scorecardresearch

ഏകദിന ക്രിക്കറ്റ് യുഗം അവസാനിക്കുമോ; മറുപടി ഇന്ത്യൻ ലോകകപ്പിലെ ഈ ചരിത്രനേട്ടം

2003ൽ 266 സിക്സറുകൾ മാത്രം പിറന്നപ്പോൾ, 20 വർഷങ്ങൾക്കിപ്പുറം 50 ഓവർ ഫോർമാറ്റിൽ വന്ന മാറ്റം ഏറെ ശ്രദ്ധേയമാണ്. സിക്സറുകളുടെ എണ്ണം ഇരട്ടിയായി വർധിക്കുന്നത് ടി20, 100 ബോൾ ക്രിക്കറ്റ്, ടി10, 90 ബോൾ ക്രിക്കറ്റുകളുടെ കൂടി വരവോടെയാണെന്നത് ശ്രദ്ധിക്കണം.

2003ൽ 266 സിക്സറുകൾ മാത്രം പിറന്നപ്പോൾ, 20 വർഷങ്ങൾക്കിപ്പുറം 50 ഓവർ ഫോർമാറ്റിൽ വന്ന മാറ്റം ഏറെ ശ്രദ്ധേയമാണ്. സിക്സറുകളുടെ എണ്ണം ഇരട്ടിയായി വർധിക്കുന്നത് ടി20, 100 ബോൾ ക്രിക്കറ്റ്, ടി10, 90 ബോൾ ക്രിക്കറ്റുകളുടെ കൂടി വരവോടെയാണെന്നത് ശ്രദ്ധിക്കണം.

author-image
Sports Desk
New Update
ODI | world cup | Six record

ഫൊട്ടോ: എക്സ്/ ബിസിസിഐ

ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഒരു ഏകദിന ലോകകപ്പിൽ 500 ലോകകപ്പ് സിക്സറുകൾ പിറന്നുവെന്ന നേട്ടം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പിന് സ്വന്തമായി. ഇതുവരെയുള്ള ഏകദിന ലോകകപ്പുകളിൽ വച്ച് ഏറ്റവും കൂടുതൽ സിക്സർ മഴ കണ്ട ടൂർണമെന്റ് കൂടിയായി ഇന്ത്യൻ ലോകകപ്പ് മാറുകയാണ്. ഈ ഐസിസി ടൂർണമെന്റിൽ ഇതുവരെ 514 സിക്സറുകളാണ് പിറന്നത്. 

Advertisment

ലോകകപ്പിൽ പത്തിലേറെ മത്സരങ്ങൾ ഇനിയും ശേഷിക്കെ, ടൂർണമെന്റിലെ സിക്സർ മേളം സർവ്വകാല റെക്കോഡായി വർഷങ്ങളോളം നിലനിൽക്കുമെന്ന് തന്നെ വേണം കരുതാൻ. ഇന്ത്യയിലെ റൺസൊഴുകുന്ന വരണ്ട പിച്ചുകളിൽ 400ന് അടുത്ത് വരെയുള്ള ഭീമൻ സ്കോറുകൾ പലതവണ പിറന്നിരുന്നു. മിക്ക മത്സരങ്ങളിലും 300ന് മുകളിലുള്ള സ്കോറുകളും പിറന്നു. ഫാസ്റ്റസ്റ്റ് സെഞ്ചുറിയെന്ന ലോക റെക്കോർഡ് രണ്ട് തവണയാണ് തിരുത്തിക്കുറിച്ചത്. ഗ്ലെൻ മാക്സ് വെല്ലിന്റെ അസാധാരണമായ ഡബിൾ സെഞ്ചുറി ഇന്നിംഗ്സും ഇക്കുറി കാണാനായി.

ഇതിന് മുമ്പ് 463 സിക്സറുകൾ പിറന്ന 2015 ഏകദിന ലോകകപ്പാണ് ഇതുവരെ ഉണ്ടായിരുന്ന മികച്ച ടൂർണമെന്റ്. 373 സിക്സറുകൾ പറത്തിയ 2007 ഏകദിന ലോകകപ്പാണ് മൂന്നാം സ്ഥാനത്ത്. തൊട്ടു പിന്നിലായി 357 സിക്സറുകളുമായി ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച 2019 ലോകകപ്പാണുള്ളത്. 2003ൽ 266 സിക്സറുകൾ മാത്രം പിറന്നപ്പോൾ, 20 വർഷങ്ങൾക്കിപ്പുറം 50 ഓവർ ഫോർമാറ്റിൽ വന്ന മാറ്റം ഏറെ ശ്രദ്ധേയമാണ്. സിക്സറുകളുടെ എണ്ണം ഇരട്ടിയായി വർധിക്കുന്നത് ടി20, 100 ബോൾ ക്രിക്കറ്റ്, ടി10, 90 ബോൾ ക്രിക്കറ്റുകളുടെ കൂടി വരവോടെയാണെന്നത് ശ്രദ്ധിക്കണം.

Advertisment

Read more Sports News here

cricket records ODI world cup cricket 2023

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: