ഐസിസി വനിത ട്വന്റി 20 ലോകകപ്പുകള്‍ എപ്പോഴും ആവേശം നിറഞ്ഞതാണ്. ഓസ്ട്രേലിയയുടെ ആധിപത്യം, ഇന്ത്യയുടെ പോരാട്ട വീര്യം, ഇംഗ്ലണ്ടിന്റെ സ്ഥിരത എന്നിവയാല്‍ ശ്രദ്ധേയമാണ് ഒരോ ടൂര്‍ണമെന്റുകളും. ഇത്തവണ പത്ത് ടീമുകളാണ് കിരീടത്തിനായി കളത്തിലിറങ്ങുന്നത്. മത്സരക്രമം, ഗ്രൂപ്പുകള്‍, വേദികള്‍ എന്നിവയെല്ലാം പരിശോധിക്കാം.
വനിത ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പുകള്‍
ഗ്രൂപ്പ് 1
ഓസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക്, ശ്രീലങ്ക
ഗ്രൂപ്പ് 2
ഇംഗ്ലണ്ട്, ഇന്ത്യ, അയര്‍ലന്‍ഡ്, പാക്കിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്
വേദികള്‍
ഉദ്ഘാടന മത്സരം, സെമി ഫൈനല്‍, ഫൈനല്‍ എന്നിവ കേപ് ടൗണിലെ ന്യൂലന്‍ഡ്സിലാണ്. പാളിലെ ബോളന്‍ഡ് പാര്‍ക്ക്, സെന്റ് ജോര്‍ജ്സ് പാര്‍ക്ക് എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങള്‍.
ഫോര്‍മാറ്റ്
അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണുള്ളത്. ആതിഥേയത്വം വഹിക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് നേരിട്ട് യോഗ്യത നേടി. ഏഴ് ടീമുകള്‍ നേരിട്ട് യോഗ്യത നേടുകയും ചെയ്തു. ബംഗ്ലാദേശും അയര്‍ലന്‍ഡും യോഗ്യത റൗണ്ട് വഴിയാണ് ടൂര്‍ണമെന്റിലെത്തിയത്.
രണ്ട് ഗ്രൂപ്പിലുമായി ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്ന നാല് ടീമുകളാണ് സെമി ഫൈനലിലേക്ക് എത്തുക്ക. സെമി ഫൈനല്‍ വിജയികള്‍ ഫൈനലില്‍ ഏറ്റുമുട്ടും.
പ്രധാന ദിനങ്ങള്‍
ഫെബ്രുവരി 10: ഗ്രൂപ്പ് ഒന്നിലെ ദക്ഷിണാഫ്രിക്ക – ശ്രീലങ്ക മത്സരത്തോടെ ടൂര്‍ണമെന്റിന് തുടക്കമാകും.
ഫെബ്രുവരി 12: ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരം വൈകിട്ട് ആറരയ്ക്ക്.
ഫെബ്രുവരി 21: ദക്ഷിണാഫ്രിക്ക – ബംഗ്ലാദേശ് മത്സരത്തോടെ ആദ്യ റൗണ്ട് പൂര്‍ത്തിയാകും.
ഫെബ്രുവരി 23, 24: സെമി ഫൈനല്‍.
ഫെബ്രുവരി 26: ഫൈനല്‍.