/indian-express-malayalam/media/media_files/uploads/2020/01/bbl.jpg)
സിഡ്നി: ഓസ്ട്രേലിയൻ ഓള്‍റൗണ്ടർ ക്രിസ് ഗ്രീനിന് ബോളിങ്ങിൽ നിന്ന് വിലക്ക്. ഓസ്‌ട്രേലിയന്‍ ആഭ്യന്തര ടി 20 ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിൽ​ നിന്നുമാണ് താരത്തെ വിലക്കിയത്. ബിഗ് ബാഷ് ലീഗില്‍ സിഡ്നി തണ്ടേഴ്സിനായി കളിക്കുന്നതിനിടെയാണ് ഓഫ് സ്പിന്നറായ ഗ്രീനിന്റെ ബൗളിംഗ് ആക്ഷന്‍ സംശയാസ്പദമാണെന്ന് അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നുള്ള പരിശോധനയ്ക്ക് ശേഷമാണ് ഗ്രീനിനെ വിലക്കിയ തീരുമാനം ക്രിക്കറ്റ്​ ഓസ്ട്രേലിയ വെളിപ്പെടുത്തിയത്.
"Chris is an important part of our future and the club will support him through this process.” #ThunderNationhttps://t.co/OQB8DwMDKd
— Sydney Thunder (@ThunderBBL) January 8, 2020
ഇരുപത്തിയാറുകാരനായ ഗ്രീനിന് മൂന്നുമാസം വിലക്ക് ഏര്‍പ്പെടുത്തിയതോടെ താരത്തിന് ഈ സീസണില്‍ ഇനി പന്തെറിയാന്‍ കഴിയില്ല. എന്നാൽ ബിബിഎല്ലിൽ മാത്രമാണ് താരത്തിന് വിലക്കേർപ്പെടുത്തിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. ബിഗ്ബാഷില്‍ നിന്നും വിലക്ക് ലഭിച്ചെങ്കിലും പ്രീമിയര്‍ ക്രിക്കറ്റില്‍ സിഡ്‌നിക്കുവേണ്ടി പന്തെറിയാന്‍ ഗ്രീനിന് കഴിയും. തണ്ടറിന് വേണ്ടി ബാറ്റിങ്ങിനിറങ്ങാനും താരത്തിന് അനുമതിയുണ്ട്.
അതേസമയം മികച്ച ഫോമിലായിരുന്ന ഗ്രീൻ വരാനിരിക്കുന്ന ടി 20 ലോകകപ്പിലേക്കുള്ള ഓസീസ് ടീമിൽ​ഇടംപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. ബോളിങ്ങിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നതിനാൽ മറ്റ് താരങ്ങളെ ടീമിലേക്ക് പരിഗണിക്കാനായിരിക്കും ക്രിക്കറ്റ് ഓസ്ട്രേലിയ തയ്യാറാവുക.
Read Also: IPL Auction 2020: കോടിപതികളും ലക്ഷപ്രഭുക്കളും; ഐപിഎൽ താരലേലത്തിൽ വിറ്റുപോയവർ ഇവർ
ഓള്‍റൗണ്ടറിന്റെ വിലക്കോടെ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും ഈ സീസണിൽ തിരിച്ചടിയായേക്കും. ഇത്തവണത്തെ ലേലത്തില്‍ 20 ലക്ഷം രൂപയാണ് ഓസീസ് താരത്തിനായി കൊല്‍ക്കത്ത ചെലവഴിച്ചത്. ഓസ്‌ട്രേലിയയിലെ വിലക്ക് ഐപിഎല്ലില്‍ കളിക്കുന്നതിന് തടസമാകില്ലെങ്കിലും വിലക്ക് ലഭിച്ച ക്രിസ് ഗ്രീൻ ബിസിസിഐയുടെ നിരീക്ഷണത്തിലായിരിക്കും. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തോടെ പന്തെറിയാന്‍ താരത്തിന് കഴിഞ്ഞേക്കില്ല.
അടുത്തിടെ പാക്കിസ്ഥാൻ ഓൾറൗണ്ടര്‍ മുഹമ്മദ് ഹഫീസിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ആഭ്യന്തര മത്സരങ്ങളിൽ ബോൾ ചെയ്യുന്നതിൽ നിന്നാണ് താരത്തിനെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് വിലക്കിയത്. ഇതോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ഒരു മത്സരത്തിലും താരത്തിന് പങ്കെടുക്കാനാവില്ല.
2005 ലാണ് ഹഫീസിന്റെ ബോളിങ് ആക്ഷൻ ആദ്യമായി സംശയത്തിന്റെ നിഴലിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നീട് നിരവധി തവണ താരത്തിന്റെ ആക്ഷൻ ചോദ്യം ചെയ്യപ്പെട്ടു. പിന്നീട് രാജ്യാന്തര മത്സരങ്ങളിൽ ബോൾ ചെയ്യുന്നതിൽ​നിന്നു ഹഫീസിനെ വിലക്കിയ ഐസിസി 2018 മേയിൽ വിലക്ക് പിൻവലിക്കുകയും ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us