scorecardresearch

പശുക്കൂട്ടത്തിലൊരു കരടി; എട്ട് സെക്കന്‍ഡില്‍ കണ്ടെത്താമോ?

Optical illusion: ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍ ഫാമില്‍ മേയുന്ന പശുക്കൂട്ടത്തില്‍ ഒളിച്ചിരിക്കുന്ന കരടിയെയാണു കണ്ടെത്തേണ്ടത്

Optical illusion: ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍ ഫാമില്‍ മേയുന്ന പശുക്കൂട്ടത്തില്‍ ഒളിച്ചിരിക്കുന്ന കരടിയെയാണു കണ്ടെത്തേണ്ടത്

author-image
Trends Desk
New Update
Optical illusion, Test your IQ, Spot the hidden bear

Optical illusion: വിനോദങ്ങളില്ലായിരുന്നെങ്കില്‍ ആളുകള്‍ എങ്ങനെയായിരിക്കും തൊഴില്‍ സമ്മര്‍ദത്തെ മറികടക്കുക? ഫാക്ടറി, നിര്‍മാണ, കൂലിത്തൊഴിലുകള്‍ മാത്രമുണ്ടായിരുന്ന കാലത്തുനിന്ന് ഓണ്‍ലൈന്‍ അധിഷ്ഠിത തൊഴില്‍ കാലത്തിലേക്ക് എത്തിയതോടെ ടാര്‍ജറ്റുകളും വന്നു തുടങ്ങി. ഇതു സൃഷ്ടിക്കുന്ന കടുത്ത സമ്മര്‍ദത്തെ മറികടക്കാന്‍ ആളുകള്‍ ആശ്രയിക്കുന്നതും ഓണ്‍ലൈന്‍ അധിഷ്ഠിത വിനോദങ്ങളെ തന്നെ.

Advertisment

ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമ കാണുന്നതും ഗെയിമിങ്ങും ഇന്നത്തെ തലമുറയുടെ ഹരങ്ങളാണ്. ഇതിനൊപ്പം നില്‍ക്കുന്നതാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമുകള്‍. എന്നാല്‍ സാധാരണ ഓണ്‍ലൈന്‍ ഗെയിമുകളെപ്പോലെ വെറും സമയംകൊല്ലികളല്ല ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമുകള്‍. നിങ്ങളുടെ കണ്ണുകള്‍ക്കും തലച്ചോറിനും മികച്ച വ്യായാമം നല്‍കുന്ന ഇവ മത്സരക്ഷമത വളര്‍ത്തുകയും ചെയ്യുന്നു.

ഒറ്റ നോട്ടത്തില്‍ ഒരേ പോലുള്ള രൂപങ്ങള്‍ കാണാന്‍ കഴിയുന്ന ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ വ്യത്യസ്തമായ ഒന്നിനെ സമര്‍ഥമായി ഒളിപ്പിച്ചിരിക്കുന്നവയാണ്. ഒളിഞ്ഞിരിക്കുന്ന വന്യജീവികളെ കണ്ടെത്താന്‍ വെല്ലുവിളി നല്‍കുന്ന ഇത്തരം ചിത്രങ്ങള്‍ക്കു വലിയ സ്വീകരാര്യതയാണു ലഭിക്കുന്നത്. പ്രായമായവും കുട്ടികളും യുവജനങ്ങളും ഒരുപോലെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളില്‍ ആകൃഷ്ടരാവുന്നു.

Advertisment

ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രവും മൃഗങ്ങള്‍ ഉള്‍പ്പെടുന്നതാണ്. ഒറ്റനോട്ടത്തില്‍ കുറേ പശുക്കള്‍ മാത്രമാണു ചിത്ത്രില്‍. എന്നാല്‍ ഇവയ്ക്കിടയില്‍ ഒരു കരടി ഒളിച്ചിരിപ്പുണ്ട്. അതിനെ എട്ടു സെക്കന്‍ഡില്‍ കണ്ടെത്തണം.

Optical illusion, Test your IQ, Spot the hidden bear

ചിത്രം പരിശോധിക്കൂ. ഫാം എന്നു തോന്നുന്ന ഒരിടത്ത് ഒരാള്‍ കുതിരപ്പുറത്ത് സഞ്ചരിച്ചുകൊണ്ട് പശുക്കളെ മേയ്ക്കുന്നതാണ് ഒറ്റനോട്ടത്തില്‍ കാണാനാവുന്നത്. എന്നാല്‍ പശുക്കൂട്ടത്തില്‍ ഒരു കരടി എങ്ങനെയോ എത്തിയിട്ടുണ്ടെന്നതു വസ്തുതയാണ്. അതിനെ എട്ടു സെക്കന്‍ഡില്‍ കണ്ടെത്താന്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമില്‍ നിങ്ങള്‍ ശരിക്കുമൊരു കില്ലാഡി തന്നെ.

ചിത്രം സൂക്ഷ്മമായി പരിശോധിച്ച് പശുക്കൂട്ടത്തില്‍ കരടിയെ നിങ്ങള്‍ കണ്ടെത്തിയെന്നു പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍.

കണ്ടെത്താന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ടതില്ല. നിങ്ങളെ സഹായിക്കുന്നതിനുള്ള ഒരു സൂചന തരാം. കരടി ചിത്ത്രിന്റെ വലതുവശത്താണുള്ളത്. ഇപ്പോള്‍ നിങ്ങള്‍ക്കു കരടിയെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുമെന്നു കരുതുന്നു.

കരടിയെ കണ്ടെത്താന്‍ കഴിഞ്ഞോ? ഇല്ലാത്തവര്‍ക്കായി കരടിയെ അടയാളപ്പെടുത്തിയ ചിത്രം താഴെ നല്‍കുന്നു. അതു പരിശോധിച്ച് അടുത്ത ഗെയില്‍ നേത്തെ ഉത്തരം കണ്ടെത്താന്‍ കണ്ണുകളെയും തലച്ചോറിനെയും കൂടുതല്‍ മത്സരക്ഷമാക്കൂ.

Optical illusion, Test your IQ, Spot the hidden bear
Cow Viral Bear Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: