scorecardresearch

'ഒരു പുരുഷനും ചാടിമറിഞ്ഞു നടക്കുന്ന പെണ്‍പിള്ളേരെ ഇഷ്ടപ്പെടില്ല'; അധ്യാപികയുടെ പ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയ

പുരുഷനു വേണ്ടിയാണോ സ്ത്രീകൾ ജീവിക്കേണ്ടതെന്ന് പലരും വീഡിയോ പങ്കുവച്ചുകൊണ്ട് ചോദിക്കുന്നു

പുരുഷനു വേണ്ടിയാണോ സ്ത്രീകൾ ജീവിക്കേണ്ടതെന്ന് പലരും വീഡിയോ പങ്കുവച്ചുകൊണ്ട് ചോദിക്കുന്നു

author-image
WebDesk
New Update
'ഒരു പുരുഷനും ചാടിമറിഞ്ഞു നടക്കുന്ന പെണ്‍പിള്ളേരെ ഇഷ്ടപ്പെടില്ല'; അധ്യാപികയുടെ പ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയ

നൂറോളം വിദ്യാര്‍ഥിനികളെ മുന്നിലിരുത്തി ഒരു അധ്യാപിക നടത്തുന്ന പ്രസംഗമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്ത്രീയും പുരുഷനും സമമാണെന്നൊക്കെ പറയുന്നത് വാചകത്തിലേ ഉള്ളൂ എന്നാണ് അധ്യാപിക പ്രസംഗിക്കുന്നത്. സ്ത്രീയും പുരുഷനും സമൂഹത്തില്‍ ഒരുപോലെയാണെന്ന് കുട്ടികളെ പഠിപ്പിക്കേണ്ട അധ്യാപകര്‍ തന്നെ ഇങ്ങനെയൊക്കെ പറയാമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

Advertisment

Read Also: തൃശൂരിലെ ഒരു ഗ്രാമം ദത്തെടുത്ത് സുരേഷ് ഗോപി, വീഡിയോ

അടക്കത്തോടും ഒതുക്കത്തോടും കൂടി നിന്നുനോക്കിയേ ഒരു ഡോക്ടറാവും. അച്ചടക്കത്തോടു കൂടി പെണ്‍കുട്ടികള് വളര്‍ന്നുവരണം. സ്ത്രീയും പുരുഷനുമൊക്കെ സമമാണെന്നുള്ളത് വാചകത്തിലേ ഉള്ളൂ. ഒരു പുരുഷനും ചാടിമറിഞ്ഞു നടക്കുന്ന പെണ്‍കുട്ടികളെ ഇഷ്ടപ്പെടത്തില്ല. അച്ചടക്കത്തോടു കൂടി നല്ല കുട്ടികളായി വളര്‍ന്ന് ഉയര്‍ന്ന മേഖലയിലേക്ക് എത്തണമെന്നും അധ്യാപിക കുട്ടികളോട് പറയുന്നു.

പ്രസംഗത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങളുണ്ട്. പുരുഷനു വേണ്ടിയാണോ സ്ത്രീകൾ ജീവിക്കേണ്ടതെന്ന് പലരും വീഡിയോ പങ്കുവച്ചുകൊണ്ട് ചോദിക്കുന്നു. എവിടെയാണ് സംഭവം നടക്കുന്നതെന്ന് വ്യക്തമല്ല.

Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: