ഇന്ത്യയുടെ ഓസ്ട്രേലിയ പര്യടനത്തിൽ ലിമിറ്റഡ് ഓവർ ടീമിൽ മുംബൈ ഇന്ത്യൻസിനുവണ്ടി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്തണമായിരുന്നെന്ന് വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ.

സൂര്യകുമാർ യാദവിന്റെ കഴിവ് ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ ഉപയോഗിക്കണമായിരുന്നെന്ന് ലാറ പറഞ്ഞു.

145 പ്ലസ് സ്ട്രൈക്ക് റേറ്റിൽ 480 റൺസുമായി ഐ‌പി‌എൽ റൺ-വേട്ടക്കാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസ് ബാറ്റ്സ്മാനെ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്താത്തത് ചർച്ചയായിരുന്നു.

Read More: എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല: വിവാദങ്ങളെക്കുറിച്ച് രോഹിത് ശർമ

“(ഇന്ത്യൻ) ടീമിനെ നോക്കുമ്പോൾ അദ്ദേഹം അതിന്റെ ഭാഗമാകാതിരിക്കുന്നതിനുള്ള ഒരു കാരണവും ഞാൻ കാണുന്നില്ല,” സ്റ്റാർ സ്പോർട്സിലെ ‘ക്രിക്കറ്റ് കണക്റ്റഡ്’ ഷോയിൽ ലാറ പറഞ്ഞു.

റൺസിൽ മാത്രമല്ല, യാദവ് എങ്ങനെയാണ് സ്കോർ ചെയ്തത് എന്നത് സംബന്ധിച്ചും തനിക്ക് മതിപ്പുണ്ടെന്ന് ലാറ പറഞ്ഞു.

“അതെ, തീർച്ചയായും. അയാൾ ഒരു ക്ലാസ് കളിക്കാരനാണ്. റൺസ് നേടുന്നു എന്നത് കൊണ്ട് മാത്രമല്ല കളിക്കാരെ ഞാൻ നോക്കുന്നത്, അവരുടെ സാങ്കേതികത, സമ്മർദത്തിലാവുമ്പോൾ പുറത്തെടുക്കുന്ന കഴിവുകൾ, അവർ ബാറ്റ് ചെയ്യുന്ന പൊസിഷനുകൾ എന്നിവ ഞാൻ നോക്കുന്നു,” ലാറ പറഞ്ഞു.

Read More: ആ തുറിച്ചുനോട്ടത്തിന് ശേഷം; കോഹ്‌ലിയുടെ പെരുമാറ്റത്തിൽ ആദ്യമായി പ്രതികരിച്ച് സൂര്യകുമാർ

“സൂര്യകുമാർ യാദവ് മുംബൈയ്ക്ക് വേണ്ടി അത്രക്കും അത്ഭുതകരമായ ജോലി ചെയ്തു,”ലാറ പറഞ്ഞു.

30 കാരനായ യാദവിനെ ഒഴിവാക്കിയതിൽ സെലക്ടർമാരുടെ ഏക വിശദീകരണം ലൈനപ്പിൽ പൊസിഷന്റെ അഭാവമാണ്. എന്നാൽ യാദവ് മൂന്നാം നമ്പർ സ്ലോട്ടിന് അനുയോജ്യനാണെന്ന് ലാറ പറഞ്ഞു.

Read More: വിരാട് കോഹ്ലിയുടെ പിതൃത്വ അവധി: ബിസിസിഐ തീരുമാനത്തിൽ പ്രതികരണവുമായി കപിൽദേവ്

“രോഹിത് ശർമയുടെയും ക്വിന്റൺ ഡി കോക്കിന്റെയും പിന്നിൽ അദ്ദേഹം ബാറ്റ് ചെയ്യാൻ വരുന്നു, അവർ സമ്മർദ്ദത്തിലാകുമ്പോഴെല്ലാം അദ്ദേഹം മൂന്നാം സ്ഥാനത്ത് നിന്ന് ചെയ്യും,” അദ്ദേഹം പറഞ്ഞു.

“ഓർക്കുക, ഓപ്പണർമാർക്ക് പുറമെ, ഏതൊരു ക്രിക്കറ്റ് ടീമിലെയും മൂന്നാം നമ്പർ ബാറ്റ്സ്മാൻ സാധാരണയായി അവരുടെ മികച്ച കളിക്കാരനാണ്, അവരുടെ ഏറ്റവും വിശ്വസനീയമായ കളിക്കാരനാണ്, എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം മുംബൈ ഇന്ത്യൻസിന് ആ കളിക്കാരനായിരുന്നു,” അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook