/indian-express-malayalam/media/media_files/HWVz2g1oS4JRcMlu75nD.jpg)
ചിത്രം: എക്സ്/ബിസിസിഐ
പേസർ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം നൽകിയതോടെ മറ്റൊരു താരത്തിന്റെ അരങ്ങേറ്റത്തിനുകൂടി, ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സാക്ഷിയായി. 27 കാരനായ ആകാശ് ദീപാണ് റാഞ്ചിയിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ഇടംപിടിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ആകാശ് തന്റെ വരവറിയിച്ചത്.
ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ പിഴുത് കന്നി ടെസ്റ്റ് വിക്കറ്റ് നേടിയ ആകാശ്, ഒലി പോപ്പിനെയും സാക് ക്രാളിയേയും ഡ്രസ്സിംഗ് റൂമിലേക്ക് മടക്കി. ആകാശിന്റെ അരങ്ങേറ്റത്തിന് മുന്നോട്ടിയായി മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡാണ് ടെസ്റ്റ് ക്യാപ് സമ്മാനിച്ച് താരത്തെ ടീമിലേക്ക് ആനയിച്ചത്. ക്യാപ്പ് സമ്മിനിക്കുന്നതിനിടെ ആകാശിന്റെ യാത്രകളെപ്പറ്റിയുള്ള ദ്രാവിഡിന്റെ വാക്കുകളാണ് ക്രിക്കറ്റ് പ്രേമികളുടെ മനസിൽ ഇടംപിടിക്കുന്നത്.
Words that inspire 🗣️ ft. Rahul Dravid
— BCCI (@BCCI) February 23, 2024
Dreams that come true 🥹
A debut vision like never seen before 🎥
Akash Deep - What a story 📝#TeamIndia | #INDvENG | @IDFCFIRSTBankpic.twitter.com/vSOSmgECfC
“ആകാശ് നിങ്ങളുടെ യാത്ര ആരംഭിച്ചത് ഇവിടെ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ബഡ്ഡി എന്ന സ്ഥലത്ത് നിന്നാണ്. ഈ യാത്രയിൽ നിങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. നിങ്ങൾ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. നിങ്ങൾ ഒരുപാട് ഉയർച്ച താഴ്ചകൾ കണ്ടിട്ടുണ്ട്.
നിങ്ങൾ, ക്രിക്കറ്റ് കളിക്കാൻ ബദ്ദിയിൽ നിന്ന് ഡൽഹിയിലേക്ക് എത്തി. നിങ്ങൾ ഡൽഹിയിൽ ഒറ്റയ്ക്ക് താമസിച്ചാണ് പരിശ്രമിച്ചത്. പിന്നെ നിങ്ങൾ ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്ക് മാറി. നിങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു. അതു നിങ്ങളെ റാഞ്ചിയിൽ എത്തിച്ചു. നിങ്ങൾ ഇന്ന് ഇന്ത്യൻ തൊപ്പിയിൽ കളിക്കുന്നു.
ഈ നിമിഷവും ഈ മത്സരവും ആസ്വദിക്കൂ. കാരണം ഇവിടെ എത്താൻ നിങ്ങൾ ഒരുപാട് കഠിനമായി പരിശ്രമിച്ചു. ഇത് നിങ്ങളുടെ സ്വപ്നമാണ്. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങളും നിങ്ങളോടൊപ്പമുണ്ട്. ഈ അഞ്ച് ദിവസവസത്തിൽ നിങ്ങളുടെ കരിയർ മുഴുവനും ആസ്വദിക്കൂ. വളരെ സന്തോഷത്തോടെ, ഞാൻ നിങ്ങൾക്ക് ഇന്ത്യൻ ടെസ്റ്റ് ക്യാപ് നമ്പർ 313 സമർപ്പിക്കുന്നു." രാഹുൽ ദ്രാവിഡ് പറഞ്ഞു.
ബീഹാർ, സസാരാം സ്വദേശിയായ ആകാശ് ദീപിന് 2015ൽ തന്റെ അച്ഛനെ നഷ്ടപ്പെട്ടിരുന്നു. ആറുമാസത്തിന് ശേഷം സഹോദരനെയും നഷ്ടപ്പെട്ടു. എല്ലാ പ്രതിസന്ധിയിലും ആകാശിന് തുണയായ് ഒപ്പമുണ്ടായിരുന്ന അമ്മയും അരങ്ങേറ്റത്തിന് സാക്ഷിയാകാൻ റാഞ്ചിയിൽ എത്തി.
Read More
- വിക്കറ്റ്, നോബോൾ, വീണ്ടും വിക്കറ്റ്; അവിശ്വസനീയമായ അരങ്ങേറ്റവുമായി ആകാശ് ദീപ്
- റാഞ്ചി ടെസ്റ്റിൽ ഇംഗ്ലണ്ടിന് ആശ്വാസം; ഇന്ത്യൻ ടീമിൽ നിന്നൊരു സൂപ്പർ താരം കളിക്കില്ല
- IND vs ENG: നാലാം ടെസ്റ്റിൽ ബുമ്രയ്ക്ക് വിശ്രമം; ആരാകും പകരക്കാരൻ?
- യുവ പ്രതിഭകളുടെ നിറഞ്ഞാട്ടത്തിലൂടെ ഇംഗ്ലണ്ടിനെ പൂട്ടിയ ഇന്ത്യൻ വിജയഗാഥ
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us