scorecardresearch

പ്ലാവിന്റെ അടുത്ത് പോകുന്നത് ഇത്ര വലിയ തെറ്റാണോ? നായക്കുട്ടിക്ക് ചേച്ചിയുടെ ശകാരം

സ്വന്തം നായയെ രസകരമായ രീതിയില്‍ ശകാരിക്കുന്ന ചേച്ചിയുടെ വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ കറങ്ങി നടക്കുന്നത്

സ്വന്തം നായയെ രസകരമായ രീതിയില്‍ ശകാരിക്കുന്ന ചേച്ചിയുടെ വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ കറങ്ങി നടക്കുന്നത്

author-image
Trends Desk
New Update
Viral Video, trending

നായകളും മനുഷ്യരും ഒന്നൊന്നര കോമ്പിനേഷനാണ്. പലരും നായകളെ സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെയാണ് കാണുന്നത്. യാത്രകളിലൊക്കെ നായകളെ ഒപ്പം കൂട്ടുന്ന പലരുടേയും കഥകള്‍ നാം കേട്ടിട്ടുണ്ട്. ചാര്‍ളി 777 എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ ലഭിച്ച സ്വീകാര്യത ഇതിനെല്ലാം ഉദാഹരണമാണ്.

Advertisment

സ്വന്തം നായയെ വരച്ച വരയില്‍ നിര്‍ത്തി ശകാരിക്കുന്ന ഒരു ചേച്ചിയുടെ വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ കറങ്ങി നടക്കുന്നത്. നായക്കുട്ടി പ്ലാവിന്റെ പരിസരത്ത് പറയാതെ പോയതാണ് ചേച്ചിയുടെ ദേഷ്യത്തിന് പിന്നിലെ കാരണം.

നായക്കുട്ടിയോടുള്ള ചേച്ചിയുടെ ശകാരം ഇങ്ങനെ,

"കള്ളത്തരം കാണിക്കുന്നോണ്ട.."

"കള്ളത്തരം കാണിക്കുന്നോണ്ട കണ്ണടയ്ക്കുന്നത്.."

ദേഷ്യപ്പെടുന്നത് മനസിലായതുകൊണ്ടാണോ എന്നറിയില്ല നായക്കുട്ടി ചേച്ചിയുടെ കയ്യില്‍ കയറി പിടിച്ചു.

എന്റെ കയ്യേല്‍ പിടിക്കണ്ട, കൈ താത്തി ഇട്ടേക്ക് എന്നായിരുന്നു ചേച്ചിയുടെ മറുപടി.

ഉടന്‍ തന്നെ നായക്കുട്ടി കൈ താത്തി ഇടുകയും ചെയ്തു.

Advertisment

നീ എന്തിനാടാ താഴെ പ്ലാവിന്റെ എടുത്ത് പോയതെന്നായിരുന്നു അടുത്ത ചോദ്യം. ഇതിനൊന്നും മറുപടി പറയാതെ സ്തംഭിച്ച് നില്‍ക്കുകയാണ് നായക്കുട്ടി. ചേച്ചി അടിക്കാന്‍ മുതിര്‍ന്നപ്പോള്‍ നായക്കുട്ടിയുടെ മുഖത്ത് ഇത്തിരി സങ്കടമൊക്കെ വന്നു.

നായക്കുട്ടിയുടെ സങ്കടം മാറ്റാന്‍ ശകാരത്തിന് ശേഷം ചേച്ചി ഒരു ഉമ്മയും ചോദിച്ചു. കേട്ട ഉടന്‍ തന്നെ ഉമ്മ കൊടുത്ത് നായക്കുട്ടി സംഭവം സോള്‍വാക്കി.

ഡോഗ്സ് ഫോര്‍ സെയില്‍ കേരള എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അഞ്ചു ലക്ഷത്തിലധികം പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്.

Viral Video Dog

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: