഥ; ആഞ്ഞടിച്ച് മെസി
കൂടാതെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു രോഹിത്. സച്ചിനും രോഹിത്തും ആറ് ലോകകപ്പ് സെഞ്ചുറികളുണ്ട്. ആറ് ലോകകപ്പുകളില്‍ നിന്നും സച്ചിന്‍ നേടിയ സെഞ്ചുറികള്‍ക്കൊപ്പം രോഹിത് എത്തിയത് രണ്ട് ലോകകപ്പ് മാത്രം കളിച്ചാണ്. ഈ ലോകകപ്പിലെ ടോപ് സ്‌കോറര്‍ എന്ന നേട്ടത്തില്‍ ഷാക്കിബ് അല്‍ ഹസനെ മറി കടന്ന് രോഹിത് ഒന്നാമതെത്തി. ഷാക്കിബിന്റെ 606 റണ്‍സ് മറികടന്ന രോഹിത്തിന്റെ ഈ ലോകകപ്പിലെ സമ്പാദ്യം 647 റണ്‍സാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us