scorecardresearch

ബാഴ്സലോണയുടെ ആർതുർ യുവന്‌റസിലേക്ക്; ബോസ്നിയൻ താരത്തെ ന്യൂക്യാമ്പിലെത്തിച്ച് ക്ലബ്ബ്

23കാരനായ ആർതുർ 2019-2020 സീസണിൽ ബാഴ്സയിൽ തന്നെ തുടരും

23കാരനായ ആർതുർ 2019-2020 സീസണിൽ ബാഴ്സയിൽ തന്നെ തുടരും

author-image
Sports Desk
New Update
arthur, arthur barcelona, ബാഴ്സലോണ, arthur juventus, ആർതുർ, arthur pjanic swap, യുവന്റസ്, miralem pjanic, pjanic, pjanic barcelona, pjanic juventus, barcelona, juventus, football news, IE Malayalam, ഐഇ മലയാളം

ടൂറിൻ: കൊറോണ വൈറസ് വ്യാപനത്തിനിടയിലും ഫുട്ബോൾ ലോകം വീണ്ടും സജീവമാവുകയാണ്. പ്രധാന ടൂർണമെന്റുകളെല്ലാം ആരംഭിച്ചതിന് പിന്നാലെ താരകൈമാറ്റത്തിനും വേദിയൊരുങ്ങിയിരിക്കുകയാണ്. സ്‌പാനിഷ് ലീഗ് വമ്പന്മാരായ ബാഴ്സലോണ അവരുടെ മധ്യനിര താരം ആർതുർ മെലോയെയാണ് ഇറ്റാലിയൻ ലീഗിലേക്ക് അയക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസിലായിരിക്കും താരം ഇനി പന്ത് തട്ടുക. 72 മില്ല്യൻ യൂറോയ്ക്കാണ് താരത്തെ ബാഴ്സ യുവന്റസിന് വിറ്റത്. പകരം യുവന്റസിന്റെ ബോസ്‌നിയന്‍ മിഡ്ഫീല്‍ഡര്‍ മിര്‍ലം പജാനിക്കിന്റെ ബാഴ്‌സലോണയിലേക്കെത്തും.

Advertisment

Also Read: ആൻഫീൽഡിൽ ഇരുട്ടിനെയും ചുവപ്പിച്ച് ലിവർപൂൾ ആരാധകർ

അതേസമയം 23കാരനായ ആർതുർ 2019-2020 സീസണിൽ ബാഴ്സയിൽ തന്നെ തുടരും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് വരെ സീസൺ നീട്ടിയിരുന്നു. സീസൺ അവസാനിച്ചതിന് ശേഷം മാത്രമേ താരം യുവന്റസിനൊപ്പം ചേരു.

കൂടുമാറ്റത്തിന് മുന്നോടിയായുള്ള വൈദ്യപരിശോധനയ്ക്കായി ആർതുർ ടുറിനിലെത്തിയിരുന്നു. ബാഴ്‌സലോണ-സെല്‍റ്റാ വിഗോ മത്സരം 2-2 സമനിലയായതിന് പിന്നാലെ ഇറ്റലിയിലെത്തി വൈദ്യപരിശോധനയ്ക്ക് വിധേയനാകാന്‍ ആര്‍തുറിന് അനുമതി ലഭിക്കുകയായിരുന്നു. 23കാരനായ താരം ഞായറാഴ്ചത്തെ ബാഴ്‌സലോണയുടെ പരിശീല സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല.

Also Read: സച്ചിനെയും ഗാംഗുലിയെയും ലോകകപ്പിൽ നിന്ന് തടഞ്ഞത് ദ്രാവിഡ്; വെളിപ്പെടുത്തലുമായി മുൻ മാനേജർ

Advertisment

ബാഴ്‌സലോണയില്‍ അവസരങ്ങള്‍ കുറയുന്നതാണ് ക്ലബ്ബ് വിടാന്‍ ആര്‍തുറനെ പ്രേരിപ്പിക്കുന്നതെന്ന തരത്തിലും വാർത്തകളുണ്ടായിരുന്നു. 2018ല്‍ ബാഴ്‌സലോണയിലെത്തിയ താരം 48 മത്സരങ്ങളില്‍ നിന്നായി മൂന്ന് ഗോളുകള്‍ സ്വന്തമാക്കി. ബ്രസീലിനുവേണ്ടി 20 മത്സരങ്ങളും ആര്‍തുര്‍ കളിച്ചിട്ടുണ്ട്.

Barcelona

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: