ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. രണ്ടാം ദിവസമായ ഇന്ന് കളി പുരോഗമിക്കവെ ഇന്ത്യയ്ക്കാണ് ആധിപത്യം. ഒന്നാം ഇന്നിങ്സിൽ 195 റൺസിന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചു. രണ്ടാം ദിനമായ ഇന്ന് കാണികളെ ഹരംകൊള്ളിച്ചത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ്.
കോവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് കാണികളെ അനുവദിച്ചുകൊണ്ടുള്ള ഒരു ക്രിക്കറ്റ് മത്സരം ഇന്ത്യയിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ കാണികളെ കൂടുതൽ ഹരംകൊള്ളിക്കേണ്ടത് താരങ്ങളുടെ കടമയാണ്. ആ കടമ ഇന്ത്യൻ നായകൻ കൃത്യമായി നിർവഹിച്ചു. ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിനിടെ ആരാധകരെ നോക്കി വിസിൽ വിളിക്കുന്ന കോഹ്ലി ഏറെ കൗതുകമുണർത്തി.
Read Also: ഇത് സ്പൈഡര്മാന് തന്നെ; പന്തിനായി ചാടിമറിഞ്ഞ് പന്ത്, കിടിലൻ ക്യാച്ച്
ഇംഗ്ലണ്ട് 63-5 എന്ന നിലയിൽ നിൽക്കുകയായിരുന്നു. അതിനിടെയുള്ള ഇടവേളയിലാണ് കാണികളോട് വിസിൽ വിളിക്കാൻ കോഹ്ലി ആവശ്യപ്പെടുന്നത്. താരം കാണികളെ നോക്കി ആംഗ്യം കാണിക്കുന്നതും പിന്നീട് വിസിൽ വിളിക്കുന്നതും വീഡിയോയിൽ കാണാം. കാണികളുടെ വിസിലടി ശബ്ദം പോരാ എന്ന അഭിപ്രായമായിരുന്നു പിന്നീട് കോഹ്ലിക്ക്. കൂടുതൽ ശബ്ദത്തിൽ വിസിലടിക്കാൻ താരം ആവശ്യപ്പെടുന്നുണ്ട്. കാണികളുടെ വിസിലടി ശബ്ദത്തിനായി കോഹ്ലി കാതോർക്കുകയും ചെയ്യുന്നു.
View this post on Instagram
എത്ര ടെൻഷനടിച്ചുള്ള കളിക്കിടയിലും കാണികളെ ഹരംകൊള്ളിക്കുന്ന പതിവ് കോഹ്ലിക്കുണ്ട്. നായകനായ ശേഷവും അതിനു ഒരു മാറ്റവുമില്ലെന്ന് ഈ വീഡിയോയിൽ നിന്ന് വ്യക്തമാകുന്നു.