scorecardresearch

ഓസ്ട്രേലിയൻ ഓപ്പൺ: ഒമ്പതാം കിരീടവുമായി ജോക്കോവിച്ച്

ഓസ്ട്രേലിയൻ കോർട്ടിൽ ജോക്കോവിച്ചിന്റെ ആധിപത്യം ഒരിക്കൽകൂടി അരക്കെട്ടുറപ്പിക്കുന്ന വിജയമായിരുന്നു ഡാനിലിനെതിരെ നേടിയത്

ഓസ്ട്രേലിയൻ കോർട്ടിൽ ജോക്കോവിച്ചിന്റെ ആധിപത്യം ഒരിക്കൽകൂടി അരക്കെട്ടുറപ്പിക്കുന്ന വിജയമായിരുന്നു ഡാനിലിനെതിരെ നേടിയത്

author-image
Sports Desk
New Update
Novak Djokovic, ie malayalam

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗത്തിൽ നോവാക് ജോക്കോവിച്ച് ചാംപ്യൻ. റഷ്യയുടെ ഡാനില്‍ മെദ്‌‌വദേവിനെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജോക്കോവിച്ചിന്റെ ജയം, സ്കോർ 7-5, 6-2, 6-2. ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ചിന്റെ ഒമ്പതാം കിരീടനേട്ടം കൂടിയാണിത്.

Advertisment

ഓസ്ട്രേലിയൻ കോർട്ടിൽ ജോക്കോവിച്ചിന്റെ ആധിപത്യം ഒരിക്കൽകൂടി അരക്കെട്ടുറപ്പിക്കുന്ന വിജയമായിരുന്നു ഡാനിലിനെതിരെ നേടിയത്. 2008ലാണ് ആദ്യമായി ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം നേടുന്നത്. 2011 മുതൽ അടുത്ത മൂന്ന് വർഷവും അടുപ്പിച്ച് കിരീടം സ്വന്തമാക്കിയ ജോക്കോവിച്ച് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഓസ്ട്രേലിയയിൽ ചാംപ്യനായി.

Also Read:എന്തുകൊണ്ട് അനിൽ കുംബ്ലെയെപോലെ പന്തെറിഞ്ഞു; വെളിപ്പെടുത്തലുമായി ബ്രോഡ്

2016ലും 2019 മുതൽ അടുപ്പിച്ച് മൂന്ന് വർഷം വീണ്ടും കിരീടം നേടിയിരിക്കുകയാണ് ജോക്കോവിച്ച് ഇപ്പോൾ. ഇതോടെ താരത്തിന്റെ ഗ്രാൻഡ് സ്ലാം കിരീട നേട്ടങ്ങളുടെ എണ്ണം 18 ആണ്. 20 വീതം ഗ്രാൻഡ് സ്ലാം നേടിയ റോജർ ഫെഡററും റാഫേൽ നദാലുമാണ് ജോക്കോവിച്ചിന് മുന്നിലുള്ള താരങ്ങൾ.

Advertisment

ശനിയാഴ്ച നടന്ന വനിതാ വിഭാഗം ഫൈനലിൽ നവോമി ഒസാക്ക കിരീടം നേടിയിരുന്നു. കലാശപോരാട്ടത്തിൽ ജെനിഫർ ബ്രാഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഒസാക്ക നാലാം ഗ്രാൻഡ് സ്ലാം സ്വന്തമാക്കിയത്. 2019ലെ ചാമ്പ്യനായ ഒസാക്ക, സെമിയിൽ സെറീന വില്യംസിനെ തോൽപിച്ചാണ് ഫൈനലിൽ എത്തിയത്. കരോളിന മുച്ചോവയെ തോൽപിച്ചാണ് ബ്രാഡി ഫൈനലിന് യോഗ്യത നേടിയത്. ആദ്യ ഗ്രാന്റ്സ്ലാം കിരീടമെന്ന ബ്രാഡിയുടെ സ്വപ്നം തുടർച്ചയായ 21-ാം ജയത്തിൽ ഒസാക്ക തകർത്തു. കഴിഞ്ഞ 20 മത്സരങ്ങളിലും തോൽക്കാതെയാണ് ഒസാക്ക ഒസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിലെത്തിയത്.

Australian Open

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: