എന്തുകൊണ്ട് അനിൽ കുംബ്ലെയെപോലെ പന്തെറിഞ്ഞു; വെളിപ്പെടുത്തലുമായി ബ്രോഡ്

അഹമ്മദാബാദിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ കളിക്കാൻ തിരഞ്ഞെടുക്കപ്പെട്ടാൽ കൂടുതൽ ജോലികൾ ചെയ്യാനുണ്ടെന്ന് കരുതുന്നതായി ബ്രോഡ് പറയുന്നു

Stuart Broad, സ്റ്റുവർട്ട് ബ്രോഡ്, Anil Kumble, അനിൽ കുംബ്ലെ, India vs England, ഇന്ത്യ, ഇംഗ്ലണ്ട്, IE Malayalam, ഐഇ മലയാളം

സമകാലിന ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് ഇംഗ്ലിഷ് താരം സ്റ്റുവർട്ട് ബ്രോഡ്. 145 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഇതിനോടകം 517 വിക്കറ്റ് സ്വന്തമാക്കിയിട്ടുള്ള താരത്തിന്റെ അനുഭവ സമ്പത്ത് ഇംഗ്ലണ്ടിന് വലിയ നേട്ടം തന്നെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടതിന്റെ പ്രാധാന്യം ബ്രോഡിന് നന്നായി അറിയാം.

അതുകൊണ്ട് തന്നെ ചെന്നൈയിൽ നടന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ബ്രോഡ് മറ്റൊരു തന്ത്രമാണ് ഇന്ത്യയ്ക്കെതിരെ പ്രയോഗിച്ചത്. സ്‌പിന്നർമാരെ തുണയ്ക്കുന്ന പിച്ചിൽ പേസർമാർക്ക് ഒന്നും ചെയ്യാനാകില്ലെന്ന് വ്യക്തമായി അറിയാമായിരുന്ന ബ്രോഡ് ബോളിങ് ആക്ഷനിലും വേഗതയിലും മാറ്റം വരുത്തി.

Also Read: ‘ചഹൽ പറ്റിക്കുകയാണെന്ന് കരുതി’; ഇന്ത്യൻ ടീമിലെടുത്തത് അറിയാതെ തെവാട്ടിയ

അഹമ്മദാബാദിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ കളിക്കാൻ തിരഞ്ഞെടുക്കപ്പെട്ടാൽ കൂടുതൽ ജോലികൾ ചെയ്യാനുണ്ടെന്ന് കരുതുന്നതായി ബ്രോഡ് പറയുന്നു. എന്നാൽ ചെന്നൈയിൽ ആദ്യദിനം തനിക്കൊന്നും കാര്യമായി ചെയ്യാനുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയ ബ്രോഡ് അതുകൊണ്ടാണ് ഇന്ത്യൻ ഇതിഹാസ താരം അനിൽ കുംബ്ലെയുടെ ബോളിങ് ശൈലി അവലംബിച്ചതെന്നും വെളിപ്പെടുത്തി. ധാരാളം ലെഗ് കട്ടറുകൾ എറിയാനുള്ള കാരണം അതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം രണ്ടാം ടെസ്റ്റ് മത്സരത്തിൽ പിച്ചിനെ കുറ്റപ്പെടുത്താൻ ബ്രോഡ് വിസമ്മതിച്ചു. ആദ്യ മത്സരത്തിൽ ചെന്നൈയിലൊരുക്കിയ പിച്ച് ഏറെ വിമർശനം കേട്ടിരുന്നു. ഹോം ടീം അവിടുത്തെ സാഹചര്യങ്ങൾ പരമാവധി ഉപയോഗിപ്പെടുത്തണമെന്നും . ഇന്ത്യൻ ടീമിൽ വളരെ വൈദഗ്ധ്യമുള്ള ഒരു പിച്ചിൽ ഇംഗ്ലണ്ട് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നുവെങ്കിലും സന്ദർശകർക്ക് ഇപ്പോഴും അന്യമായിരുന്നുവെന്നും ബ്രോഡ് പറഞ്ഞു.

Also Read: ടി 20 ടീമിൽ ഇടം നേടാതെ സഞ്ജു; തിരിച്ചടിയായത് എന്തെല്ലാം?

ഫെബ്രുവരി 24നാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് മത്സരം. ഓരോ മത്സരങ്ങൾ വീതം ജയിച്ച് ഇരു ടീമുകളും പരമ്പരയിൽ സമനില പാലിക്കുകയാണ്. അതോടൊപ്പം ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ന്യൂസിലൻഡിന്റെ എതിരാളികളെയും തീരുമാനിക്കുന്ന പരമ്പരയായതിനാൽ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഏറെ നിർണായകമാണ്. അഹമ്മദാബാദിലെ ആദ്യ ടെസ്റ്റ് രാപകൽ മത്സരമാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Stuart broad reveals why he bowled like anil kumble

Next Story
‘വീട്ടിൽ ജോലിക്കാരില്ല, അതിഥികൾക്കെല്ലാം ഭക്ഷണം നൽകുക വിരാടും അനുഷ്‌കയും’Anushka Sharma baby, anushka virat baby, anushka sharma, virat kohli, virat kohli baby, anushka baby, virat baby, anushka virat, virat anushka, വിരുഷ്ക, വിരാട് കോഹ്ലി, വിരാട്, കോഹ്ലി, അനുഷ്ക ശർമ, അനുഷ്ക, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com