/indian-express-malayalam/media/media_files/2025/02/24/rWTk6Xdca4hgKmqEUoTU.jpg)
കെയിൻ വില്യംസണ, നിഹാദ് Photograph: (Screengrab)
New Zealand vs Bangladesh: 237 റൺസ് ചെയ്സ് ചെയ്ത് ഇറങ്ങിയ ന്യൂസിലൻഡിനെ തുടക്കത്തിൽ തന്നെ സമ്മർദത്തിലേക്ക് തള്ളിയിട്ട് ബംഗ്ലാദേശ്. 15 റൺസിലേക്ക് എത്തിയപ്പോൾ തന്നെ രണ്ട് മുൻനിര വിക്കറ്റുകൾ കീവസിന് നഷ്ടമായി. ഓപ്പണർ വിൽ യങ്ങും വൺഡൗണായി ഇറങ്ങിയ കെയിൻ വില്യംസണുമാണ് പുറത്തായത്.
ന്യൂസിലൻഡിന്റെ സ്കോർ ബോർഡിലേക്ക് ഒരു റൺസ് കൂട്ടിച്ചേർക്കുന്നതിന് മുൻപ് തന്നെ ഓപ്പണർ വിൽ യങ് ആറ് പന്തിൽ ഡക്കായി മടങ്ങി.തസ്കിൻ അഹ്മദ് ആണ് വിൽ യങ്ങിനെ ബൗൾഡാക്കിയത്.
നാലാമത്തെ ഓവറിൽ കെയിൻ വില്യംസണിനേയും ബംഗ്ലാദേശ് മടക്കി. പാക്കിസ്ഥാന് എതിരായ ചാംപ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിലും കെയിൻ വില്യംസൺ സ്കോർ രണ്ടക്കം കടത്താനാവാതെയാണ് പുറത്തായത്. ബംഗ്ലാദേശിന് എതിരെ നാല് പന്തിൽ വില്യംസണിന് നേടാനായത് അഞ്ച് റൺസ് മാത്രം. നഹിത് റാണയുടെ പന്തിൽ മുഷ്താഫിഖൂർ റഹീമിന് ക്യാച്ച് നൽകിയാണ് വില്യംസൺ വീണ്ടും നിരാശപ്പെടുത്തി മടങ്ങിയത്.
തസ്കിൻ അഹ്മദ് ആണ് ബംഗ്ലാദേശിനായി ബോളിങ് ഓപ്പൺ ചെയ്തത്. ആദ്യ എട്ട് ഓവറോളം മറ്റ് ബോളിങ് ചെയിഞ്ചുകൾ കൊണ്ടുവരാതെ തസ്കിനും നഹിത് റാണയുമാണ് ബംഗ്ലാദേശിനായി പന്തെറിഞ്ഞത്. എന്നാൽ രചിനും കോൺേയ്ക്കും ഇവർക്കെതിരെ സ്കോർ ബോർഡ് ചലിപ്പിക്കാനായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ നിശ്ചിത ഓവറിൽ 236 റൺസ് ആണ് കണ്ടെത്തിയത്.ക്യാപ്റ്റൻ ഷാന്റോയുടെ അർധ ശതകവും ജാകർ അലിയുടെ ഇന്നിങ്സുമാണ് ബംഗ്ലാദേശിനെ 200 കടത്താൻ സഹായിച്ചത്. ഷാന്റോ 110 പന്തിൽ നിന്ന് ഒൻപത് ബൗണ്ടറിയോടെ 77 റൺസ് നേടി. ജാകർ അലി 55 പന്തിൽ നിന്നാണ് 44 റൺസ് കണ്ടെത്തിയത്. റിഷാദ് ഹൊസെയ്ൻ കണ്ടെത്തിയ 26 റൺസും ബംഗ്ലാദേശ് സ്കോർ 236ലേക്ക് എത്താൻ സഹായിച്ചു.
196-7 എന്ന നിലയിൽ നിൽക്കുമ്പോൾ റിഷാദ് ഹൊസെയ്ൻ മടങ്ങി. ജാകർ അലി ക്രീസിൽ നിന്നാണ് ബംഗ്ലാദേശിനെ 200 കടത്താൻ സഹായിച്ചത്. ബംഗ്ലാദേശ് സ്കോർ 231ൽ നിൽക്കെയാണ് ജാകർ പുറത്തായത്. കീവിസ് ബോളർമാരിൽ ബ്രേസ്വെൽ നാല് വിക്കറ്റ് പിഴുതു.
- ബാബർ അസം ഫ്രോഡ് ആണ്; പാക് ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കാൻ പോലും ആഗ്രഹിക്കുന്നില്ല: ഷോയിബ് അക്തർ
- തിരുമ്പി വന്തിട്ടേന്ന് സൊല്ല്! കോഹ്ലിയുടെ കരുത്തിൽ വീണ് പാക്കിസ്ഥാൻ
- Champions Trophy 2025 live: ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിങ്ങിന്; ടീമിൽ മാറ്റമില്ലാതെ ഇന്ത്യ
- Women Premier League: 23 പന്തിൽ 63 റൺസ്; കൂറ്റനടികളുമായി ചിനെല്ലെ; ഡൽഹിയെ തകർത്ത് യുപി
- England Vs Australia: നിസ്സാരം...! റെക്കോർഡ് ചെയ്സിങ് ജയവുമായി ഓസ്ട്രേലിയയുടെ തൂക്കിയടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.