/indian-express-malayalam/media/media_files/2025/02/28/BkjsNFfO2dbwVJOFtcDD.jpg)
ഓസ്ട്രേലിയക്കെതിരെ അഫ്ഗാനിസ്ഥാൻ താരത്തിന്റെ ബാറ്റിങ് Photograph: (അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ, ഇൻസ്റ്റഗ്രാം)
Afghanistan Vs Australia Champions Trophy: ചാംപ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ ഓസ്ട്രേിയക്ക് എതിരെ മികച്ച വിജയ ലക്ഷ്യം മുൻപിൽ വെക്കാൻ പൊരുതി അഫ്ഗാനിസ്ഥാൻ. ഒടുവിൽ നിശ്ചിത ഓവറിൽ 273 റൺസിന് അഫ്ഗാനിസ്ഥാൻ പുറത്തായി. സെദിഖുള്ള അടലിന്റേയും ഒമർസായിയുടേയും അർധ ശതകമാണ് പൊരുതാവുന്ന സ്കോറിലേക്ക് അഫ്ഗാനിസ്ഥാനെ എത്തിച്ചത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് ആദ്യ ഓവറിൽ തന്നെ റഹ്മനുള്ള ഗുർബാസിനെ നഷ്ടമായി. എങ്കിലും ഇംഗ്ലണ്ടിന് എതിരെ നിറഞ്ഞാടിയ ഇബ്രാഹിം സദ്രാനിലായിരുന്നു അഫ്ഗാനിസ്ഥാന്റെ പ്രതീക്ഷ. എന്നാൽ സദ്രാന്റെ ഭീഷണി ആദം സാംപ അകറ്റി. 28 പന്തിൽ നിന്ന് 22 റൺസ് മാത്രമാണ് സദ്രാന് നേടാനായത്. സദ്രാൻ പരാജയപ്പെട്ടിടത്ത് സെദിഖുള്ള അടൽ അഫ്ഗാനിസ്ഥാന് വേണ്ടി തിളങ്ങി. 95 പന്തിൽ നിന്ന് 85 റൺസ് ആണ് സെദിഖുളള അടൽ നേടിയത്. ആറ് ഫോറും മൂന്ന് സിക്സും താരത്തിന്റെ ബാറ്റിൽ നിന്ന് വന്നു.
എന്നാൽ സെദിഖുളളയ്ക്ക് പിന്തുണ നൽകാൻ മറ്റൊരു അഫ്ഗാനിസ്ഥാൻ താരത്തിനും സാധിച്ചില്ല. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മത്സരത്തിൽ ബോളുകൊണ്ട് തിളങ്ങിയ അസ്മതുള്ള ഒമർസായി ആണ് ഒടുവിൽ അഫ്ഗാനിസ്ഥാനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. ഒമർസായി 63 പന്തിൽ നിന്ന് 67 റൺസ് നേടി. ഒരു ഫോറും അഞ്ച് സിക്സുമാണ് താരത്തിൽ നിന്ന് വന്നത്.
ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീം ഗ്രൂപ്പ് ബിയിൽ നിന്ന് സെമി ഫൈനലിലേക്ക് യോഗ്യത നേടും. ഇന്ന് തോൽക്കുന്ന ടീമിന് ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സര ഫലത്തിനായി കാത്തിരിക്കണം. ലാഹോറിൽ അഫ്ഗാനിസ്ഥാന്റെ സ്പിന്നിനെ നേരിടുക എന്നത് ഓസ്ട്രേലിയയ്ക്ക് പ്രയാസമാവും. ഇതാണ് അഫ്ഗാനിസ്ഥാന് പ്രതീക്ഷ നൽകുന്ന ഘടകം.
അഫ്ഗാനിസ്ഥാന് എതിരെ സ്പെൻസർ ജോൺസനും ആദം സാംപയും രണ്ട് വിക്കറ്റ് വീതവും ബെൻ മൂന്ന് വിക്കറ്റും എല്ലിസും മാക്സവെല്ലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Read More
- Ranji Trophy Final: രഞ്ജി ട്രോഫി ഫൈനൽ: സ്കോർ 200 കടത്തി കേരളം, 5 വിക്കറ്റുകൾ നഷ്ടമായി
 - Women Premier League: സ്വന്തം മണ്ണിൽ തുടരെ മൂന്നാം തോൽവി; ഗുജറാത്തിനോടും നാണംകെട്ട് ആർസിബി
 - എന്തുകൊണ്ട് മെസിയില്ല? പിക്വെയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ
 - Champions Trophy: ഓസീസിനേയും അഫ്ഗാൻ വീഴ്ത്തുമോ? ജീവൻ മരണ പോര്; മത്സരം എവിടെ കാണാം?
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us