/indian-express-malayalam/media/media_files/uploads/2019/11/mayank-kohli.jpg)
വിശ്രമത്തില്‍ നിന്നും മടങ്ങിയെത്തിയ നായകന്‍ വിരാട് കോഹ്‌ലിക്ക് ഇന്ന് തിളങ്ങാനായില്ല. രണ്ടാം ദിനം ചേതേശ്വര്‍ പൂജാര പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ വിരാട് പൂജ്യത്തിനാണ് പുറത്തായത്. അബു ജയേദാണ് വിരാടിനെ പുറത്താക്കിയത്. എന്നാല്‍ നായകന്റെ പുറത്താകല്‍ ഇന്ത്യയെ സാരമായി ബാധിച്ചില്ല. ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ തോളില്‍ കയറി ഇന്ത്യ മികച്ച സ്‌കോറിലേക്ക് മുന്നേറുകയായിരുന്നു.
Also Read: 'സര്‍വ്വം മായങ്കജാലം'; ഇന്‍ഡോറില്‍ ഇരട്ട സെഞ്ചുറി നേടി മായങ്ക് അഗര്‍വാള്‍
ഇതിനിടെ രസകരമായൊരു രംഗത്തിനും ഇന്‍ഡോര്‍ സാക്ഷ്യം വഹിച്ചു. തൈജുല്‍ ഇസ്‌ലാമിനെ അതിര്‍ത്തി വര കടത്തിയാണ് മായങ്ക് 150 എന്ന നാഴികക്കല്ല് പിന്നിട്ടത്. നേട്ടത്തിന്റെ സന്തോഷത്തില്‍ ഡ്രസിങ് റൂമിലേക്ക് നോക്കി മായങ്ക് ബാറ്റുയര്‍ത്തി കാണിച്ചു. എന്നാല്‍ അവിടെ നിന്നും നായകന്‍ വിരാടിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു. ഇതുപോരെന്നും 50 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 200 കടക്കണമെന്നുമായിരുന്നു വിരാട് ആംഗ്യത്തിലൂടെ പറഞ്ഞത്. ഇതിന് തംപ്‌സ് അപ് ആംഗ്യത്തിലൂടെ മായങ്ക് സമ്മതം മൂളി.
KOHLI: Go for 2⃣0⃣0⃣
AGARWAL: Aye Aye, Captain!
- https://t.co/WkVRsF1eeJ#INDvBAN#LIVEpic.twitter.com/1lQo8u8KVi— Hotstar UK (@hotstarUK) November 15, 2019
അധികം വൈകാതെ തന്നെ നായകന് കൊടുത്ത വാക്ക് മായങ്ക് പാലിച്ചു. തന്റെ രണ്ടാം ഇരട്ട സെഞ്ചുറി നേടിക്കൊണ്ട്. അതും സ്റ്റൈില്‍ മെഹ്ദി ഹസനെ സിക്‌സ് പറത്തിക്കൊണ്ടു തന്നെ. പിന്നാലെ ഡ്രസിങ് റൂമിലേക്ക് നോക്കി ഇരട്ട സെഞ്ചുറിയെന്ന അര്‍ത്ഥം വരുന്ന തരത്തില്‍ ആംഗ്യം കാണിച്ച് പണി പൂര്‍ത്തിയാക്കിയതായി മായങ്ക് അറിയിച്ചു. പക്ഷെ കോഹ്‌ലി മതിയാക്കുന്ന മട്ടായിരുന്നില്ല. ഇത്തവണ രണ്ടിന് പകരം മൂന്ന് വിരലാണ് കോഹ്‌ലി കാണിച്ചത്. അതിനര്‍ത്ഥം 300 എന്നായിരുന്നു. എന്നാല്‍ അതിന് മായങ്കിന് സാധിച്ചില്ല.
Read More: 'സര്‍വ്വം മായങ്കജാലം'; ഇന്‍ഡോറില്‍ ഇരട്ട സെഞ്ചുറി നേടി മായങ്ക് അഗര്‍വാള്‍
അജിന്‍ക്യ രാഹനെയുമൊത്ത് 190 റണ്‍സാണ് മായങ്ക് കൂട്ടിച്ചേര്‍ത്തത്. പിന്നാലെ 86 റണ്‍സെടുത്ത് രഹാനെ പുറത്തായി. എന്നാല്‍ മായങ്ക് പിന്നോട്ട് പോയില്ല. ചായ്ക്ക് ശേഷം മടങ്ങിയെത്തിയ മായങ്ക് അതിവേഗം 200 ലേക്ക് കുതിച്ചു. 303 പന്തുകളില്‍ നിന്നും 25 ഫോറും അഞ്ച് സിക്‌സുമടങ്ങുന്നതാണ് മായങ്കിന്റെ ഇരട്ട സെഞ്ചുറി. 329 പന്തില്‍ 243 റണ്‍സുമായാണ് ഓപ്പണര്‍ പുറത്താകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.