scorecardresearch

ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ്: ക്രിക്കറ്റ് മത്സരങ്ങൾ ജൂലൈ മുതൽ ആരംഭിക്കും; ഷെഡ്യൂൾ പുറത്തിറക്കി

ലോസ് ഏഞ്ചൽസിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള പൊമോന ഫെയര്‍ഗ്രൗണ്ട്‌സിലായിരിക്കും മത്സരങ്ങള്‍ നടക്കുക

ലോസ് ഏഞ്ചൽസിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള പൊമോന ഫെയര്‍ഗ്രൗണ്ട്‌സിലായിരിക്കും മത്സരങ്ങള്‍ നടക്കുക

author-image
Sports Desk
New Update
India, Indian Cricket Team, IND

ഫയൽ ഫൊട്ടോ

ഡൽഹി: 2028 ൽ ലോസ് ഏഞ്ചൽസിൽ നടക്കാനാരിക്കുന്ന ഒളിമ്പിക്‌സിന്‍റെ ഷെഡ്യൂൾ പുറത്തിറക്കി. 128 വർഷത്തിനു ശേഷം ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിനുണ്ട്. ലോസ് ഏഞ്ചൽസിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള പൊമോന ഫെയര്‍ഗ്രൗണ്ട്‌സിലായിരിക്കും മത്സരങ്ങള്‍ നടക്കുക.

Advertisment

2028 ജൂലൈ 12 മുതലാണ് ക്രിക്കറ്റ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ 20, 29 തീയതികളിലാണ് മെഡൽ മത്സരങ്ങൾ നടക്കുക. പുരുഷ, വനിതാ വിഭാഗങ്ങളിലായി ആറു ടീമുകൾ വീതം ടി20 ഫോർമാറ്റിൽ മത്സരിക്കും.

Also Read: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോർ; നാണക്കേടിന്റെ റെക്കോർൽ വിൻഡീസ്, താരമായി മിച്ചൽ സ്റ്റാർക്ക്

1900-ല്‍ പാരീസില്‍ നടന്ന ഒളിമ്പിക്സിലാണ് ആദ്യമായും അവസാനമായും ക്രിക്കറ്റ് മത്സരം നടന്നത്. അന്ന് ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ രണ്ടുദിവസം നീണ്ടുനിന്ന മത്സരമാണ് നടന്നത്. ബ്രിട്ടനായിരുന്നു സ്വർണ്ണം നേടിയത്.

Advertisment

Also Read:'ഞങ്ങൾക്ക് ഇത് തമാശ; ഇതിനപ്പുറവും ചെയ്യും'; ഇംഗ്ലണ്ടുകാരുടെ വായടപ്പിച്ച് രവി ശാസ്ത്രി

ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ്, ബേസ്ബോൾ/സോഫ്റ്റ്ബോൾ, ഫ്ലാഗ് ഫുട്ബോൾ, ലാക്രോസ് (സിക്സ്), സ്ക്വാഷ് എന്നിവ പുതിയ അഞ്ച് കായിക ഇനങ്ങളായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അംഗീകരിച്ചിരുന്നു. പുരുഷ, വനിതാ വിഭാഗങ്ങളിലായി ആകെ 90 അത്‌ലറ്റ് ക്വാട്ടയാണ് അനുവദിച്ചിരിക്കുന്നത്. അതിനാല്‍ മത്സരിക്കുന്ന 12 ടീമുകൾക്ക് 15 അംഗ സ്ക്വാഡുകളെ പ്രഖ്യാപിക്കാനാകും.

Read More

സഞ്ജു വൈസ് ക്യാപ്റ്റൻ; സഹോദരൻ സാലി കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റൻ

Cricket Olympics

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: