/indian-express-malayalam/media/media_files/uploads/2022/02/sandesh-jhingan-1200.jpg)
മുൻനിര കായിക താരങ്ങൾ പലരും ദീർഘനാൾ ബയോ ബബിളിൽ കഴിയേണ്ടി വരുന്നതിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്, ഇന്ത്യൻ ഫുട്ബോൾ താരം സന്ദേശ് ജിങ്കാനും അതിനോട് യോജിപ്പാണ്, എന്നാൽ അത് പൂജ്യത്തിന് താഴെ താപനിലയിൽ നിലയുറപ്പിച്ച സൈനികരുടെ ജീവിതത്തിന്റെ അത്രയും മോശമല്ല എന്ന് അദ്ദേഹം പറയുന്നു.
2020 പകുതിയോടെയാണ് കായിക താരങ്ങളെ ബയോ ബബിളിലാക്കി കായിക മത്സരങ്ങൾ ആരംഭിച്ചത്. പലപ്പോഴും അവ മറികടന്ന് ടീമുകളിൽ രോഗവ്യാപനം ഉണ്ടായെങ്കിലും ഇപ്പോഴും എല്ലാ മത്സരങ്ങളും ഇതേ രീതിയിലാണ് തുടരുന്നത്.
“ഇത് (ബയോ ബബിളിലെ ജീവിതം) അത്ര ഭയാനകമല്ല, എന്നാൽ ഇത് കഠിനമാണ്, കാരണം നിങ്ങളെ നിങ്ങളെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണ്. ഇത് ഇപ്പോൾ എന്റെ നാലാമത്തെയോ അഞ്ചാമത്തെയോ ബബിളാണ്” 28-കാരനായ ജിങ്കാൻ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ഇത് ഇപ്പോഴും സൈന്യത്തിന്റെ അത്രയും മോശമല്ല, മാസങ്ങളും വർഷങ്ങളും മൈനസ് 50 അല്ലെങ്കിൽ 60 ലോ ആണ് അവർ, ലോകത്ത് ഇപ്പോഴും ഇതിനേക്കാൾ കൂടുതൽ മോശമായതോ ബുദ്ധിമുട്ടുള്ളതോ ആയ കാര്യങ്ങൾ സംഭവിക്കുന്നു. ഇത് വളരെ വെല്ലുവിളി നിറഞ്ഞതാണ്, ഞാൻ വളരെയധികം കഷ്ടപ്പെടുന്നുണ്ട്, എന്നാലും ഞാൻ അതിന്റെ ഞാൻ പോസിറ്റീവ് വശത്തേക്കാണ് നോക്കുന്നത്.
ക്രൊയേഷ്യയിൽ നിന്ന് തിരിച്ചെത്തിയ ജിങ്കാൻ നിലവിൽ ഐഎസ്എല്ലിൽ എടികെ മോഹൻ ബഗാന് വേണ്ടി കളിക്കുകയാണ്, അവിടെ "പരുക്ക്" കാരണം ഒരു മത്സരവും കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
Also Read: ജംഷധ്പൂരിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകർത്തു; പോയിന്റ് നിലയിൽ ബെംഗളൂരു മൂന്നാമത്
“(ഇത്) ജോലിയുടെ ഭാഗമാണ്, എന്നാൽ ബുദ്ധിമുട്ടാണ്. മാതാപിതാക്കളെ മിസ് ചെയ്യും, കുടുംബത്തെ മിസ് ചെയ്യും, സഹോദരങ്ങളെ മിസ് ചെയ്യും, അത് ബുദ്ധിമുട്ടാണ്, നിങ്ങൾ ഇവിടെയാണ്, സമയം കടന്നുപോകുന്നു, മാതാപിതാക്കൾക്ക് വയസ്സാകുന്നു, തീർച്ചയായും നിങ്ങൾ 'ഞാൻ വീട്ടിലിരുന്നെങ്കിൽ' എന്ന് തോന്നും."
“എന്നാൽ ഒരു കായികതാരമെന്ന നിലയിൽ ഞങ്ങൾ തിരഞ്ഞെടുക്കുന്നത് അതാണ്. ഞങ്ങളുടെ വ്യക്തിജീവിതം ഒരുപാട് നഷ്ടപ്പെടുത്തുന്നു, അത് എപ്പോഴും രണ്ടാമതാണ്, ജീവിതം എല്ലായ്പ്പോഴും അവസാനത്തെ കാര്യമായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു (കൂടാതെ) പ്രധാന കാര്യം ജോലി മാത്രമാണെന്നും." ജിങ്കാൻ പറഞ്ഞു.
മത്സരങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിൽ അതാകുമായിരുന്നു ഏറ്റവും മോശം അവസ്ഥ. എന്നാൽ മത്സരങ്ങൾ നടക്കുന്നുണ്ട്. ജീവിതം മുന്നോട്ട് പോകുന്നുണ്ട് അതുകൊണ്ട് തന്നെ സന്തോഷവാനാണെന്നും ജിങ്കാൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.