scorecardresearch

Champions Trophy: റൺഔട്ട് അപ്പീലുമായി ഇൻഗ്ലിസ്; പിന്തിരിപ്പിച്ച് സ്റ്റീവ് സ്മിത്ത്; കയ്യടി

Australia Vs Afghanistan Champions Trophy: അഫ്ഗാനിസ്ഥാൻ ഇന്നിങ്സിന്റെ 47ാം ഓവർ അവസാനിച്ചപ്പോഴാണ് സംഭവം. ഇൻഗ്ലിസിന്റെ പെട്ടെന്നുള്ള നീക്കമാണ് റൺഔട്ടിലേക്ക് നയിച്ചത്. എന്നാൽ സ്മിത്ത് ഓസീസ് താരങ്ങളെ പിന്തിരിപ്പിച്ചു

Australia Vs Afghanistan Champions Trophy: അഫ്ഗാനിസ്ഥാൻ ഇന്നിങ്സിന്റെ 47ാം ഓവർ അവസാനിച്ചപ്പോഴാണ് സംഭവം. ഇൻഗ്ലിസിന്റെ പെട്ടെന്നുള്ള നീക്കമാണ് റൺഔട്ടിലേക്ക് നയിച്ചത്. എന്നാൽ സ്മിത്ത് ഓസീസ് താരങ്ങളെ പിന്തിരിപ്പിച്ചു

author-image
Sports Desk
New Update
steve smith against afghanistah

ഓസ്ട്രേലിയ-അഫ്ഗാനിസ്ഥാൻ ചാംപ്യൻസ് ട്രോഫി മത്സരത്തിൽ നിന്ന് Photograph: (Screengrab)

അഫ്ഗാനിസ്ഥാനെതിരായ ചാംപ്യൻസ് ട്രോഫി മത്സരത്തിന് ഇടയിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിൽ നിന്ന് വന്നൊരു നീക്കമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടുന്നത്. അഫ്ഗാൻ താരത്തിന് എതിരെ മറ്റ് ഓസ്ട്രേലിയൻ കളിക്കാർ റൺഔട്ടിന് അപ്പീൽ ചെയ്തു. എന്നാൽ സ്മിത്ത് സഹതാരങ്ങളെ ഈ അപ്പീലിൽ നിന്ന് പിൻവലിച്ചു. 

Advertisment

ഓസ്ട്രേലിയക്ക് എതിരെ അഫ്ഗാനിസ്ഥാന്റെ ലോവർ ഓർഡർ ബാറ്റിങ് നിര ഭേദപ്പെട്ട സ്കോർ കണ്ടെത്താൻ ശ്രമിക്കുന്നതിന് ഇടയിലാണ് സംഭവം. അഫ്ഗാനിസ്ഥാൻ ഇന്നിങ്സിന്റെ 47ാം ഓവർ കഴിഞ്ഞതിന് പിന്നാലെ വിക്കറ്റ് കീപ്പർ ഇൻഗ്ലിസ് ആണ് റൺഔട്ട് അപ്പീൽ നടത്തിയത്. 

അഫ്ഗാനിസ്ഥാന്റെ അസ്മതുള്ള ഒമർസായി മിഡ് വിക്കറ്റിലേക്ക് കളിച്ച് സിംഗിൾ എടുത്തു. സിംഗിൾ എടുത്തതിന് പിന്നാലെ ഉടനെ തന്നെ അഫ്ഗാൻ താരം നൂർ അഹ്മദ് ക്രീസ് വിട്ട് ഇറങ്ങി. ഓവർ അവസാനിച്ചു എന്ന ചിന്തയിലായിരുന്നു ഇത്. എന്നാൽ നൂർ അഹ്മദ് ക്രീസ് വിടുമ്പോഴേക്കും ഇൻഗ്ലിസ് സ്റ്റംപ് ഇളക്കി. റൺഔട്ടിനായി അപ്പീലും ചെയ്തു. 

എന്നാൽ ഈ സമയം ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഇടപെടുകയായിരുന്നു. ആ അപ്പീൽ പരിഗണിക്കേണ്ടതില്ല എന്ന സ്മിത്ത് ഓൺഫീൽഡ് അംപയർമാരോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ സ്മിത്തിന്റെ ഈ നീക്കം വലിയ കയ്യടിയാണ് നേടുന്നത്. 

Advertisment

Read More

Australian Cricket Team Icc Champions Trophy Steve Smith Afghanistan Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: