scorecardresearch

കളിയിൽ തോറ്റതിന് ക്യാപ്റ്റനെതിരെ തിരിഞ്ഞു; കോച്ചിനെതിരെ പൊട്ടിത്തെറിച്ച് ദിനേശ് കാർത്തിക്

തിങ്കളാഴ്ച രഞ്ജി ട്രോഫി സെമിഫൈനലിൽ മുംബൈയോട് തോറ്റതിന് തമിഴ്നാട് ക്യാപ്റ്റൻ സായ് കിഷോറിനെ കുറ്റപ്പെടുത്തിയ കോച്ച് സുലക്ഷൻ കുൽക്കർണിയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ താരം ദിനേഷ് കാർത്തിക്.

തിങ്കളാഴ്ച രഞ്ജി ട്രോഫി സെമിഫൈനലിൽ മുംബൈയോട് തോറ്റതിന് തമിഴ്നാട് ക്യാപ്റ്റൻ സായ് കിഷോറിനെ കുറ്റപ്പെടുത്തിയ കോച്ച് സുലക്ഷൻ കുൽക്കർണിയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ താരം ദിനേഷ് കാർത്തിക്.

author-image
Sports Desk
New Update
Dinesh Karthik | tamilnadu coach

മത്സര ശേഷമുള്ള കോച്ച് സുലക്ഷൻ കുൽക്കർണിയുടെ പ്രതികരണം ക്യാപ്റ്റനെ വ്യക്തിപരമായി ആക്രമിക്കുന്നതായിരുന്നു

തിങ്കളാഴ്ച രഞ്ജി ട്രോഫി സെമിഫൈനലിൽ മുംബൈയോട് തോറ്റതിന് തമിഴ്നാട് ക്യാപ്റ്റൻ സായ് കിഷോറിനെ കുറ്റപ്പെടുത്തിയ കോച്ച് സുലക്ഷൻ കുൽക്കർണിയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ താരം ദിനേഷ് കാർത്തിക്. രഞ്ജി ട്രോഫി സെമി പോരാട്ടത്തിൽ തമിഴ്നാടിനെ ഒരു ഇന്നിങ്സിനും 70 റൺസിനും വീഴ്ത്തി മുംബൈ അവരുടെ 48-ാം രഞ്ജി ഫൈനലിൽ കടന്നിരുന്നു.

Advertisment

മത്സര ശേഷമുള്ള കോച്ച് സുലക്ഷൻ കുൽക്കർണിയുടെ പ്രതികരണം ക്യാപ്റ്റനെ വ്യക്തിപരമായി ആക്രമിക്കുന്നതായിരുന്നു. "താൻ വർഷങ്ങളോളം മുംബൈയിൽ കളിച്ചതിൻ്റെയും ജോലി ചെയ്തതിന്റേയും അനുഭവത്തിൽ നിന്നുള്ള എല്ലാ നിർദ്ദേശങ്ങളും സായ് കിഷോറിന് നൽകിയിരുന്നു. എനിക്ക് കുതിരയെ വെള്ളത്തിലേക്ക് നയിക്കാൻ മാത്രമേ കഴിയൂ. അതിനെ കുടിപ്പിക്കാൻ കഴിയില്ല. ഞാൻ അവർക്ക് മുംബൈയുടെ മാനസികാവസ്ഥ വിശദീകരിച്ചു കൊടുത്തിരുന്നു,” 57കാരൻ കോച്ച് കൂട്ടിച്ചേർത്തു.

എന്നാൽ, തോൽവിയുടെ പശ്ചാത്തലത്തിൽ ക്യാപ്റ്റനെ കുറ്റപ്പെടുത്തിയ കുൽക്കർണിയെ കാർത്തിക് രൂക്ഷമായി വിമർശിച്ചു. “ഏഴ് വർഷത്തിന് ശേഷം ടീമിനെ സെമിയിലെത്തിച്ച ക്യാപ്റ്റനെ പിന്തുണച്ച് നല്ല കാര്യങ്ങൾ നടക്കാനുള്ള തുടക്കമാണെന്ന് കരുതുന്നതിന് പകരം പരിശീലകനിൽ നിന്ന് ഇത് നിരാശാജനകമാണ്,” കാർത്തിക് എക്സിൽ എഴുതി.

Advertisment

സായ് കിഷോറിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരമായ ഡബ്ല്യുവി രാമനും രംഗത്തെത്തി. “സായ് കിഷോറും ടീമും നന്നായി ശ്രമിച്ചു. തമിഴ്നാടിന് ഇത് പരീക്ഷണങ്ങളുടെയും കഷ്ടപ്പാടുകളുടെയും കാലമായിരുന്നു. എന്നാൽ ഏറ്റവും പ്രധാനമായി നിങ്ങൾ ശരിയായ സമീപനം സ്വീകരിച്ചു. സത്യം ചിലപ്പോൾ നിങ്ങളെ വേദനിപ്പിക്കും. ശരിയായ കാര്യം ചെയ്യുന്നത് ചിലപ്പോൾ നിരാശാജനകമായേക്കാം. എന്നാൽ നിലപാടുമായുമായി മുന്നോട്ടു പോകൂ,” രാമൻ എക്‌സിൽ എഴുതി.

2023-24 സീസൺ തമിഴ്‌നാട് സീനിയർ ടീമിൻ്റെ ക്യാപ്റ്റനെന്ന നിലയിൽ സായ് കിഷോറിൻ്റെ ആദ്യ ഘട്ടമായിരുന്നു. 2016-17 സീസണിന് ശേഷം തമിഴ്നാട് ടീമിനെ അവരുടെ ആദ്യ നോക്കൗട്ട് മത്സരത്തിലേക്ക് നയിച്ചു. എലൈറ്റ് ഡിവിഷൻ ടീമുകൾക്കിടയിലെ വിക്കറ്റ് വേട്ട ചാർട്ടിൽ 9 മത്സരങ്ങളിൽ നിന്ന് 53 വിക്കറ്റുകളുമായി ഈ ഇടംകൈയ്യൻ സ്പിന്നർ മുന്നിലാണ്.

Read More

Dinesh Karthik cricket news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: