scorecardresearch
Latest News

മായമല്ല..മന്ത്രമല്ല, ഒറ്റ ഏറിന് ചക്ക വീഴ്ത്തും; ‘മിന്നല്‍ അബ്ദുറഹ്മാന്‍’; വീഡിയോ

ചക്ക ഇടാന്‍ ഇത്ര സിമ്പിളായിരുന്നോ? അതെ, അബ്ദുറഹ്മാനിതൊക്കെ സിമ്പിളാണ്

മായമല്ല..മന്ത്രമല്ല, ഒറ്റ ഏറിന് ചക്ക വീഴ്ത്തും; ‘മിന്നല്‍ അബ്ദുറഹ്മാന്‍’; വീഡിയോ

ചക്കയിടാന്‍ എല്ലാവരും തോട്ടി ഉപയോഗിക്കാറാണ് പതിവ്, പലര്‍ക്കും തോട്ടി ഉപയോഗിച്ച് പോലും ചക്ക പറിക്കാന്‍ കഴിയാറില്ല. കാരണം ചക്ക പറിക്കല്‍ അത്ര സിമ്പിളായൊരു കാര്യമല്ല. എന്നാല്‍ കോഴിക്കോട് മുഴപ്പാലം സ്വദേശിയായ അബ്ദുറഹ്മാന് ഇതൊക്കെ നിസാരമാണ്. ആശാന് ചക്കയിടാന്‍ തോട്ടിയൊന്നും വേണ്ട, ഒരു കല്ല് തന്നെ ധാരാളം.

ഒരു കല്ലുകൊണ്ട് ചക്ക വീഴ്ത്താന്‍ പറ്റുമോ എന്നല്ലെ ആലോചിക്കുന്നത്. അതൊക്കെ അബ്ദുറഹ്മാന് കഴിയും. കയ്യില്‍ കൊള്ളുന്ന വലിപ്പമുള്ള ഒരു കല്ലെടുത്ത് ഒരൊറ്റ ഏറാണ് അബ്ദുറഹ്മാന്‍. ഒരേറില്‍ രണ്ട് ചക്ക വരെ താഴെയെത്തിക്കുന്നതും വീഡിയോയില്‍ കാണാം. എല്ലാം ഒരു ആത്മവിശ്വാസത്തിന്റെ പുറത്താണെന്നാണ് അബ്ദുറഹ്മാന്‍ പറയുന്നത്.

“വീഴ്ത്താന്‍ പറ്റുമെന്നുള്ളത് ആത്മവിശ്വാസമാണ്. കഴിഞ്ഞ ലോക്ക്ഡൗണില്‍ കൂട്ടുകാരന്റെ വീട്ടില്‍ വച്ചാണ് ആദ്യം എറിഞ്ഞ് ചക്ക വീഴ്ത്തിയത്. ബെറ്റ് വച്ചാണ് ചെയ്തത്. ഇപ്പോള്‍ പല സ്ഥലങ്ങളില്‍ നിന്നും ചക്കയിടാന്‍ വിളിക്കാറുണ്ട്. നാല് സ്ഥലത്ത് പോയി ചക്ക വീഴ്ത്തുകയും ചെയ്തു. ഇതിപ്പോള്‍ അഞ്ചാമത്തെയാണ്,” അബ്ദുറഹ്മാന്‍ മീഡിയ വണ്ണിനോട് പറഞ്ഞു.

അബ്ദുറഹ്മാന്‍ ഇത്തരത്തില്‍ ചക്ക എറിഞ്ഞ് വീഴ്ത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പലരും എഡിറ്റ് ചെയ്ത വീഡിയോയാണെന്നാണ് കരുതിയത്. പക്ഷെ അങ്ങനയല്ല കാര്യങ്ങളെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. എന്നാല്‍ പലരും ചക്കയിടാനെന്ന പേരില്‍ കളിയാക്കി വിളിക്കാറുമുണ്ടെന്നാണ് അബ്ദുറഹ്മാന്റെ സുഹൃത്തുക്കള്‍ പറയുന്നത്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Viral video abdu rahmans single throw is enough to bring down jack fruit