/indian-express-malayalam/media/media_files/uploads/2021/03/ashwin-fb3.jpg)
രവിചന്ദ്രൻ അശ്വിനെ ഇന്ത്യയുടെ ഏകദിന ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ബ്രാഡ് ഹോഗ്. സീനിയർ ഓഫ് സ്പിന്നർ ഒരു വിക്കറ്റ് നേട്ടക്കാരനാണെന്നും ഒപ്പം ടീമിന്റെ ബാറ്റിങ് ശേഷി മെച്ചപ്പെടുത്താനും കഴിയുമെന്നും ഹോഗ് പറഞ്ഞു. 50 ഓവർ ഫോർമാറ്റിൽ അശ്വിൻ ഇന്ത്യൻ ടീമിനെ മികച്ചതാക്കുമെന്നും ഒരു ആരാധകന്റെ ട്വീറ്റിന് മറുപടി നൽകിയ ഹോഗ് പറഞ്ഞു.
“ഇത് ഒരു മികച്ച ഓപ്ഷനാണെന്ന് ഞാൻ കരുതുന്നു, ബാറ്റിംഗ് നിരയ്ക്ക് കൂടുതൽ വ്യാപ്തി നൽകുന്നു, ടോപ്പ് ഓർഡറിനെ കൂടുതൽ ആക്രമണാത്മകമാകാൻ അനുവദിക്കുന്നു,” അശ്വിന് ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ കഴിയുമോ എന്ന ചോദ്യത്തിന് മറുപടിയായി ഹോഗ് പറഞ്ഞു. അശ്വിനെ തിരികെ ഏകദിന ടീമിൽ പ്രവേശിപ്പിക്കണമെന്നും ഹോഗ് ട്വീറ്റ് ചെയ്തു.
Read More: ആ പരാതികളിൽ ആശയക്കുഴപ്പമുണ്ട്: ഇന്ത്യൻ പിച്ചുകൾക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി വിവ് റിച്ചാഡ്സ്
77 ടെസ്റ്റുകൾക്ക് പുറമെ 111 ഏകദിനങ്ങളിലും 46 ടി 20 യും കളിച്ച അശ്വിൻ ഏതാനും വർഷങ്ങളായി ഇന്ത്യയുടെ പരിമിത ഓവർ ടീമിൽ നിന്ന് പുറത്താണ്. 2017 ജൂണിലാണ് ഒരു ഏകദിന മത്സരത്തിൽ അദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടത്.
ഈ വർഷം ആദ്യം ഓസ്ട്രേലിയയിൽ നടന്ന ഇന്ത്യയുടെ ചരിത്രപരമായ ടെസ്റ്റ് പരമ്പര വിജയത്തിൽ 34 കാരനായ താരം ഒരു പ്രധാന പങ്ക് വഹിച്ചു. കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ വിക്കറ്റ് നേട്ടത്തോടെ 400 ടെസ്റ്റ് വിക്കറ്റുകൾ നേടിയ നാലാമത്തെ ഇന്ത്യൻ താരമാകാനും അശ്വിന് കഴിഞ്ഞു.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് വ്യാഴാഴ്ച അഹമ്മദാബാദിൽ ആരംഭിക്കും. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇരു ടീമുകളും അഞ്ച് ടി 20 കളും മൂന്ന് ഏകദിനങ്ങളും കളിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.