scorecardresearch

കലങ്ങിയില്ലെന്ന് സഞ്ജു; നല്ലോണം കലക്കി ഒരു ഗ്ലാസ് കൂടി തരട്ടെ എന്ന് അമ്മ, വീഡിയോ വെെറൽ

സഞ്ജുവിനു ചായ കൊടുക്കുന്ന അമ്മയെ വീഡിയോയിൽ കാണാം

സഞ്ജുവിനു ചായ കൊടുക്കുന്ന അമ്മയെ വീഡിയോയിൽ കാണാം

author-image
Trends Desk
New Update
Sanju Samson Tik Tok

ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ. സമൂഹമാധ്യമങ്ങളിലും സഞ്ജു വെെറലാണ്. ഇപ്പോൾ ഇതാ അമ്മയ്‌ക്കൊപ്പമുള്ള ടിക്ടോക് വീഡിയോ ആരാധകർക്കായി സഞ്ജു പങ്കുവച്ചിരിക്കുന്നു. ന്യൂസിലൻഡ് പര്യടനത്തിനു ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയതാണ് സഞ്ജു.

Advertisment

സഞ്ജുവിനു ചായ കൊടുക്കുന്ന അമ്മയെ വീഡിയോയിൽ കാണാം. 'യോദ്ധാ' സിനിമയിലെ ഭാഗമാണ് ഇരുവരും ചേർന്ന് ചെയ്‌തത്. ജഗതി പറയുന്ന ഡയലാഗാണ് സഞ്ജു പറയുന്നത്. ജഗതിയുടെ അമ്മയായി 'യോദ്ധ'യിൽ അഭിനയിച്ച മീനയുടെ ഡയലോഗാണ് സഞ്ജുവിന്റെ അമ്മ പറയുന്നത്. 'അമ്മയ്‌ക്കൊപ്പമുള്ള ഫൺ ടെെം, ചുമ്മാ ഒരു രസം' എന്ന ക്യാപ്‌ഷനോടെയാണ് സഞ്ജു വീഡിയോ പങ്കുവച്ചത്. ആരാധകരെല്ലാം വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ രണ്ട് മത്സരങ്ങളാണ് സഞ്ജു കളിച്ചത്. രണ്ട് കളികളിലും സഞ്ജുവിന് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ സാധിച്ചില്ല. ആദ്യ ടി20 യിൽ എട്ട് റൺസും രണ്ടാം ടി20 യിൽ രണ്ട് റൺസുമാണ് സഞ്ഞ്ജു നേടിയത്. എന്നാൽ, അവിശ്വനീയമായ ഒരു ക്യാച്ചിലൂടെ സഞ്ജു എല്ലാവരെയും ഞെട്ടിച്ചു.

രണ്ടാം മത്സരത്തിന്റെ എട്ടാം ഓവറിലായിരുന്നു ഏവരെയും അതിശയപ്പെടുത്തിയ സഞ്ജുവിന്റെ പ്രകടനം. ന്യൂസിലൻഡ് സിക്സറെന്നു കരുതിയ ബോൾ സഞ്ജു ബൗണ്ടറി ലൈൻ ചാടിക്കടന്ന് കൈപ്പിടിയിൽ ഒതുക്കി ഫീൽഡിലേക്ക് എറിയുകയായിരുന്നു.

Advertisment

Read Also: പരിപാടി സാമ്പത്തിക പരാജയം; ആകെ വിറ്റത് 908 ടിക്കറ്റ്, 3000 ഫ്രീ പാസ്

റോസ് ടെയ്‌ലർ ഉയർത്തിയ ബോൾ സിക്സറെന്നു കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി സഞ്ജു തടഞ്ഞത്. ബൗണ്ടറി ലൈനില്‍ നിന്ന് ചാടി പന്ത് കൈക്കലാക്കിയ സഞ്ജു ബൗണ്ടറി ലൈനിനു അകത്തേക്ക് എറിഞ്ഞത്. ഇതോടെ കിവികൾക്ക് വെറും 2 റൺസാണ് നേടാനായത്.

Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: