/indian-express-malayalam/media/media_files/uploads/2023/02/kohli-and-sas3.jpg)
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടിയുള്ള ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് വ്യാഴാഴ്ച നാഗ്പൂരില്‍ തുടങ്ങാനിരിക്കെ കോഹ്ലിയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. ഗവാസ്‌കര്‍ ട്രോഫിയുടെ ആദ്യ രണ്ട് ഇന്നിംങ്സുകളിലും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിക്ക് മികച്ച തുടക്കം ലഭിച്ചാല്‍ ഓസ്ട്രേലിയയ്ക്ക് വെല്ലുവിളിയാകുമെന്നാണ് രവി ശാസ്ത്രി പറഞ്ഞത്.
ഓസ്ട്രേലിയയ്ക്കെതിരായ കോഹ്ലിയുടെ റെക്കോര്‍ഡ് ഗുണമാകും. നന്നായി കളിക്കുന്നതിന് ഇത് സഹായകമാകും, മികച്ച തുടക്കം ലഭിക്കും. താരത്തിന്റെ ആദ്യ രണ്ട് ഇന്നിംഗ്സുകള്‍ നോക്കണം. ഒരു തുടക്കമിട്ടാല്‍ കോഹ്ലി ഓസീസ് നിരയ്ക്ക് മുള്ളായിരിക്കും. അത് സംഭവിക്കണമെന്ന് അയാള്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നു. സ്റ്റാര്‍ സ്പോര്‍ട്സ് സംഘടിപ്പിച്ച വെര്‍ച്വല്‍ പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ രവി ശാസ്ത്രി പറഞ്ഞു:
ഓസ്ട്രേലിയയ്ക്കെതിരെ കോഹ്ലിയുടെ ശരാശരി 50-ല്‍ താഴെ മാത്രമാണ്. അതിശയകരമായ റെക്കോര്‍ഡ്, അത് അവനെ ശരിക്കും മുന്നോട്ട് കൊണ്ടുപോകും ഓസ്ട്രേലിയയ്ക്കെതിരായ കേഹ്ലിയുടെ റെക്കോര്‍ഡിനെക്കുറിച്ച് രവി ശാസ്ത്രി പറഞ്ഞു: ഓസ്ട്രേലിയയ്ക്കെതിരായ 20 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 48.06 ശരാശരിയില്‍ 1682 റണ്‍സാണ് കോഹ്ലി നേടിയത്. ഏഴു സെഞ്ചുറികളാണ് ഓസീസിനെതിരെ കോഹ്ലിക്കുള്ളത്.
2017 ല്‍ ഓസ്‌ട്രേലിയ ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ മികച്ച പ്രകടനമാണ് കോഹ്ലി കാഴ്ചവെച്ചത്. കളിച്ച മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 9.20 ശരാശരിയില്‍ 46 റണ്‍സ് കോഹ്ലി നേടിയത്. 2019 ലെ ടെസ്റ്റ് മാച്ച് ക്രിക്കറ്റിലെ തന്റെ അവസാന 100 മത്സരങ്ങളില്‍ കോഹ്ലിയുടെ ശരാശരി 23.60 ആണ്, ഈ കാലയളവില്‍ 23 ടെസ്റ്റുകള്‍ മാത്രമേ താരം കളിച്ചിട്ടുള്ളൂ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോഹ്ലി കളിച്ച റെഡ് ബോള്‍ ക്രിക്കറ്റ് മത്സരങ്ങള്‍ താരത്തിന്റെ പ്രകടനത്തില്‍ ഘടകമാകുമോ എന്ന ചോദ്യത്തിന് 'ഇന്ത്യന്‍ ടീമില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ധാരാളം റെഡ്-ബോള്‍ ക്രിക്കറ്റ് കളിച്ചത് ആരാണ്? എന്നായിരുന്നു രവി ശാസ്ത്രിയുടെ മറുചോദ്യം.
ഇരുടീമുകളും തമ്മിലുള്ള ആദ്യ ടെസ്റ്റ് വ്യാഴാഴ്ച നാഗ്പൂരില്‍ ആരംഭിക്കും. ഇന്ത്യന്‍ നിരയില്‍ നാല് സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഇടം നേടുമെന്നാണ് റിപോര്‍ട്ട്. 2015ന് ശേഷം ടെസ്റ്റ് പരമ്പരയില്‍ ഓസീസ് ഇന്ത്യയെ തോല്‍പ്പിച്ചിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us