ആ പരാതികളിൽ ആശയക്കുഴപ്പമുണ്ട്: ഇന്ത്യൻ പിച്ചുകൾക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി വിവ് റിച്ചാഡ്സ്

ഇംഗ്ലണ്ട് ടീം ഇന്ത്യയിലെ മാച്ചിനായി വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയിട്ടാല്ലായിരുന്നെന്നും വിവിയൻ റിച്ചാഡ്സ് പറഞ്ഞു

india vs england pitch, india vs england conditions, india vs england spinners, vivian richards, viv richards india, sports news malayalam,
വിവിയൻ റിച്ചാർഡ്‌സ്

ഇന്ത്യയിലെ സ്പിൻ ഫ്രണ്ട്ലി പിച്ചുകളെക്കുറിച്ച് വിമർശനമുന്നയിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് മറുപടിയുമായി വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയൻ റിച്ചാർഡ്സ്. വിമർശനങ്ങൾ സംബന്ധിച്ച് തനിക്ക് ആശയക്കുഴപ്പങ്ങളുണ്ടെന്നും സന്ദർശക ടീമായ ഇംഗ്ലണ്ട് ഇന്ത്യയിലെ മാച്ചിനായി വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയിട്ടാല്ലായിരുന്നെന്നും വിവ് റിച്ചാഡ്സ് പറഞ്ഞു.

അഹമ്മദാബിലെ മൊട്ടേരയിലുള്ള നവീകരിച്ച സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടന്നത്. മത്സരത്തിൽ ഇംഗ്ലണ്ട് പരാജയപ്പെടുകയും നാല് മത്സരങ്ങളുടെ പരമ്പരയിൽ 2-1 ന് ഇന്ത്യ മുന്നിലെത്തുകയും ചെയ്തു. തുടർന്ന് സ്റ്റേഡിയത്തിലെ ഫീൽഡ് സംബന്ധിച്ച് ചർച്ചകളുയരുകയും ചെയ്തു.

മൈക്കൽ വോൺ അടക്കമുള്ള മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻമാർ, ഒരു വിഭാഗം ബ്രിട്ടീഷ് മാധ്യമങ്ങൾ എന്നിവർ വിമർശനം ഉന്നയിച്ചവരിൽ ഉൾപ്പെടുന്നു.

Read More: ഐസിസി റാങ്കിങ്: ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്തെത്തി രോഹിത്; അക്ഷർ പട്ടേലിനും അശ്വിനും നേട്ടം

ഇപ്പോൾ ഒരു ഫെയ്സ്ബുക്ക് വീഡിയോയിലാണ് വിവ് റിച്ചാഡ്സ് ഈ വിമർശനങ്ങൾ സംബന്ധിച്ച് തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്.

“ഇന്ത്യയിൽ അടുത്തിടെ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തെക്കുറിച്ച് പലരിം എന്നോട് ചോദ്യങ്ങൾ ചോദിച്ചു. ഈ ചോദ്യത്തെക്കുറിച്ച് ഞാൻ അൽപ്പം ആശയക്കുഴപ്പത്തിലാണ്. കാരണം അവർ കളിച്ച വിക്കറ്റിനെക്കുറിച്ച് വളരെയധികം വിലപിക്കലുകളും പിറുപിറുക്കലുകളും കാണുന്നു,” റിച്ചാർഡ്സ് വീഡിയോയിൽ പറഞ്ഞു.

“എനിക്ക് തോന്നുന്നു, വിലപിക്കുന്നവർ, നിങ്ങൾക്ക് ഒരു സീമിംഗ് ട്രാക്കിൽ നേട്ടമുണ്ടാക്കാൻ പോകുന്ന സമയങ്ങളുണ്ടെന്ന് മനസ്സിലാക്കണം, അടിസ്ഥാനപരമായി നല്ല നീളത്തിൽ നിന്ന് വരുന്ന ഒരു പന്ത്, ഇത് ബാറ്റ് ചെയ്യുന്നവരുടെ പ്രശ്‌നമാണെന്ന് എല്ലാവരും കരുതുന്നു , ”അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ കളിക്കുന്നത് കൂടുതലും മികച്ച സ്പിന്നർമാരെ നേരിടേണ്ടി വരുന്ന കാര്യമാണെന്നും 68 കാരനായ അദ്ദേഹം ചൂണ്ടിക്കാട്ടി. പര്യടനത്തിന് മുന്നോടിയായി ഇംഗ്ലണ്ട് അവരുടെ ഗൃഹപാഠം ശരിയായി ചെയ്തിട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ട് ടീം കൂടുതൽ പരിശീലിക്കുകയും വെല്ലുവിളികൾ നേരിടാൻ തയ്യാറാവുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Groaning indian pitches viv richards slams critics

Next Story
ഐസിസി റാങ്കിങ്: ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്തെത്തി രോഹിത്; അക്ഷർ പട്ടേലിനും അശ്വിനും നേട്ടംRohit Sharma, ICC Men's Test rankings, ICC Test rankings latest, Rohit Sharma test rankings, latest icc test rankings, sports news, രോഹിത് ശർമ, ഐസിസി ടെസ്റ്റ് റാങ്കിംഗ്, ഐസിസി റാങ്കിംഗ്, രോഹിത് ശർമ ടെസ്റ്റ് റാങ്കിംഗ്, സ്പോർട്സ് വാർത്ത, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com