scorecardresearch

'പുലിയാണത്രേ പുലി'; പുള്ളിപ്പുലിയെ കീഴ്പ്പെടുത്തി 300 മീറ്ററോളം വലിച്ചിഴച്ച് തെരുവുനായ; വീഡിയോ

നായയിൽനിന്നു രക്ഷപെട്ട പുള്ളിപ്പുലി വയലിലൂടെ ഓടി രക്ഷപെടുകയായിരുന്നു

നായയിൽനിന്നു രക്ഷപെട്ട പുള്ളിപ്പുലി വയലിലൂടെ ഓടി രക്ഷപെടുകയായിരുന്നു

author-image
Trends Desk
New Update
Stray dog takes down a leopard

ചിത്രം: എക്സ്

വന്യജീവികൾ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന സംഭവങ്ങൾ കേരളത്തിലടക്കം സ്ഥിരം സംഭവമാണ്. എന്നാൽ, മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള ഒരു വിചിത്രമായ വീഡിയോയാണ് സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഇപ്പോൾ വൈറലാകുന്നത്. നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ തെരുവുനായ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതാണ് വീഡിയോ.

Advertisment

Also Read: 'ഒറ്റയാൻ വീണ്ടും പൂജാമുറിയിൽ കയറിയെന്ന് പറഞ്ഞേക്ക്'; വൈറലായി 'പേമാരി ഭക്തി വേർഷൻ'; വീഡിയോ

നായയുമായി ഏറ്റുമുട്ടി അവശനായ പുള്ളിപ്പുലിയെ കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് നായ പുള്ളിപ്പുലിയെ കടിച്ച് വലിച്ചിഴയ്ക്കുന്നതും വീഡിയോയിൽ കാണാം. 300 മീറ്ററോളം ദൂരം നായ പുള്ളിപ്പുലിയെ വലിച്ചിഴച്ചെന്നാണ് റിപ്പോർട്ട്. പുള്ളിപ്പുലി ഒടുവിൽ നായയിൽ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോവുകയായിരുന്നു എന്നാണ് വിവരം.

Also Read: എന്റെ അമ്മാവനെ പേടിപ്പിക്കുന്നോടാ? സ്നേഹിക്കുന്നവർക്ക് ഇവൻ 'പൂക്കി'; ശത്രുവിനു മികച്ച ഒരു എതിരാളി

Advertisment

നാസികിലെ നിഫാദ് താലൂക്കിലെ ഗംഗുർഡെ വാസ്തിക്ക് സമീപമായിരുന്നു സംഭവം. ഏറ്റുമുട്ടലിൽ പരിക്കേറ്റ പുള്ളിപ്പുലി സമീപത്തെ വയലിലൂടെ ഓടി രക്ഷപെട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ പ്രദേശവാസികൾക്കോ മറ്റു വളർത്തു മൃഗങ്ങൾക്കോ പരിക്കേറ്റിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Read More:'വാവ സുരേഷ് വളർത്തുന്നതാണോ?' ഇത്രയും തങ്കപ്പെട്ട പൂച്ച സാറിനെ ആരും കാണാതെ പോകരുത്

Leopard Stray Dogs Viral Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: