/indian-express-malayalam/media/media_files/uploads/2022/03/viral-video.jpg)
ന്യൂഡല്‍ഹി: കണ്ണില്ലാത്ത ക്രൂരത എന്നൊക്കെ നാം കേട്ടിട്ടുണ്ടാകാം. എന്നാല്‍ അതിന് ഉത്തമ ഉദാഹരണമാവുകയാണ് ഗ്രേറ്റര്‍ നോയിഡയില്‍ ഉണ്ടായ ഒരു സംഭവം. ഭിന്നശേഷിക്കാരനായ ഒരാളെ ബന്ധുക്കളായ ദമ്പതികള്‍ നടുറോഡില്‍ വച്ച് വടിയുപയോഗിച്ച് മര്‍ദിച്ചിരിക്കുകയാണ്.
കെട്ടിടം വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസമാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മര്‍ദിച്ച സമ്പതികളെ അറസ്റ്റ് ചെയ്തതായി ഗ്രേറ്റര്‍ നോയിഡ എഡിസിപി വിശാല്‍ പാണ്ഡെ അറിയിച്ചു.
സ്കൂട്ടറിലെത്തിയ ഭിന്നശേഷിക്കാരനെ വഴിയല്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു അതിക്രൂര മര്‍ദനം. വടികൊണ്ട് തലങ്ങും വിലങ്ങും അടിക്കുന്നതായി വീഡിയോയില്‍ കാണാം. തുടര്‍ന്ന് ദമ്പതികള്‍ ചേര്‍ന്ന് സ്കൂട്ടറും അടിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്.
थाना जेवर क्षेत्रान्तर्गत सोशल मीडिया पर वायरल मारपीट के वीडियो के संबंध में @AdcpGreno द्वारा दी गई बाइट। pic.twitter.com/Hg9QRdAKEj
— POLICE COMMISSIONERATE GAUTAM BUDDH NAGAR (@noidapolice) March 29, 2022
മര്‍ദനത്തിന് ഇരയായ വ്യക്തിയുടെ പേര് ഗജേന്ദ്ര എന്നാണെന്ന് പൊലീസ് അറിയിച്ചു. ഗജേന്ദ്ര ബന്ധുവായ ജുഗേന്ദ്രയില്‍ (മര്‍ദിച്ച വ്യക്തി) നിന്ന് കെട്ടിടം ലീസിനെടുക്കുകയായിരുന്നു. കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയില്‍ കെട്ടിടം ഉപയോഗശൂന്യമാവുകയായിരുന്നു.
Also Read: മുത്തശ്ശിക്കഥപോലെ ഒരു സേവ് ദ ഡേറ്റ് വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.