scorecardresearch

മുരളീധരനോ കുംബ്ലെയോ വോണോ അല്ല; അപൂർവ നേട്ടത്തിനുടമ സാക്ഷാൽ അശ്വിൻ

വിക്കറ്റ് വേട്ടയിൽ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ മുത്തയ്യ മുരളീധരൻ, അനിൽ കുംബ്ലെ, ഷെയ്‌ൻ വോൺ, ഗ്ലെൻ മഗ്രാത്ത് എന്നിവർക്കൊന്നും അവകാശപ്പെടാനില്ലാത്ത അപൂർവ നേട്ടം സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് അശ്വിൻ

വിക്കറ്റ് വേട്ടയിൽ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ മുത്തയ്യ മുരളീധരൻ, അനിൽ കുംബ്ലെ, ഷെയ്‌ൻ വോൺ, ഗ്ലെൻ മഗ്രാത്ത് എന്നിവർക്കൊന്നും അവകാശപ്പെടാനില്ലാത്ത അപൂർവ നേട്ടം സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് അശ്വിൻ

author-image
Sports Desk
New Update
മുരളീധരനോ കുംബ്ലെയോ വോണോ അല്ല; അപൂർവ നേട്ടത്തിനുടമ സാക്ഷാൽ അശ്വിൻ

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൽ ഏറെ വിലപിടിപ്പുള്ള താരമാണ് രവിചന്ദ്രൻ അശ്വിൻ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകളാണ് അശ്വിൻ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിലും ഇന്ത്യയുടെ വജ്രായുധമാകുക അശ്വിൻ തന്നെയായിരിക്കും.

Advertisment

Image

വിക്കറ്റ് വേട്ടയിൽ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ മുത്തയ്യ മുരളീധരൻ, അനിൽ കുംബ്ലെ, ഷെയ്‌ൻ വോൺ, ഗ്ലെൻ മഗ്രാത്ത് എന്നിവർക്കൊന്നും അവകാശപ്പെടാനില്ലാത്ത അപൂർവ നേട്ടം സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 200 ഇടംകൈയൻ ബാറ്റ്‌സ്‌മാൻമാരെ പുറത്താക്കിയ താരമെന്ന റെക്കോർഡാണ് അശ്വിൻ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡിന്റെ വിക്കറ്റ് വീഴ്‌ത്തിയപ്പോഴാണ് അശ്വിൻ ഈ നേട്ടത്തിലെത്തിയത്. മറ്റ് ബൗളർമാർക്കൊന്നും ഈ നേട്ടത്തിലെത്താൻ സാധിച്ചിട്ടില്ല. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ്. 191 ഇടംകൈയൻമാരെയാണ് മുരളീധരൻ ടെസ്റ്റ് ക്രിക്കറ്റിൽ പുറത്താക്കിയിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്‌സൺ 190 ഇടംകൈയൻമാരുടെ വിക്കറ്റുകളാണ് വീഴ്‌ത്തിയിരിക്കുന്നത്.

Read Also: ‘വിസിൽ പോട് പിള്ളേരെ’; കാണികളെ ഹരംകൊള്ളിച്ച് ഇന്ത്യൻ നായകൻ, വീഡിയോ

Advertisment

ഇന്ത്യയുടെ മുൻ സ്‌പിന്നർ ഹർഭജൻ സിങ്ങിന്റെ ഒരു നേട്ടവും അശ്വിൻ ഇന്ന് മറികടന്നു. ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം അശ്വിൻ സ്വന്തമാക്കി. ഇന്ത്യയിൽ 45 മത്സരങ്ങളിൽ നിന്ന് 267 വിക്കറ്റാണ് അശ്വിന് സ്വന്തമായുള്ളത്. ഹർഭജൻസിങ്ങിന് 265 വിക്കറ്റുകളാണ് ഉള്ളത്. അനിൽ കുംബ്ലെ മാത്രമാണ് ഈ കണക്കിൽ അശ്വിനു മുന്നിലുള്ളത്.

Image

അശ്വിന്റെ 29-ാമത്തെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ന് ഇംഗ്ലണ്ടിനെതിരെ പുറത്തെടുത്തത്. 76 ടെസ്റ്റിൽ നിന്നാണ് അശ്വിൻ 29 തവണ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്‌ചവച്ചത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 23.5 ഓവറിൽ 43 റൺസ് വഴങ്ങിയാണ് അശ്വിൻ അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തിയത്.

Ravichandran Ashwin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: