scorecardresearch

ഓഫീസിൽ തർക്കം; ജീവനക്കാരനെ പൂച്ചട്ടികൊണ്ട് തലയ്ക്ക് എറിഞ്ഞ് സിഇഒ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

സ്ഥാപനത്തിൽ നാലു വർഷമായി ജോലി ചെയ്യുന്ന സമേത് ജാൻകോവിച്ച് എന്നയാൾക്കു നേരെയാണ് ആക്രമണമുണ്ടായത്

സ്ഥാപനത്തിൽ നാലു വർഷമായി ജോലി ചെയ്യുന്ന സമേത് ജാൻകോവിച്ച് എന്നയാൾക്കു നേരെയാണ് ആക്രമണമുണ്ടായത്

author-image
Trends Desk
New Update
CEO throws flower pot at employee

ചിത്രം: എക്സ്

ഓഫീസിലെ തകർക്കത്തിനിടെ പൂച്ചട്ടികൊണ്ട് ജീവനക്കാരന്റെ തലയ്ക്ക് എറിഞ്ഞ സിഇഒയുടെ വീഡിയോ പുറത്തുവന്നതോട് വ്യാപക വിമർശനം. തുർക്കിയിലെ ഏറ്റവും വലിയ ടെക്‌നോളജി ന്യൂസ് പ്ലാറ്റ്‌ഫോമുകളിലൊന്നായ ഷിഫ്റ്റ് ഡിലീറ്റിന്റെ സ്ഥാപകനും സിഇഒയുമായ ഹക്കി അൽകാൻ ആണ് ജോലിസ്ഥലത്തുണ്ടായ തർക്കത്തിൽ പ്രകോപിതനായി സ്ഥാപനത്തിലെ ജീവനക്കാരനു നേരെ പൂച്ചട്ടി എറിഞ്ഞത്.

Advertisment

Also Read: 'ചന്ദ്രക്ക് ഒരു പുതിയ തുണ'; വൈറലായി ബാറ്റ്മാന്റെ എൻട്രി

സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് സൈബറിടങ്ങളിൽ ഉയരുന്നത്. നാലു വർഷമായി സ്ഥാപനത്തിലെ ജോലിക്കാരനായ സമേത് ജാൻകോവിച്ചിനു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ, ജാൻകോവിച്ച് നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്ന്, ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

Advertisment

Also Read: ബീഫ് ഫ്രൈക്ക് മുകളിലേക്ക് എന്താണ് ഒഴിക്കുന്നത്? ഓണത്തിന് ഈ കോംബോ ഒരു വികാരമാണത്രെ!

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി സിഇഒ ഹക്കി അൽകാൻ രംഗത്തെത്തിയിട്ടുണ്ട്. തർക്കത്തിനിടെ ദേഷ്യം വന്ന് കാര്യങ്ങൾ കൈവിട്ടുപോയെന്നും എന്നാൽ പൂച്ചട്ടിയല്ലാ, പൂവിന്റെ തണ്ടാണ് താൻ എറിഞ്ഞതെന്നും അൽകാൻ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയതായും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും സിഇഒ പറഞ്ഞു.

Read More: 'ഇജ്ജ് സുലൈമാനല്ല ഹനുമാനാണ്;' സ്രാവിനെയും തോളിലിട്ടുള്ള ആ വരവ് കണ്ടോ?

Viral Video Viral

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: