/indian-express-malayalam/media/media_files/90bSmwtM5G03T8OhVayX.jpg)
Google marks total solar eclipse 2024
മെക്സിക്കോ, കാനഡ, വടക്കേ അമേരിക്ക എന്നിവടങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണം എന്ന അപൂർവ്വ പ്രതിഭാസം സംഭവിക്കുമ്പോൾ ലോകം മുഴുവൻ അതിന്റെ ആകാംക്ഷയിലാണ്. ഇത്തരത്തിലുള്ള സൂര്യഗ്രഹണം ഏതെങ്കിലും പ്രത്യേക സ്ഥലത്ത് അപൂർവയായി മാത്രമാണ് സംഭവിക്കുന്ന ഒന്നാണ്. ലോകമെമ്പാടും ഉറ്റുനോക്കുന്ന ഈ പ്രപഞ്ച വിസ്മയം ഇന്റർനെറ്റിലും എത്തിച്ചിരിക്കുകയാണ് ഗൂഗിൾ.
ഗൂഗിൾ സെർച്ചിൽ "Solar Eclipse" (സോളാർ എക്ലിപ്സ്) എന്ന് ടൈപ്പ് ചെയ്യുമ്പോൾ കൗതുകകരമായ ഒരു ആനിമേഷൻ പ്രത്യക്ഷപ്പെടും. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുന്ന രീതിയിലുള്ള ഗ്രാഫിക്സാണ് ഇങ്ങനെ ചെയ്യുമ്പോൾ കാണാൻ സാധിക്കുന്നത്. കൂടാതെ ഈ സമയം സ്ക്രീനിന്റെ ബ്രൈറ്റ്നസ് കുറഞ്ഞ് സൂര്യഗ്രഹണത്തോട് സമാനമായൊരു അനുഭവം സൃഷ്ടിക്കുന്നുമുണ്ട്.
ഭൂമിയുടെയും സൂര്യന്റേയും മധ്യത്തിൽ ചന്ദ്രൻ നീങ്ങുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഭൂമിയിലെ ഒരു സ്ഥലത്ത് ഒരിക്കൽ സമ്പൂർണ സൂര്യഗ്രഹണം നടന്നാൽ, ആ ഭാഗത്ത് സമാനമായ രീതിയിലൊരു ഗ്രഹണം ഉണ്ടാകണമെങ്കിൽ ഏകദേശം 400 വർഷമെടുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. സമ്പൂർണ സൂര്യഗ്രഹണം, വാർഷിക സൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, ഹൈബ്രിഡ് സൂര്യഗ്രഹണം എന്നിങ്ങനെ നാല് വ്യത്യസ്ത തരം സൂര്യഗ്രഹണങ്ങളാണുള്ളത്.
സമ്പൂർണ സൂര്യഗ്രഹണത്തിന്റെ സമയവും തീയതിയും : Total Solar Eclipse Date and Timings
ഇന്നാണ് സമ്പൂർണ സൂര്യഗ്രഹണം നടക്കുക. യുഎസ്, കാനഡ, മെക്സിക്കോ, നോർത്ത് അമേരിക്കയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകും. ഇന്ത്യൻ സമയം രാത്രി 9.12 നും ഏപ്രിൽ 9 ന് പുലർച്ചെ 2.22 നുമിടയിലാണ് സമ്പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകുക. പക്ഷേ, ഇന്ത്യയിലെ ജനങ്ങൾക്ക് സൂര്യഗ്രഹണം ദൃശ്യമാകില്ല. പക്ഷേ, നാസയുടെ തത്സമയ വെബ്‌കാസ്റ്റിലൂടെ കാണാൻ കഴിയും. വിവിധ സ്ഥലങ്ങളിൽ നിന്നായി അവർ സൂര്യഗ്രഹണം സ്ട്രീം ചെയ്യും.
സൂര്യഗ്രഹണം ഇന്ത്യയിൽ കാണാൻ കഴിയുന്നത് എപ്പോൾ? When where and how to watch Surya Grahanam
2031 ൽ മേയ് 21 ന് സംഭവിക്കുന്ന സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകും. കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ സ്ഥലങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.