scorecardresearch

Australia vs England, Ashes 2021-22: ആഷസ് പോരിന് നാളെ തുടക്കം; മത്സരക്രമം, സ്‌ക്വാഡ്, വേദികൾ, അറിയേണ്ടതെല്ലാം

2019ൽ നടന്ന അവസാന പരമ്പര 2-2ന് സമനിലയിലാണ് അവസാനിച്ചത്

2019ൽ നടന്ന അവസാന പരമ്പര 2-2ന് സമനിലയിലാണ് അവസാനിച്ചത്

author-image
Sports Desk
New Update
ashes 2021, ashes, ashes 2022, australia vs england ashes 2021, australia vs england ashes, aus vs eng ashes 2021, aus vs eng ashes, australia vs england, aus vs eng, australia vs england test, australia vs england series, australia vs england schedule, australia vs england fixtures australia vs england squads, australia vs england teams, australia vs england live streaming, australia vs england venues, australia vs england telecast australia vs england details, aus vs eng test, aus vs eng series, aus vs eng schedule, aus vs eng fixtures aus vs eng squads aus vs eng teams, aus vs eng live streaming, aus vs eng venues, aus vs eng telecast, aus vs eng details, cricket news, sports news, indian express

Photo: Twitter/England Cricket

Australia vs England, Ashes 2021-22, Schedule, Squads, Live Streaming: ഈ വർഷത്തെ ആഷസ് ടെസ്റ്റ് പരമ്പരക്ക് നാളെ (ഡിസംബർ എട്ട്) ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിൽ തുടക്കമാകും. ജനുവരി 18 വരെയാണ് പരമ്പര. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ രണ്ട് വർഷത്തിലൊരിക്കലാണ് ആഷസ് കളിക്കുക, 1882-1883 ൽ നടന്ന പരമ്പര മുതലാണ് ഈ ചരിത്ര ടെസ്റ്റ് പരമ്പരക്ക് തുടക്കമായത്.

Advertisment

അന്ന് മുതൽ, 71 ആഷസ് പരമ്പരകൾ നടന്നു. ഇതിൽ 33 എണ്ണം ഓസ്‌ട്രേലിയയും 32 എണ്ണം ഇംഗ്ലണ്ടും ജയിച്ചപ്പോൾ ആറെണ്ണം സമനിലയിൽ കലാശിച്ചു. 2019ൽ നടന്ന അവസാന പരമ്പര 2-2ന് സമനിലയിലാണ് അവസാനിച്ചത്.

മത്സരക്രമം

ഡിസംബർ എട്ട് മുതൽ ജനുവരി 18 ജനുവരി 18 വരെ നടക്കുന്ന പരമ്പരയിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും കളിക്കുക. ആദ്യ മത്സരം ഡിസംബർ എട്ട് മുതൽ 12 വരെ ബ്രിസ്ബെയ്നിലും രണ്ടാം ടെസ്റ്റ് ഡിസംബർ 16 മുതൽ 20 വരെ അഡ്‌ലെയ്ഡിലുമാണ് നടക്കുക. മൂന്നാം ടെസ്റ്റ് ഡിസംബർ 26 മുതൽ 30 വരെ മെൽബണിലും നാലാം ടെസ്റ്റ് ജനുവരി അഞ്ച് മുതൽ ഒമ്പത് വരെ സിഡ്നിയിലും അഞ്ചാം ടെസ്റ്റ് ജനുവരി 14 മുതൽ 18 വരെ പെർത്തിലുമാണ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ പെർത്ത് സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ കാരണം അവസാന ടെസ്റ്റ് അവിടെ നിന്നും മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. പുതിയ വേദി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

ആദ്യ ടെസ്റ്റ് ഇന്ത്യൻ സമയം രാവിലെ 5.30 നും രണ്ടാം ടെസ്റ്റ് 9.30 നും മൂന്ന്, നാല് ടെസ്റ്റുകൾ രാവിലെ അഞ്ച് മണിക്കും ആയിരിക്കും.

Advertisment

Also Read: ടെസ്റ്റില്‍ ഇന്ത്യയുടെ എക്കാലത്തയും മികച്ച ക്യാപ്റ്റന്‍ ആര്; ഇര്‍ഫാന്‍ പത്താന്‍ പറയുന്നു

സ്ക്വാഡ്‌സ്

ഓസ്ട്രേലിയ: ഡേവിഡ് വാർണർ, മാർക്കസ് ഹാരിസ്, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ഉസ്മാൻ ഖവാജ, കാമറൂൺ ഗ്രീൻ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), അലക്സ് കാരി (വിക്കറ്റ് കീപ്പർ), മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, നഥാൻ ലിയോൺ, ജെയ് റിച്ചാർഡ്സൺ, മൈക്കൽ നെസർ, മിച്ചൽ സ്വെപ്സൺ.

ഇംഗ്ലണ്ട്: ജോ റൂട്ട് (ക്യാപ്റ്റൻ), ജെയിംസ് ആൻഡേഴ്സൺ, ജോണി ബെയർസ്റ്റോ, ഡോം ബെസ്, സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, ജോസ് ബട്ട്ലർ, സാക്ക് ക്രൗളി, ഹസീബ് ഹമീദ്, ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, ഡേവിഡ് മലൻ, ക്രെയ്ഗ് ഓവർട്ടൺ, ഒല്ലി പോപ്പ്, ഒല്ലി റോബിൻ , ക്രിസ് വോക്സ്, മാർക്ക് വുഡ്.

ലൈവ് സ്ട്രീമിംഗ്

ആഷസ് 2021 ഇന്ത്യയിൽ സോണി സ്പോർട്സ് നെറ്റ്‌വർക്ക് സംപ്രേക്ഷണം ചെയ്യും. സോണി ലിവ് ആപ്പിലൂടെ ഓൺലൈൻ ആയും മത്സരങ്ങൾ കാണാനാകും.

Australian Cricket Team Ashes England Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: