വിവാഹ ക്ഷണക്കത്തുകൾക്ക് പകരമായി സേവ് ദ ഡേറ്റ് വീഡിയോകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. നിരവധി സേവ് ദ ഡേറ്റ് വീഡിയോകളും ഫോട്ടോ ഷൂട്ടുകളുമെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. പലതും വിവാദമാവുകയും ചെയ്തു.
ഒരു പുതിയ സേവ് ദ ഡേറ്റ് വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു മുത്തശ്ശിക്കഥപോലെയാണ് ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
‘അത്രേയ ഫോട്ടോഗ്രാഫി’ എന്ന ഏജൻസിയാണ് ഈ വീഡിയോ തയ്യാറാക്കിയത്. ‘രാവ്- ഒരു മുത്തശ്ശിക്കഥപോലത്തെ കല്യാണ വിളി,’ എന്ന പേരിൽ ഈ വീഡിയോ അവർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ഒരു പ്രേതകഥയുടെ തീമിലാണ് വീഡിയോ. ഒരു കുട്ടിക്ക് മുത്തശ്ശി കഥ പറഞ്ഞുകൊടുക്കുന്ന രീതിയിൽ അത് അവതരിപ്പിച്ചിരിക്കുന്നു.