നിന്ന നില്പ്പില് ആള് അപ്രത്യക്ഷമായി എന്ന് നമ്മള് ചിലരെക്കുറിച്ച് നാം പലപ്പോഴും പറഞ്ഞിട്ടും കേട്ടിട്ടുമുണ്ടാകും. എന്നാല്‍ ഇവിടെയൊരു കൂറ്റന്‍ കെട്ടിടമാണ് അപ്രത്യക്ഷമായത്.
നാലുനില കെട്ടിടം നിലംപതിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായി തകര്‍ന്നു. മുംബൈയിലെ പടിഞ്ഞാറന്‍ ബോറിവാലിയില്‍ തിരക്കേറിയ റോഡോരത്തെ കെട്ടിടം ഇന്നുച്ചയ്ക്കു പന്ത്രണ്ടരയോടെയാണു തകര്‍ന്നു വീണത്.
സായിബാബ നഗറിലെ ഗീതാഞ്ജലി എന്ന കെട്ടിടമാണ് തകര്‍ന്നത്. സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ അതിവേഗം വൈറലായി.
കെട്ടിടം തകര്ന്നീവീഴുമ്പോള് സമീപത്തായും റോഡിനു മറുവശത്തായും ആളുകള്‍ കൂടി നിക്കുന്നതും റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതും ദൃശ്യത്തിലുണ്ട്. കെട്ടിടം വീഴുന്നതോടെ സമീപത്തുനിന്ന് ആളുകള്‍ ഓടിമാറുന്നതും കാണാം.
കെട്ടിടം ശോച്യാവസ്ഥയിലായതിനാല്‍ താമസക്കാരെ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. ഇതിനാല്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണു വിവരം. സംഭവത്തെത്തുടര്‍ന്ന് അഗ്നിശമന സേനയും പൊലീസും രക്ഷാപ്രവര്‍ത്തനത്തിനായി സംവിധാനങ്ങളുമായി സംഭവസ്ഥലത്ത് കുതിച്ചെത്തി.