/indian-express-malayalam/media/media_files/uploads/2019/11/virat-kohli-9.jpg)
ഓസീസ് പര്യടനത്തിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ് ഇന്ത്യൻ ക്യാംപിൽ. ഇന്ത്യൻ താരങ്ങൾ ഇരു ടീമുകളായി തിരിഞ്ഞുള്ള പരിശീലന മത്സരം പൂർത്തിയായി. വിരാട് കോഹ്‌ലിയും കെ.എൽ.രാഹുലുമായിരുന്നു ഇരു ടീമിനെയും നയിച്ചത്. പരിശീലന മത്സരത്തിൽ കോഹ്‌ലിയുടെ സി.കെ.നായിഡു ഇലവൻ അഞ്ച് വിക്കറ്റിന് വിജയിച്ചു.
/indian-express-malayalam/media/post_attachments/SwnsPsCABRBOJRB3VN2x.png)
40 ഓവർ മത്സരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. കെ.എൽ.രാഹുൽ നയിക്കുന്ന രഞ്ജിത് സിൻജി ഇലവനാണ് ആദ്യം ബാറ്റ് ചെയ്തത്. നിശ്ചിത 40 ഓവറിൽ 235 റൺസാണ് രാഹുലിന്റെ ടീം നേടിയത്. നായകൻ രാഹുൽ 66 പന്തിൽ നിന്ന് 83 റൺസ് നേടി ടോപ് സ്‌കോററായി. ശിഖർ ധവാൻ, മായങ്ക് അഗർവാൾ എന്നിവരായിരുന്നു സിൻജി ഇലവന്റെ ഓപ്പണർമാർ.
/indian-express-malayalam/media/post_attachments/Spa0VXtjT1Bw0JpuV8D2.png)
മറുപടി ബാറ്റിങ്ങിൽ നായകൻ കോഹ്‌ലിയുടെ കരുത്തിൽ സി.കെ.നായിഡു ഇലവൻ അനായാസ വിജയം സ്വന്തമാക്കി. 26 പന്തുകൾ ശേഷിക്കെ വെറും അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കോഹ്‌ലിപ്പട ലക്ഷ്യംകണ്ടു. 58 പന്തിൽ നിന്ന് 91 റൺസ് നേടിയ കോഹ്‌ലി മികച്ച പ്രകടനം കാഴ്‌ചവച്ചു. പൃഥ്വി ഷാ, ശുഭ്‌മാൻ ഗിൽ എന്നിവരായിരുന്നു കോഹ്‌ലിയുടെ ടീമിലെ ഓപ്പണർമാർ.
/indian-express-malayalam/media/post_attachments/fKFjhVYjNP7EcSs8gvdb.png)
Read Also: ഓസീസ് പര്യടനത്തിൽ സൂര്യകുമാർ വേണമായിരുന്നു; ഒഴിവാക്കാൻ കാരണം കാണുന്നില്ല: ബ്രയാൻ ലാറ
ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തെ കാത്തിരിക്കുന്നത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു രാജ്യാന്തര മത്സരത്തിനിറങ്ങുന്നത്. അതും ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ. ലോക ക്രിക്കറ്റിലെ വമ്പന്മാർ നേർക്കുന്നേർ വരുമ്പോൾ വാശിയേറിയ പോരാട്ടം തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. ഏകദേശം രണ്ട് മാസത്തോളം നീണ്ടു നിൽക്കുന്നതാണ് ഇന്ത്യയുടെ ഓസിസ് പര്യടനം.
മൂന്ന് വീതം ഏകദിന – ടി20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കുന്നത്. രണ്ട് വർഷം മുമ്പ് നടന്ന ഓസിസ് പര്യടനത്തിൽ ചരിത്ര വിജയം നേടിയാണ് കോഹ്‌ലിപ്പട നാട്ടിലേക്ക് മടങ്ങിയത്. ഓസ്ട്രേലിയയിൽ ആദ്യ ടെസ്റ്റ് പരമ്പര ജയത്തിന് വേണ്ടിയുള്ള 71വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ അന്ന് ഇന്ത്യയ്ക്ക് സാധിച്ചു. ബോർഡർ – ഗവാസ്കർ ട്രോഫി നിലനിർത്തുക തന്നെയാണ് ഇന്ത്യയുടെ പ്രാഥമിക ലക്ഷ്യം. അതിലൂടെ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തേണ്ടതുമുണ്ട്.
മത്സരക്രമം
ഏകദിന പരമ്പര
ഒന്നാം ഏകദിനം: നവംബർ 27ന് സിഡ്നിയിൽ (D/N) – ഇന്ത്യൻ സമയം 9.10 am
രണ്ടാം ഏകദിനം: നവംബർ 29ന് സിഡ്നിയിൽ (D/N) – ഇന്ത്യൻ സമയം 9.10 am
മൂന്നാം ഏകദിനം: ഡിസംബർ 2ന് കൻബേറയിൽ (D/N) – ഇന്ത്യൻ സമയം 9.10 am
ടി20 പരമ്പര
ഒന്നാം ടി20: ഡിസംബർ 4ന് കൻബേറയിൽ – ഇന്ത്യൻ സമയം 1.40 pm
രണ്ടാം ടി20: ഡിസംബർ 6ന് സിഡ്നിയിൽ – ഇന്ത്യൻ സമയം 1.40 pm
മൂന്നാം ടി20: ഡിസംബർ 8ന് സിഡ്നിയിൽ – ഇന്ത്യൻ സമയം 1.40 pm
ടെസ്റ്റ് പരമ്പര
ഒന്നാം ടെസ്റ്റ്: ഡിസംബർ 17 – 21, അഡ്‌ലെയ്ഡിൽ (D/N) – ഇന്ത്യൻ സമയം 9.30 am
രണ്ടാം ടെസ്റ്റ്: ഡിസംബർ 26 – 30, മെൽബണിൽ – ഇന്ത്യൻ സമയം 5.00 am
മൂന്നാം ടെസ്റ്റ്: ജനുവരി 07 – 11, സിഡ്നിയിൽ – ഇന്ത്യൻ സമയം 5.00 am
നാലാം ടെസ്റ്റ്: ജനുവരി 15 – 19, ബ്രിസ്ബണിൽ – ഇന്ത്യൻ സമയം 5.00 am
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us