/indian-express-malayalam/media/media_files/2025/08/05/kerala-kid-viral-video-2025-08-05-16-01-36.jpg)
Screengrab
കുട്ടിക്കുരുന്നുകൾ സ്റ്റേജിൽ കയറിയാൽ പിന്നെ എന്തും സംഭവിക്കാം. വേദിയിൽ നിന്നുള്ള കുരുന്നുകളുടെ കുസൃതികളുടെ ദൃശ്യങ്ങൾ വൈറലാവാറുണ്ട്. ഇപ്പോഴിതാ കുട്ടികളെ ഏറെ ഇഷ്ടമായിരുന്ന കുഞ്ഞുണ്ണി മാഷിന്റെ രൂപത്തിൽ എത്തുകയാണ് ഒരു കുട്ടിക്കുരുന്ന്. പ്രച്ഛന്ന വേഷ മത്സരത്തിനായി വേദിയിൽ കയറിയ ഈ കുരുന്ന് എല്ലാവരേയും ചിരിപ്പിച്ച് ഒരു വഴിക്കാക്കി.
കുഞ്ഞുണ്ണി മാഷിന്റെ രൂപത്തിൽ മുടിയും താടിയും കണ്ണടയെല്ലാം വെച്ചാണ് കുരുന്ന് വേദിയിലേക്ക് എത്തിയത്. വേദിയുടെ സൈഡിൽ നിന്ന് അധ്യാപകർ എന്താണ് ചെയ്യേണ്ടത് എന്ന് ആൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. വേദിയിൽ ഒരു മേശയും അതിൽ കുറച്ച് പുസ്തകങ്ങളും ഒരു പേനയും ഉണ്ട്.
ഒരു ചാരുകസേരയും ഇവിടെ ഇട്ടിട്ടുണ്ട്. ഒരു വിശറിയുമായി വേദിയുടെ നടുക്കേക്ക് എത്തിയ കുരുന്ന് പുസ്തകം തുറന്ന് എന്തൊക്കെയോ എഴുതി. പിന്നാലെ ചാരുകസേരയിൽ ഇരിക്കാനാണ് അധ്യാപകർ നിർദേശിക്കുന്നത്. പക്ഷേ ഇങ്ങനെയാവും ഇരിക്കുന്നത് എന്ന് ആരും പ്രതീക്ഷിച്ചില്ല.
Also Read: 'കണ്ണു തള്ളിപ്പോയ എഡിറ്റിങ്'; ഇങ്ങനൊരു ചോറൂണ് ആരും കണ്ടുകാണില്ല; വീഡിയോ
ചിരി പടർത്തുന്ന ഈ വിഡിയോ വൈറലായി കഴിഞ്ഞു. രസകരമായ കമന്റുകളുമാണ് വരുന്നത്. "ലെ കുഞ്ഞുണ്ണി മാഷ്: ഇടയ്ക്ക് ബോറടിക്കുമ്പോ ഒറ്റയ്ക്ക് ഞാൻ ഇങ്ങനെ ഒക്കെ ഇരിക്കാറുണ്ട്," ഇങ്ങനെയാണ് ലൈക്കുകൾ വാരിക്കൂട്ടിയ ഒരു കമന്റ്.
Also Read: ആരാണ് ഇതിൽ കിടു? മന്ത്രിമാരെല്ലാം അവരുടെ വകുപ്പുകളിലെ ജീവനക്കാരായാലോ?
"കുഞ്ഞുണ്ണി മാഷിനെന്താ ഇങ്ങനെ ഇരിക്കാൻ പാടില്ലേ...കുഞ്ഞുണ്ണി മാഷ് ചെറുപ്പത്തിൽ ഇങ്ങനെ തന്നെയാ ഇരുന്നത്. അല്ലാന്ന് പറയാൻ ടീച്ചർക്ക് കുഞ്ഞുണ്ണിമാഷിനെ ചെറുപ്പത്തിൽ കണ്ട പരിജയം ഒന്നും ഇല്ലല്ലോ...കുഞ്ഞുണ്ണി മാഷിന് കുറുമ്പ് ലേശം കൂടുന്നുണ്ട്," ഇങ്ങനെയെല്ലാമാണ് നിരവധി കമന്റുകൾ വരുന്നത്.
Read More: പഠിപ്പിച്ച അധ്യാപകർ വരെ ഞെട്ടി; പിള്ളേര് പൊളിയാണ്! ജീവൻ വെച്ചത് കണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us