/indian-express-malayalam/media/media_files/uploads/2020/08/snake.jpg)
'നേരിൽ കണ്ടാൽ കീരിയും പാമ്പും പോലെ' എന്നൊരു പ്രയോഗമുണ്ട് നമ്മുടെ നാട്ടിൽ. പരസ്പരം വഴക്കിടുന്നവരെ കുറിച്ചാണ് ഇത് പറയുന്നത്. ശരിക്കുമുള്ള കീരിയും പാമ്പും തമ്മിൽ വഴക്കിടുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ വീഡിയോ കണ്ടുനോക്കൂ. വഴക്കല്ല, നടുറോഡിൽ പൊരിഞ്ഞ തല്ലാണ്.
This is absolutely natural. I am happy that no crusader jumped in to save either species. It’s the survival of fittest which prevails in #nature
Vid-WA. @IfsJagan@vivek4wildpic.twitter.com/RtsR5LosnI— Dr Abdul Qayum, IFS (@drqayumiitk) August 18, 2020
വിഷപ്പാമ്പുകളെ കീഴ്‌പ്പെടുത്തി കൊല്ലുന്ന കാര്യത്തിൽ പേരുകേട്ട ജീവിയാണ് കീരി. പ്രത്യേകിച്ച് മൂർഖൻ പാമ്പിനെ. അവയുടെ ശരീരത്തിന്റെ രൂപവും വിഷത്തെ പ്രതിരോധിക്കാനുള്ള കഴിവുമാണ് കീരിയുടെ കൈയിലെ ആയുധം.
Read More: പുതിയ അതിഥി; 197ാമത് രാജവെമ്പാലയും വാവ സുരേഷിന് മുന്നിൽ പത്തി താഴ്‌ത്തി
ട്വിറ്ററിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ഈ വീഡിയോയിൽ, ഒരു കീരിയുടെ കൈയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയാണ് പാമ്പ്. എന്നാൽ പാമ്പിനെ വിടാതെ പിടിച്ചിട്ടുണ്ട് കീരി. ഇത് കണ്ട് കുറേ പേർ തങ്ങളുടെ വണ്ടികളിലിരുന്ന് മൊബൈലിൽ വീഡിയോ പകർത്തുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.