/indian-express-malayalam/media/media_files/uploads/2019/06/Yuvraj-4.jpg)
ലോക്ക്ഡൗണ്‍ ആയതോടെ കായികതാരങ്ങളെല്ലാം വലിയ ബോറടിയിലാണ്. വീട്ടിലിരിക്കുമ്പോൾ സമയം കളയാൻ പലവിധ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. കോഹ്‌ലിയടക്കമുള്ള താരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ എപ്പോഴും സജീവമാണ്. സഹതാരങ്ങൾക്കൊപ്പം കളിച്ചും ചിരിച്ചും സമയം ചെലവഴിക്കുകയാണ് പലരും. അതിനിടയിലാണ് ജസ്‌പ്രീത് ബുംറയെ ആശയക്കുഴപ്പത്തിലാക്കി മുൻ ഇന്ത്യൻ താരം യുവരാജ് സിങ് രംഗത്തെത്തിയത്.
Read Also: മുസ്‌ലിങ്ങളുടെ കടയിൽ നിന്ന് പച്ചക്കറി വാങ്ങരുത്; വിവാദ പ്രസ്‌താവനയുമായി ബിജെപി എംഎൽഎ
ഇൻസ്റ്റഗ്രാം ചാറ്റിനിടെയാണ് യുവരാജിന്റെ ചോദ്യം. യുവിയുടെ ചോദ്യത്തിനു കൃത്യമായി ഉത്തരം നൽകാൻ സാധിക്കാതെ ബുംറ ആദ്യമൊന്ന് പ്രതിരോധത്തിലായെങ്കിലും പിന്നീട് നല്ല കലക്കൻ മറുപടി നൽകി യുവിയെ 'ക്ലീൻ ബൗള്‍ഡ്' ആക്കി. ധോണിയാണോ താനാണോ മികച്ച മധ്യനിര ബാറ്റ്‌സ്‌മാൻ എന്നായിരുന്നു യുവി ബുംറയോട് ചോദിച്ചത്. യുവിയുടെ ചോദ്യം കേട്ടതും ബുംറ വെട്ടിലായി. അൽപ്പമൊന്ന് പകച്ചെങ്കിലും ബുംറ ഉടൻ ഉത്തരം നൽകി. ' അമ്മയെയാണോ അച്ഛനെയാണോ കൂടുതൽ ഇഷ്‌ടം എന്നു ചോദിക്കുന്നതു പോലെയാണിത്!' ബുംറയുടെ മറുപടി കേട്ട് യുവി ചിരിച്ചു.
Read Also: Horoscope Today April 28, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
വിരാട് കോഹ്‌ലിയോ സച്ചിൻ ടെൻഡുൽക്കറോ എന്ന ചോദ്യവും യുവി ബുംറയോട് ഉന്നയിച്ചു. ഇതിനും ബുംറ ഒഴിഞ്ഞുമാറി. സച്ചിനെയും കോഹ്‌ലിയെയും താരതമ്യം ചെയ്യാൻ മാത്രം ക്രിക്കറ്റിൽ തനിക്കു അനുഭവസമ്പത്തില്ലെന്നാണ് ബുംറ മറുപടി നൽകിയത്.
ബുംറയെ പുകഴ്‌ത്താനും യുവരാജ് മറന്നില്ല. ബുംറ മികച്ച പേസ് ബോളർ ആണെന്ന് യുവി പറഞ്ഞു. മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്തെത്താനാണ് ബുംറ പരിശ്രമിക്കേണ്ടത് എന്നും അതിനുള്ള കഴിവ് ബുംറക്കുണ്ടെന്നും യുവരാജ് സിങ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.