scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

ആദ്യം കുലുക്കി, വീണില്ല; മരത്തില്‍ കയറി ചക്കയിട്ട് ആന, വീഡിയോ

പ്ലാവു കണ്ടു, ചക്കയും കണ്ടു, പക്ഷെ എങ്ങനെ പറിക്കുമെന്നായിരുന്നു ആനയുടെ ആലോചന

Viral, Elephant Videos

നമുക്ക് ഒരുപാട് ഇഷ്ടമുള്ള പഴം മരത്തില്‍ തൂങ്ങിക്കിടക്കുന്നത് കണ്ടാല്‍ ആര്‍ക്കെങ്കിലും സഹിക്കുമോ. എങ്ങനെയെങ്കിലും അത് എറിഞ്ഞിട്ടോ പറിച്ചോ ആ കൊതിയങ്ങ് മാറ്റാനായിരിക്കും എല്ലാവരും ആഗ്രഹിക്കുക.

മനുഷ്യരുടെ കാര്യം മാത്രമല്ല മൃഗങ്ങളുടേയും ഇങ്ങനെ തന്നെയാണ്. അത് തെളിയിക്കുന്ന ഒരു വീടിയോ ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു കഴിഞ്ഞ ദിവസം പങ്കുവയ്ക്കുകയും ചെയ്തു. പ്ലാവില്‍ നിന്ന് ചക്ക പറിക്കന്‍ ശ്രമിക്കുന്ന ആനയുടെ വീഡിയോയാണ് സുപ്രിയ സാഹു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

പ്ലാവു കണ്ടു, ചക്കയും കണ്ടു, പക്ഷെ എങ്ങനെ പറിക്കുമെന്നായിരുന്നു ആനയുടെ ആലോചന. ആദ്യം ആ പ്ലാവൊന്ന് കുലുക്കി നടന്നു. പ്ലാവു കുലുങ്ങിയെങ്കിലും ചക്ക വീണില്ല.

അടുത്ത ശ്രമം തുമ്പിക്കൈകൊണ്ടായിരുന്നു. ആഞ്ഞ് പരിശ്രമിച്ചെങ്കിലും ചക്കയില്‍ തൊടാന്‍ പോലും ആനയ്ക്ക് കഴിഞ്ഞി. പക്ഷെ അങ്ങനയങ്ങ് വിട്ടുകൊടുക്കാന്‍ പറ്റുമോ.

മരത്തേല്‍ ചവിട്ടിയങ്ങു നിന്നു ആന, എന്നിട്ട് തൂമ്പിക്കൈ നീട്ടി ഒരു ശ്രമം നടത്തി. ഒരു ചക്കയല്ല മൂന്ന് ചക്കയാണ് താഴെ വീഴ്ത്തിയത്.

ചക്ക വീണതോടെ വീഡിയോ ചിത്രീകരിച്ചവരും സന്തോഷത്തില്‍ ആര്‍ത്തു വിളിച്ചു.

“മനുഷ്യര്‍ക്ക് മാങ്ങ എങ്ങനെയാണോ അങ്ങനെയാണ് ആനകള്‍ക്ക് ചക്ക. ആനയുടെ ശ്രമത്തിന് മനുഷ്യര്‍ നല്‍കിയ കയ്യടിയും ഹൃദയം കീഴടക്കുന്നതാണ്,” സുപ്രിയ ട്വീറ്റില്‍ കുറിച്ചു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Viral video elephant tries to grab jackfruit

Best of Express