/indian-express-malayalam/media/media_files/uploads/2019/04/warner-2.jpg)
ഹൈദരാബാദ്: തകർപ്പൻ പ്രകടനത്തിന് ശേഷം ഐപിഎൽ സീസൺ പാതിയിൽ അവസാനിപ്പിച്ച് ഡേവിഡ് വാർണർ നാട്ടിലേക്ക് മടങ്ങി. തിങ്ക്ലാഴ്ച കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരമായിരുന്നു ഈ സീസണിലെ ഓസ്ട്രേലിയൻ താരത്തിന്റെ അവസാന ഈ ഐപിഎല്ലിലെ അവസാന പോരാട്ടം. ലോകകപ്പ് മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കായാണ് വാർണർ നാട്ടിലേക്ക് മടങ്ങിയത്. വാർണറുടെ അവസാന സന്ദേശം ക്യാമറയിൽ പകർത്തിയതകാട്ടെ സഹതാരവും ഇന്ത്യൻ പേസറുമായ ഭുവനേശ്വർ കുമാറും.
ആരാധകരോടും ടീം മാനേജ്മെന്റിനോടും സഹതാരങ്ങളോടുമായി വാർണർക്ക് പറയാനുള്ളതാണ് ഭുവനേശ്വർ ഒപ്പിയെടുത്തത്. ബോളിങ്ങിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഭുവി പുതിയ ദൗത്യവും നന്നായി പൂർത്തിയാക്കി. ക്രിക്കറ്റ് ആരാധകർക്ക് മുന്നിലേക്ക് വാർണറുടെ സന്ദേശം എത്തിക്കാൻ സാധിച്ചതിന്റെ സന്തോഷവും.
.@davidwarner31's message - straight from the to you!
What happens when a cricketer turns cameraman? Watch as @BhuviOfficial goes behind the lens to capture Warner's @SunRisers journey for https://t.co/sdVARQFuiM. By @28anand. #SRHvKXIP
Full - https://t.co/uxTDHy7Ql0pic.twitter.com/UEefeywgTg— IndianPremierLeague (@IPL) April 30, 2019
ഭുവനേശ്വറിന്റെ മൂന്നാം കണ്ണിന് മുന്നിൽ വാർണറുടെ വാക്കുകൾ ഇങ്ങനെ," ഐപിഎല്ലിൽ വീണ്ടും എത്താനും കളിക്കാനും സാധിച്ചത് വലിയ കാര്യമായി കാണുന്നു. ടീം മാനേജ്മെന്റും കഴിഞ്ഞ കുറച്ച് വർഷങ്ങളായി തരുന്ന സ്നേഹത്തിന് ഞാനും എന്റെ കുടുംബവും കടപ്പെട്ടിരിക്കുന്നു. "
ലോകകപ്പ് ഒരുക്കങ്ങൾക്കായി ദേശീയ ടീമിനൊപ്പം ചേരേണ്ട സാഹചര്യമുള്ളതിനാലാണ് വാർണർ മടങ്ങുന്നത്. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് കഴിഞ്ഞ സീസൺ നഷ്ടപ്പെട്ട വാർണർ മടങ്ങിവരവിൽ മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്.
Also Read: IPL 2019: 'ലോകകപ്പിലേക്കുള്ള ആദ്യ പടിയായിരുന്നു ഐപിഎൽ'; വാർണർ സീസൺ അവസാനിപ്പിച്ച് നാട്ടിലേക്ക്
ഹൈദരാബാദ് ഓപ്പണറായി 12 മത്സരങ്ങളിലും ഇറങ്ങിയ വാർണർ ഒരു സെഞ്ചുറിയും എട്ട് അർധസെഞ്ചുറികളും സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളിൽ മാത്രമാണ് വാർണർക്ക് അർധശതകം തികയ്ക്കാതെ പുറത്താകേണ്ടി വന്നത്. 57 ഫോറും, 21 സിക്സും ഈ സീസണിൽ പറത്തിയ വാർണർ ഐപിഎല്ലിൽ തന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണ് ഇത്തവണ നേടിയത്. സൺറൈസേഴ്സ് ഹൈദരാബാദ് പടുത്തുയർത്തിയ കൂറ്റൻ സ്കോറുകൾക്കെല്ലാം ചുക്കാൻ പിടിച്ചത് വാർണറായിരുന്നു.
ഐപിഎൽ പന്ത്രണ്ടാം പതിപ്പിലെ തന്റെ എട്ടാം അർധസെഞ്ചുറിയാണ് വാർണർ പഞ്ചാബിനെതിരെ തികച്ചത്. 144.64 പ്രഹരശേഷിയിൽ ബാറ്റ് വീശിയ ഓസ്ട്രേലിയൻ താരം ഒരു ഘട്ടത്തിൽ തന്റെ രണ്ടാം സെഞ്ചുറിയിലേക്കാണ് എന്ന് പോലും തോന്നിച്ചു പോയി. എന്നാൽ സെഞ്ചുറിയ്ക്ക് 19 റൺസകലെ വാർണർ വീണു. 56 പന്തിൽ 81 റൺസാണ് വാർണർ അടിച്ചെടുത്തത്. ഏഴ് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു വാർണറുടെ ഇന്നിങ്സ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.