ന്യൂഡല്‍ഹി: എക്കാലങ്ങളിലും തര്‍ക്കം നിലനില്‍ക്കുന്ന ഒന്നാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ആരെന്നുള്ളത്. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, മഹേന്ദ്ര സിങ് ധോണി, വിരാട് കോഹ്ലി എന്നിവരെല്ലാം ഇന്ത്യയെ മികച്ച രീതിയില്‍ നയിച്ചവരാണ്. വലിയ വിജയങ്ങള്‍ സമ്മാനിക്കാന്‍ വിവിധ കാലഘട്ടങ്ങളിലായി എല്ലാവര്ക്കും സാധിച്ചിട്ടുമുണ്ട്.
ന്യൂസിലന്‍ഡിനെതിരായ പരമ്പര വിജയത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ നഷ്ടമായ ലോക ഒന്നാം നമ്പര്‍ സ്ഥാനം തിരിച്ചു പിടിച്ചിരിക്കുകയാണ് വിരാട് കോഹ്ലിയും സംഘവും. രണ്ട് മത്സരങ്ങളുള്ള പരമ്പര 1-0 നാണ് ഇന്ത്യ നേടിയത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ എക്കാലത്തെയും മികിച്ച ടെസ്റ്റ് ക്യാപ്റ്റന്‍ ആരാണെന്നുള്ളതിന് മുന്‍ താരം ഇര്ഫാന് പത്താന് ഉത്തരം നല്‍കിയിരിക്കുന്നത്.
“ഞാന്‍ നേരത്തെ ഇത് പറഞ്ഞിരുന്നു, അത് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്. വിരാട് കോഹ്ലിയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍. 59.09 ആണ് കോഹ്ലിയുടെ വിജയ ശതമാനം. രണ്ടാമതുള്ളയാളുടെ വിജയ ശതമാനം 45 മാത്രമാണ്,” ഇര്ഫാന് പത്താന് ട്വീറ്റ് ചെയ്തു. കോഹ്ലിയെ മെന്‍ഷന്‍ ചെയ്താരുന്നു മുന്‍ താരത്തിന്റെ ട്വീറ്റ്.
Also Read: ബുദ്ധിമുട്ടേറിയ സെലക്ഷനുകൾ നടത്തുമ്പോൾ വ്യക്തമായ ആശയവിനിമയം അനിവാര്യമാണ്: ദ്രാവിഡ്