/indian-express-malayalam/media/media_files/uploads/2022/07/sri-lanka-crisis-policeman-joins-with-protesters-viral-video-671994-FI.jpeg)
ജനമൈത്രി പൊലീസ്, ജനമൈത്രി പൊലീസ് എന്ന് കേട്ടിട്ടല്ലെയുള്ളു. ന്നാ ദേ കാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ട ശ്രീലങ്കയില്‍ നിന്നൊരു കാഴ്ചയാണിത്. പ്രതിഷേധക്കാരെ തടയേണ്ടതിന് പകരം അവര്‍ക്കൊപ്പം പോരാട്ടത്തിന്റെ ഭാഗമായൊരു പൊലീസുകാരന്‍.
പ്രതിഷേധക്കാര്‍ക്കിടയിലൂടെ ബൈക്കിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ തലയിലിരുന്ന ഹെല്‍മെറ്റ് ആദ്യം തന്നെ വലിച്ചെറിഞ്ഞു. പിന്നെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചു. പൊലീസുകാരന്റെ ആവേശത്തിനൊപ്പം ജനങ്ങളും ചേരുന്ന കാഴ്ചയായിരുന്നു പിന്നീട് അവിടെ കണ്ടത്.
ശ്രീലങ്കയിലെ ജനങ്ങളുടെ പല തരത്തിലുള്ള പ്രതിഷേധങ്ങളാണ് ഇന്ന് ലോകം കണ്ടത്. രാവിലെ പ്രസിഡന്റ് ഗോതബായ രജപക്സയുടെ ഔദ്യോഗിക വസതിയിലേക്ക് പതിനായിരങ്ങളാണ് ഇരച്ചു കയറിയത്. പൊലീസിനും സുരക്ഷാ സേനയ്ക്കും തടയാനായില്ല ഒരു മനസോടെ എത്തിയ ജനങ്ങളെ.
Protestors taking a dip in the pool at President’s House. pic.twitter.com/7iUUlOcP6Z
— DailyMirror (@Dailymirror_SL) July 9, 2022
പ്രസിഡന്റിന്റെ വസതിയിലെ ഓരോ റൂമും പ്രതിഷേധക്കാര്‍ കയ്യടക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രസിഡന്റിന്റെ നീന്തല്‍ കുളം പോലും പ്രതിഷേധക്കാര്‍ വെറുതെ വിട്ടില്ല. നീന്തല്‍ കുളത്തില്‍ നീരാടിയായിരുന്നു ഒരു കൂട്ടത്തിന്റെ പ്രതിഷേധം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us