Latest News

രാജ്യത്തിനേക്കാള്‍ താരങ്ങള്‍ക്ക് പ്രാധാന്യം ഐപിഎല്‍; രൂക്ഷ വിമര്‍ശനവുമായി കപില്‍ ദേവ്

ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പാക്കിസ്ഥാനോടും ന്യൂസിലന്‍ഡിനോടും വഴങ്ങിയ പരാജയങ്ങളാണ് ഇന്ത്യക്ക് തിരിച്ചടിയായത്

Kapil Dev, India vs Pakistan

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായതോടെ കടുത്ത വിമര്‍ശനത്തിന് വിധേയമാവുകയാണ് ബിസിസിഐ. 2022 ട്വന്റി 20 ലോകകപ്പിലേക്കുള്ള തയാറെടുപ്പുകള്‍ ഉടന്‍ തന്നെ ആരംഭിക്കണമെന്നും താമസിക്കരുതെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് അഭിപ്രായപ്പെട്ടു. ഇന്ത്യ നേരിട്ട തിരിച്ചടികള്‍ക്കുള്ള കാരണങ്ങളും കപില്‍ വിശദമാക്കി.

“ഭാവിയിലേക്ക് നോക്കേണ്ട സമയമായിരിക്കുന്നു. ഇപ്പോള്‍ തന്നെ പദ്ധതികള്‍ തയാറാക്കണം. ഒരു ലോകകപ്പില്‍ പുറത്തായതിനര്‍ഥം ഇന്ത്യന്‍ ടീം അവസാനിച്ചു എന്നല്ല. ഐപിഎല്ലും ലോകകപ്പും തമ്മില്‍ കുറച്ച് ഇടവേള ആവശ്യമായിരുന്നെന്ന് തോന്നുന്നു. എന്നിരുന്നാലും അനുഭവ സമ്പത്തുണ്ടായിട്ടും അത് പ്രകടിപ്പിക്കാന്‍ താരങ്ങള്‍ക്കായില്ല,” എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കപില്‍ പറഞ്ഞു.

ഐപിഎല്ലുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് കപില്‍ ഉന്നയിച്ചത്. “താരങ്ങള്‍ രാജ്യത്തിനേക്കാള്‍ മുന്‍ഗണ ഐപിഎല്ലിന് നല്‍കിയാല്‍ എന്ത് പറയാന്‍ സാധിക്കും. രാജ്യത്തിന് വേണ്ടി കളിക്കുന്നതിൽ അഭിമാനിക്കണം. അവരുടെ സാമ്പത്തിക സ്ഥിതി എനിക്കറിയില്ല, അതിനാൽ കൂടുതൽ പറയാൻ കഴിയില്ല,” മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

“ആദ്യം രാജ്യത്തിനും പിന്നീട് ഫ്രാഞ്ചൈസികളും ആയിരിക്കണം പരിഗണന നല്‍കേണ്ടതെന്ന് എനിക്ക് തോന്നുന്നു. ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി കളിക്കരുതെന്ന് ഞാൻ പറയുന്നില്ല. എന്നാൽ അത് മികച്ച രീതിയിൽ ആസൂത്രണം ചെയ്യേണ്ട ഉത്തരവാദിത്തം ബിസിസിഐക്കാണ്. ട്വന്റി 20 ലോകകപ്പില്‍ പറ്റിയ വീഴ്ചകള്‍ ആവര്‍ത്തികരുതെന്നതാണ് ഏറ്റവും വലിയ പാഠം,” കപില്‍ വിശദീകരിച്ചു.

ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പാക്കിസ്ഥാനോടും ന്യൂസിലന്‍ഡിനോടും വഴങ്ങിയ പരാജയങ്ങളാണ് ഇന്ത്യക്ക് തിരിച്ചടിയായത്. പിന്നീട് സ്കോട്ട്ലന്‍ഡിനേയും അഫ്ഗാനിസ്ഥാനെയും പരാജയപ്പെടുത്തിയെങ്കിലും സെമി ഫൈനല്‍ യോഗ്യത അകന്നു നിന്നു. ഇന്ന് നമീബിയക്കെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം.

Also Read: ലോകകപ്പിലെ ഇന്ത്യയുടെ വീഴ്ച; രണ്ട് കാരണങ്ങള്‍ നിരത്തി ബോളിങ് പരിശീലകന്‍

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Players priorities ipl over over country says kapil dev

Next Story
കളിക്കളത്തിൽ തിരികെയെത്താനുള്ള ശ്രീശാന്തിന്റെ നീക്കത്തിനു തിരിച്ചടിS. Sreesanth, Crickter
The moderation of comments is automated and not cleared manually by malayalam.indianexpress.com