scorecardresearch

വീണ്ടും സർപ്രൈസ്; നാലാം ടെസ്റ്റിൽ ഇന്ത്യൻ ടീമിലേക്ക് ഒരു പുതുമുഖം വരും

20 ലക്ഷം രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരത്തെ കഴിഞ്ഞ വർഷം അവസാനത്തോടെ ടീമിലെത്തിച്ചിരുന്നു. പരിക്കേറ്റ ആവേശ് ഖാന് പകരമായാണ് താരം അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലിടം നേടിയത്.

20 ലക്ഷം രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരത്തെ കഴിഞ്ഞ വർഷം അവസാനത്തോടെ ടീമിലെത്തിച്ചിരുന്നു. പരിക്കേറ്റ ആവേശ് ഖാന് പകരമായാണ് താരം അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലിടം നേടിയത്.

author-image
Sports Desk
New Update
Akash Deep | indian cricket team | bengal pacer

ഫൊട്ടോ: X/ Stumps and Insights

ഫെബ്രുവരി 23 മുതൽ 27 വരെ റാഞ്ചിയിൽ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റിൽ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ഒരു പുതുമുഖം വരുമെന്ന് റിപ്പോർട്ട്. നാലാം ടെസ്റ്റിൽ പേസർ മുകേഷ് കുമാർ മടങ്ങി വരില്ലെന്നും പകരം ബം​ഗാൾ പേസർ ആകാശ് ദീപ് ഇന്ത്യൻ ടീമിലെത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. മുകേഷ് കുമാറിനൊപ്പം ബം​ഗാൾ ടീമിൽ കളിച്ച താരമാണ് ആകാശ് ദീപ്. 

Advertisment

ഇം​ഗ്ലണ്ട് ലയൺസിനെതിരായ ടെസ്റ്റ് മത്സരങ്ങളിലെ തകർപ്പൻ പ്രകടനമാണ് ആകാശ് ദീപിന് തുണയായത്. രണ്ട് മത്സരങ്ങളിൽ നിന്നായി താരം 10 വിക്കറ്റുകൾ വീഴ്ത്തി. 20 ലക്ഷം രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരത്തെ കഴിഞ്ഞ വർഷം അവസാനത്തോടെ ടീമിലെത്തിച്ചിരുന്നു. പരിക്കേറ്റ ആവേശ് ഖാന് പകരമായാണ് താരം അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലിടം നേടിയത്.

പരമ്പരയിൽ കൂടുതൽ വിക്കറ്റെടുത്തത് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയാണ്. 17 വിക്കറ്റുകളാണ് താരം പരമ്പരയിൽ ഇതുവരെ വീഴ്ത്തിയത്. എങ്കിലും തുടർച്ചയായ മത്സരങ്ങളുടെ ആധിക്യം കാരണം ബുംറയ്ക്ക് ബി.സി.സി.ഐ വിശ്രമം അനുവദിക്കുകയായിരുന്നു. മധ്യനിര ബാറ്റർ കെ.എൽ. രാഹുലും പരമ്പരയിൽ ഇനി കളിക്കില്ലെന്നാണ് വിവരം. രാഹുലിന് പകരക്കാരനായി രജത് പാട്ടിദാർ ടീമിൽ തുടർന്നേക്കും.

Advertisment

കഴി‍ഞ്ഞ രണ്ട് മത്സരങ്ങളിലും മോശം പ്രകടനമാണ് ഈ ആർ.സി.ബി താരം പുറത്തെടുത്തത്. അടുത്ത മത്സരത്തിലെങ്കിലും തിളങ്ങിയില്ലെങ്കിൽ ദേശീയ ടീമിലേക്ക് ഒരു തിരിച്ചുവരവ് സാധ്യമാകാതെ വരും. എങ്കിൽ ധർമ്മശാലയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ ദേവ്ദത്ത് പടിക്കലിന് അവസരം ഒരുങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.

Read More

Indian Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: