/indian-express-malayalam/media/media_files/uploads/2021/02/Stumping-Pant.jpg)
ആദ്യ ടെസ്റ്റ് തോൽവിക്ക് ചെപ്പോക്കിൽ തന്നെ മറുപടി നൽകിയിരിക്കുകയാണ് ടീം ഇന്ത്യ. രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 317 റൺസിനാണ് കോഹ്‌ലിപ്പട തോൽപ്പിച്ചത്. ഇതോടെ നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര 1-1 എന്ന നിലയിലായി. ശേഷിക്കുന്ന രണ്ടു ടെസ്റ്റ് മത്സരങ്ങളും ഇരു ടീമുകൾക്കും നിർണായകം.
Read Also: അശ്വിന് നഷ്‌ടമായത് അസാധാരണ റെക്കോർഡ്; വരവറിയിച്ച് അക്ഷർ പട്ടേൽ
രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത് സ്‌പിന്നർ ആർ.അശ്വിനാണ്. രണ്ട് ഇന്നിങ്സുകളിൽ നിന്നായി എട്ട് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ കിടിലൻ സെഞ്ചുറിയും താരം സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകളാണ് അശ്വിൻ നേടിയത്. അതിൽ ഒരു വിക്കറ്റിനു കീപ്പർ റിഷഭ് പന്തിനോട് അശ്വിൻ വലിയ രീതിയിൽ കടപ്പെട്ടിരിക്കുന്നു. ചെപ്പോക്കിൽ അശ്വിനും പന്തും ചേർന്ന് അക്ഷരാർഥത്തിൽ വാരിക്കുഴി തീർക്കുകയായിരുന്നു. അതിന്റെ ഫലമായാണ് ഡാൻ ലോറൻസിന്റെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായത്.
Before this Ball Ashwin And Pant had a long chat and the very next ball Dan Lawrence was magnificently stumped by pant
.#INDvsENG#Ashwin#Pantpic.twitter.com/ig3GumCVzL
— Junaid MSDian © (@junaid_csk_7) February 16, 2021
26-ാം ഓവറിലാണ് സംഭവം അരങ്ങേറിയത്. ഇംഗ്ലണ്ട് 66-4 എന്ന നിലയിൽ പതറുകയായിരുന്നു. ലോറൻസാണ് ക്രീസിൽ. അശ്വിനാണ് ബോൾ എറിയുന്നത്. അശ്വിന്റെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച ലോറൻസിനെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഉജ്ജ്വലമായി സ്റ്റംപ് ചെയ്തു. അശ്വിന്റെയും പന്തിന്റെയും പ്ലാനിങ് കൃത്യമായിരുന്നു. പന്തെറിയുന്നതിനു തൊട്ടുമുൻപ് അശ്വിനും പന്തും സംസാരിച്ചിരുന്നു. ബാറ്റ്‌സ്‌മാനെ കബളിപ്പിക്കുന്ന തരത്തിൽ പന്തെറിയാനാണ് ഇന്ത്യയുടെ യുവതാരവും വിക്കറ്റ് കീപ്പറുമായ പന്ത് നൽകിയ നിർദേശം. അത് അക്ഷരംപ്രതി അശ്വിൻ നടപ്പിലാക്കി. ലെഗ് സൈഡിലേക്ക് പന്ത് തള്ളിയെറിയുകയായിരുന്നു. ക്രീസിൽ നിന്നു കയറിവന്ന് അറ്റാക്ക് ചെയ്യാനുള്ള ലോറൻസിന്റെ ശ്രമം വിഫലമായി. കാലുകൾക്കിടയിലൂടെ കടന്ന പന്ത് കീപ്പർ റിഷഭ് പന്ത് കൈക്കലാക്കുകയും മിന്നൽവേഗത്തിൽ സ്റ്റംപ് ചെയ്യുകയുമായിരുന്നു.
Poor Lawrence right idea but wrong execution
Ashwin and pant right idea and correct execution #INDvENGpic.twitter.com/gGRAwo2Sjo
— (@viratian18183) February 16, 2021
അശ്വിന്റെയും പന്തിന്റെയും കുശാഗ്രബുദ്ധിയെന്നാണ് ഈ വിക്കറ്റ് കണ്ട ശേഷം ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ബാറ്റ്‌സ്‌മാന്റെ ടൈമിങ് തെറ്റിക്കുകയും കൃത്യമായ പദ്ധതിയിലൂടെ ഔട്ടാക്കുകയുമാണ് ഇരുവരും നടപ്പിലാക്കിയതെന്ന് വീഡിയോയുടെ താഴെ പലരും കമന്റ് ചെയ്യുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.