scorecardresearch

24 വർഷത്തിനു ശേഷം ഓസ്ട്രേലിയ പാകിസ്ഥാനിലേക്ക്

അടുത്ത വർഷം മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഒരു ട്വന്റി 20യും പാകിസ്ഥാനിൽ കളിക്കുമെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് തിങ്കളാഴ്ച പറഞ്ഞു

അടുത്ത വർഷം മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഒരു ട്വന്റി 20യും പാകിസ്ഥാനിൽ കളിക്കുമെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് തിങ്കളാഴ്ച പറഞ്ഞു

author-image
Sports Desk
New Update
24 വർഷത്തിനു ശേഷം ഓസ്ട്രേലിയ പാകിസ്ഥാനിലേക്ക്

ഫയൽ ചിത്രം

ഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷം പാകിസ്ഥാൻ പര്യടനം പ്രഖ്യാപിച്ച്‌ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. അടുത്ത വർഷം മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഒരു ട്വന്റി 20യും പാകിസ്ഥാനിൽ കളിക്കുമെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് തിങ്കളാഴ്ച പറഞ്ഞു.

Advertisment

മാർച്ചിൽ കറാച്ചി, റാവൽപിണ്ടി, ലാഹോർ എന്നിവിടങ്ങളിലായി മൂന്ന് ടെസ്റ്റ് മത്സരങ്ങൾ നടക്കും, മാർച്ച് 29 മുതൽ ഏപ്രിൽ 5 വരെ ലാഹോറിൽ വെച്ച് ഏകദിന ടി20 മത്സരങ്ങളും നടക്കും.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായിരിക്കും ടെസ്റ്റ് മത്സരങ്ങൾ. ഏകദിന മത്സരങ്ങൾ ലോകകപ്പ് സൂപ്പർ ലീഗിലേക്ക് കണക്കാക്കപ്പെടുന്നതാണ്.

1998ൽ പാക്കിസ്ഥാനിൽ അവസാനമായി കളിച്ച ടെസ്റ്റ് പരമ്പരയിൽ ഓസ്‌ട്രേലിയക്ക് ആയിരുന്നു ജയം. അന്ന് മാർക്ക് ടെയ്‌ലറാണ് ഓസ്‌ട്രേലിയയെ 1-0ന് വിജയത്തിലേക്ക് നയിച്ചത്. അതിനുശേഷം ശ്രീലങ്കയിലും യുഎഇയിലുമുള്ള നിക്ഷ്പക്ഷ വേദികളിലാണ് ഓസ്ട്രേലിയ നാലു തവണ പാകിസ്ഥാനെതിരെ പരമ്പര കളിച്ചത്.

Advertisment

“ഓസ്‌ട്രേലിയ മികച്ച പ്രകടനം നടത്തുന്ന ടീമുകളിലൊന്നാണ്, 24 വർഷത്തെ ഇടവേളയ്ക്ക് ശേഷം അവർ ആദ്യമായി ഞങ്ങളുടെ വീട്ടുമുറ്റത്ത് കളിക്കുന്നത് ആരാധകർക്ക് ഒരു പ്രത്യേക വിരുന്നായിരിക്കും,” പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ പ്രസ്താവനയിൽ പറഞ്ഞു.

അതുപോലെ, ഓസ്‌ട്രേലിയൻ താരങ്ങൾക്ക് നമ്മുടെ ഐതിഹാസിക വേദികളിൽ കളിക്കാൻ മാത്രമല്ല, ഈ മഹത്തായ രാജ്യം നൽകുന്ന ബഹുമാനവും സ്നേഹവും ആതിഥ്യവും അനുഭവിക്കാനും ആസ്വദിക്കാനുമുള്ള അവസരം കൂടിയായിരിക്കും ഇത്, അവരുടെ മുൻ തലമുറയിലെ മിക്ക താരങ്ങളും പുറം വേദികളിൽ കളിക്കുന്നതിലൂടെ ഇത്നഷ്‌ടപ്പെടുത്തി." അദ്ദേഹം പറഞ്ഞു.

2009 മാർച്ചിൽ ലാഹോറിൽ ശ്രീലങ്കൻ ടീമിന്റെ ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് മറ്റു ടീമുകൾ പാകിസ്ഥാൻ പര്യടനം അവസാനിപ്പിച്ചത്. ഒരു ദശാബ്ദത്തോളം പാകിസ്ഥാനിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ ഒന്നും നടന്നിരുന്നില്ല. അന്നത്തെ ഭീകരാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി ശ്രീലങ്കൻ കളിക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതോടെ 2011 ലോകകപ്പിന് ഇന്ത്യക്കൊപ്പം ആതിഥേയത്വം വഹിക്കാനുള്ള അവസരവും നഷ്ടമായി.

പിന്നീട് 2019 ഡിസംബറിൽ ശ്രീലങ്കയാണ് പാകിസ്ഥാനിൽ ഒരു പരമ്പരക്കായി ആദ്യം എത്തിയത്, അവർ ഒരു ടെസ്റ്റ്തു പരമ്പര കളിച്ചു. തുടർന്ന് ബംഗ്ലാദേശും ദക്ഷിണാഫ്രിക്കയും പരിമിത ഓവർ മത്സരങ്ങളും പാകിസ്ഥാനിൽ കളിച്ചിരുന്നു. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ന്യൂസീലൻഡ് ടീം പര്യടനം ഉപേക്ഷിച്ചിരുന്നു.

Also Read: രാജ്യത്തിനേക്കാള്‍ താരങ്ങള്‍ക്ക് പ്രാധാന്യം ഐപിഎല്‍; രൂക്ഷ വിമര്‍ശനവുമായി കപില്‍ ദേവ്

Australian Cricket Team Pakistan Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: