scorecardresearch

India Vs Pakistan: അക്ഷറിന്റെ ബുള്ളറ്റ് ത്രോ; ഇമാം വീണു; ഇൻസമാമിന് ട്രോൾ മഴ

ഇമാം ഉൾ ഹഖ് റൺഔട്ട് ആയതോടെ ഇത് ഇവരുടെ കുടുംബ പാരമ്പര്യം ആണോ എന്നാണ് ആരാധകരുടെ ചോദ്യം. ഇൻസമാം ഉൾ ഹഖിന്റെ റൺഔട്ടുകളാണ് ഇപ്പോൾ ആരാധകരുടെ ഓർമയിലെത്തുന്നത്

ഇമാം ഉൾ ഹഖ് റൺഔട്ട് ആയതോടെ ഇത് ഇവരുടെ കുടുംബ പാരമ്പര്യം ആണോ എന്നാണ് ആരാധകരുടെ ചോദ്യം. ഇൻസമാം ഉൾ ഹഖിന്റെ റൺഔട്ടുകളാണ് ഇപ്പോൾ ആരാധകരുടെ ഓർമയിലെത്തുന്നത്

author-image
Sports Desk
New Update
imam ul haq run out

ഇമാം ഉൾ ഹഖിന്റെ റൺഔട്ട് Photograph: (Screengrab)

india Vs Pakistan Match Live ബാബർ അസമിനെ വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന്റെ കൈകളിൽ എത്തിച്ചാണ് ഹർദിക് പാണ്ഡ്യ പാക്കിസ്ഥാന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. ബാബർ മടങ്ങുമ്പോൾ പാക്കിസ്ഥാന്റെ സ്കോർ 8.2 ഓവറിൽ 41 റൺസ്. എന്നാൽ ബാബർ അസം മടങ്ങിയതിന് ശേഷം ആറ് റൺസ് മാത്രം പാക്കിസ്ഥാൻ സ്കോർ ബോർഡിലേക്ക് ചേർത്തപ്പോഴേക്കും ഇമാം ഉൾ ഹഖിനേയും അവർക്ക് നഷ്ടമായി. ഇമാം ഉൾ ഹഖിന്റെ ഈ പുറത്താവൽ സമൂഹ മാധ്യമങ്ങളിൽ വലിയ ട്രോൾ മഴയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്. 

Advertisment

അക്ഷർ പട്ടേലിന്റെ ബുള്ളറ്റ് ത്രോ സ്റ്റംപ് ഇളക്കിയതോടെയാണ് ഇമാം ഉൾ ഹഖ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. കുൽദീപിന്റെ പന്തിൽ ഇമാം റിസ്കി സിംഗിളിന് ശ്രമിച്ചു. മിഡ് ഓണിലേക്ക് ഡ്രൈവ് കളിച്ചാണ് ഇമാം സിംഗിളിനായി ഓടിയത്. എന്നാൽ പന്ത് അതിവേഗം കൈക്കലാക്കിയ അക്ഷർ പട്ടേൽ ബൗളിങ് എൻഡിലെ സ്റ്റംപ് ഡയറക്ട് ഹിറ്റോടെ ഇളക്കി. 

ക്രീസ് ലൈൻ കടക്കാൻ ഇമാം ഡൈവ് ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യൻ ആരാധകരെ ത്രില്ലടിപ്പിച്ചായിരുന്നു ഈ ഡയറക്റ്റ് ഹിറ്റ്. ഇമാം ഉൾ ഹഖ് റൺഔട്ട് ആയതിന് പിന്നാലെ താരത്തിന്റെ ബന്ധുവും മുൻ പാക്കിസ്ഥാൻ ക്യാപ്റ്റനുമായ ഇൻസമാം ഉൾ ഹഖിന്റെ റൺഔട്ട് ഓർമകൾ പൊടിത്തട്ടിയെടുത്താണ് ഇന്ത്യൻ ആരാധകർ ട്രോളുകളുമായി നിറയുന്നത്. 

Advertisment

ഈ സമയം കമന്ററി ബോക്സിലുണ്ടായിരുന്ന രവി ശാസ്ത്രിയും സുനിൽ ഗാവസ്കറും ഇൻസമാം ഉൾ ഹഖിന്റെ കരിയറിലെ റൺഔട്ട് ഓർമകളും പങ്കുവെച്ചു. ഇവരുടെ കുടുംബത്തിൽ ഈ റൺഔട്ട് പാരമ്പര്യമാണോ എന്നാണ് കമന്ററി ബോക്സിലിരുന്ന് സുനിൽ ഗാവസ്കർ ചോദിച്ചത്.

2005ൽ ഇന്ത്യക്കെതിരെ ഇൻസമാം റൺഔട്ട് ആയിരുന്നു. അതല്ലാതെ 2006ലെ ഏകദിനത്തിൽ ഫീൽഡിങ് തടസപ്പെടുത്തി എന്ന പേരിലും ഇൻസമാമിന് വിക്കറ്റ് നഷ്ടമായിരുന്നു. 

India Vs Pakistan Indian Cricket Team Icc Champions Trophy Indian Cricket Players axar patel indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: