/indian-express-malayalam/media/media_files/2025/07/23/ab-de-villiers-against-india-champions-2025-07-23-15-03-22.jpg)
AB de Villiers against India Champions (Source: X)
india champions vs south africa champions: നാല് വർഷത്തിന് ശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുന്ന താരം. എന്നാൽ ഇന്ത്യൻ ചാംപ്യൻസ് ബോളർമാർക്കെതിരെ 360 ഡിഗ്രിയിൽ തകർത്തടിച്ച് എബി ഡിവില്ലിയേഴ്സ് വീണ്ടും തെളിയിക്കുകയാണ്, 'ക്ലാസ് ഒന്നും അങ്ങനെ പൊയ്പോകില്ല' എന്ന്. 30 പന്തിൽ നിന്ന് 61 റൺസ് ആണ് ഡിവില്ലിയേഴ്സ് അടിച്ചെടുത്തത്.
ഐപിഎൽ 2021 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി കളിച്ചതിന് ശേഷം ഡിവില്ലിയേഴ്സിന്റെ ആദ്യ ഫ്രാഞ്ചൈസി മത്സരമായിരുന്നു ഇത്. ദക്ഷിണാഫ്രിക്കൻ ചാംപ്യൻസ് ക്യാപ്റ്റനായ 41കാരൻ ബാറ്റിങ്ങിലൂടെ മാത്രമല്ല ത്രില്ലടിപ്പിച്ചത്. ബൗണ്ടറി ലൈനിന് സമീപം തകർപ്പൻ റിലേ ക്യാച്ചുമായും ഈ പ്രായത്തിൽ ഡിവില്ലിയേഴ്സ് വിസ്മയിപ്പിച്ചു.
Also Read: '90 സെക്കന്റ് ആണ് അവർ വൈകിയത്'; ആഞ്ഞടിച്ച് വീണ്ടും ശുഭ്മാൻ ഗിൽ
ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ മിന്നിത്തിളങ്ങിയ ഡിവില്ലിയേഴ്സിനെ വീണ്ടും കണ്ടതിന്റെ ത്രില്ലിലാണ് ആരാധകർ. ഡിവില്ലിയേഴ്സിന്റെ ബാറ്റിങ് മികവിലാണ് സൗത്ത് ആഫ്രിക്ക ചാംപ്യൻസ് 20 ഓവറിൽ സ്കോർ 206 കടത്തിയത്. ചെയ്സ് ചെയ്ത് ഇറങ്ങിയ ഇന്ത്യൻ ചാംപ്യൻസിന്റെ പോരാട്ടം 18.2 ഓവറിൽ 111 റൺസിൽ അവസാനിച്ചു.
— . (@VJ17media) July 22, 2025
യൂസഫ് പഠാനെ പുറത്താക്കാനാണ് ഡിവില്ലിയേഴ്സിന്റെ തകർപ്പൻ റിലേ ക്യാച്ച് വന്നത്. ഇമ്രാൻ താഹീറിന്റെ ഗൂഗ്ലിയിൽ ലോങ് ഓണിലേക്ക് കൂറ്റൻ ഷോട്ടിന് ശ്രമിക്കുകയാണ് യൂസഫ് പഠാൻ ചെയ്തത്. എന്നാൽ പന്ത് കൈക്കലാക്കിയ ഡിവില്ലിയേഴ്സ് ബൗണ്ടറി ലൈനിന് അപ്പുറത്തേക്ക് ഡൈവ് ചെയ്ത് കടക്കുന്നതിന് മുൻപ് പന്ത് എർവിയുടെ കൈകളിലേക്ക് എറിഞ്ഞു.
𝐏𝐞𝐭𝐢𝐭𝐢𝐨𝐧 𝐭𝐨 𝐠𝐞𝐭 𝐀𝐁 𝐝𝐞 𝐕𝐢𝐥𝐥𝐢𝐞𝐫𝐬 𝐨𝐮𝐭 𝐨𝐟 𝐫𝐞𝐭𝐢𝐫𝐞𝐦𝐞𝐧𝐭 📑✍️
— FanCode (@FanCode) July 22, 2025
Even after four years away from the game, he's making the impossible look easy 😮💨#WCL2025#ABDpic.twitter.com/ixmXJ6YBSK
Also Read: പരിക്കുകളിൽ വലഞ്ഞ് ഇന്ത്യ; ടീം കോംപിനേഷൻ തലവേദന; മത്സരം എവിടെ കാണാം?
വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് മടങ്ങി എത്തിയപ്പോഴും മൂന്ന് ഫോറും നാല് സിക്സും പറത്തി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഡിവില്ലിയേഴ്സ് വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരിച്ചുവരണം എന്നാണ് ആരാധകർ പറയുന്നത്. യുവരാജ് സിങ്ങും ശിഖർ ധവാനും ഉൾപ്പെട്ട ഇന്ത്യൻ ബാറ്റിങ് നിരയാവട്ടെ 28-4ന് പവർപ്ലേയിൽ തന്നെ തകർന്നു വീണു.
Also Read: "കോഹ്ലി ദേഷ്യപ്പെട്ടു; അതിനാൽ ഞാനും ദേഷ്യപ്പെടണം എന്നാണ് ഗില്ലിന്റെ ചിന്ത"; രൂക്ഷ വിമർശനം
ഇന്ത്യൻ ചാംപ്യൻസ് കളിക്കാരിൽ 37 റൺസോടെ പുറത്താവാതെ നിന്ന ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നിക്ക് മാത്രമാണ് സ്കോർ ഉയർത്താനായത്. മറ്റ് ഇന്ത്യൻ ചാംപ്യൻസ് ബാറ്റർമാർക്ക് ആർക്കും 20ന് മുകളിലേക്ക് സ്കോർ കണ്ടെത്താനായില്ല. മഴ കളി തടസപ്പെടുത്തിയ മത്സരത്തിൽ 88 റൺസിന് ആണ് ഡിവില്ലിയേഴ്സിന്റേയും സംഘത്തിന്റേയും ജയം.
Read More: 2 മാസത്തിൽ കുറച്ചത് 17 കിഗ്രാം ഭാരം; സർഫറാസ് ഖാന്റെ ഡയറ്റ് ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us