scorecardresearch

'50കാരനായ സുന്ദരനാകണം'; അമ്മയ്ക്ക് വരനെ തേടി മകൾ, സ്നേഹം ചൊരിഞ്ഞ് ട്വിറ്റർ

ട്വിറ്ററിൽ ആശംസകൾ മാത്രമല്ല, ആസ്ത പറഞ്ഞ​ മാനദണ്ഡങ്ങൾ ഉള്ള ആളുകളെ ചിലർ ടാഗ് ചെയ്യുന്നുമുണ്ട്

ട്വിറ്ററിൽ ആശംസകൾ മാത്രമല്ല, ആസ്ത പറഞ്ഞ​ മാനദണ്ഡങ്ങൾ ഉള്ള ആളുകളെ ചിലർ ടാഗ് ചെയ്യുന്നുമുണ്ട്

author-image
Trends Desk
New Update
Groom hunting, വരനെ തേടുന്നു, twitter, ട്വിറ്റർ, matrimonial, മാട്രിമോണിയൽ, mother daughter, അമ്മയും മകളും, viral post, വൈറൽ പോസ്റ്റ്, iemalayalam, ഐഇ മലയാളം

നാല് വർഷം മുമ്പ്, 2015ലായിരുന്നു ഒരു അമ്മ തന്റെ മകന് അനുയോജ്യനായ വരനെ തേടി മാട്രിമോണിയലിൽ പരസ്യം നൽകിയത്. അത് മാധ്യമങ്ങളിൽ വാർത്തയാകുകയും നവമാധ്യമങ്ങളിൽ ചർച്ചയാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന മറ്റൊരു വിവാഹ പരസ്യം. തന്റെ അമ്മയ്ക്ക് അനുയോജ്യനായ ഒരു വരനെ തേടുകയാണ് മകൾ.

Advertisment

Read More: 'ടീച്ചറേ പോകല്ലേ...' കണ്ണീരോടെ വിദ്യാർഥികൾ; പൊട്ടിക്കരഞ്ഞ് അമൃത ടീച്ചറും

നിയമ വിദ്യാർഥിയായ ആസ്താ വർമയും അമ്മയുമാണ് ട്വിറ്ററിലെ താരങ്ങൾ. അമ്മയ്ക്ക് കൊള്ളാവുന്ന ഒരു വരനെ വേണമെന്ന് പറഞ്ഞുകൊണ്ട് ആസ്ത തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഒരു പോസ്റ്റ് എഴുതി. തനിക്കൊപ്പമിരിക്കുന്ന അമ്മയുടെ ചിത്രവും മകൾ കൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. "50 വയസുള്ള ഒരു സുന്ദരനെ എന്റെ അമ്മയ്‌ക്കായി തിരയുന്നു! വെജിറ്റേറിയൻ, മദ്യപിക്കരുത്, അടിത്തറയുള്ള ഒരാളായിരിക്കണം," എന്നാണ് ആസ്ത കുറിച്ചിരിക്കുന്നത്.

Advertisment

ഈ ട്വീറ്റാണ് ഇപ്പോൾ ഇന്റർനെറ്റിന്റെ ഹൃദയം കവരുന്നത്. ആസ്തയ്ക്കും അമ്മയ്ക്കും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് നിരവധി പേർ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സാധാരണയായി അമ്മമാർ മക്കൾക്ക് വിവാഹലോചനകൾ തേടി പരസ്യം ചെയ്യുമ്പോൾ ആ വാർപ്പുമാതൃകകളെ തകർക്കുകയാണ് ഈ അമ്മയും മകളും.

ഒക്ടോബർ 31 ന് രാത്രി ഷെയർ ചെയ്ത ട്വീറ്റിൽ അയ്യായിരത്തിലധികം പ്രതികരണങ്ങളും 5500ലധികം റീട്വീറ്റുകളും ഏകദേശം 27000 ലൈക്കുകളും ഉണ്ട്. ട്വിറ്ററിൽ ആശംസകൾ മാത്രമല്ല, ആസ്ത പറഞ്ഞ​ മാനദണ്ഡങ്ങൾ ഉള്ള ആളുകളെ ചിലർ ടാഗ് ചെയ്യുന്നുമുണ്ട്.

Twitter Trends Twitter

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: