scorecardresearch

ക്രിസ്മസ് ആഘോഷങ്ങള്‍ ആകാശത്തും; സാന്റ ക്ലോസായി എമിറേറ്റ്സ് വിമാനം, വീഡിയോ

വിമാന കമ്പനി ഇന്നലെ പങ്കുവച്ച വീഡിയോ ഇതിനോടകം കണ്ടത് 67 ലക്ഷത്തിലധികം പേരാണ്

വിമാന കമ്പനി ഇന്നലെ പങ്കുവച്ച വീഡിയോ ഇതിനോടകം കണ്ടത് 67 ലക്ഷത്തിലധികം പേരാണ്

author-image
Trends Desk
New Update
Christmas, Emirates, Viral

ലോകം ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പുല്‍ക്കൂടുണ്ടാക്കിയും വിടലങ്കരിച്ചുമെല്ലാം ആഗോളതലത്തില്‍ തന്നെ ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. മനുഷ്യര്‍ ക്രിസ്മസ് ആഘോഷിക്കുന്നതൊക്കെ നമുക്ക് സുപരിചതമായ ഒന്നാണ്. എന്നാല്‍ ഒരു വിമാനം ക്രിസ്മമസിനായി തയാറെടുക്കുന്നതെങ്ങനെയായിരിക്കും.

Advertisment

ആഗോള വിമാനക്കമ്പനിയായ എമിറേറ്റ്സാണ് വ്യത്യസ്തമായ വീഡിയോയുമായെത്തി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. സാന്റാ ക്ലോസിന്റെ തൊപ്പിയും ധരിച്ച് കലമാനുകള്‍ വഹിച്ചോണ്ട് പോകുന്ന എമിറേറ്റ്സ് വിമാനത്തെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. റണ്‍വേയിലൂടെ മുന്നോട്ട് പോകുന്നതനുസരിച്ച് കലമാനുകള്‍ വേഗത കൂട്ടി അവസാനം പറന്നകലുകയാണ്.

''ക്യാപ്റ്റന്‍ ക്ലോസ് പറക്കാനായുള്ള അനുവാദം ചോദിക്കുന്നു. എമിറേറ്റ്സിന്റെ ക്രിസ്മസ് ആശംസകള്‍,'' എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

വിമാന കമ്പനി ഇന്നലെ പങ്കുവച്ച വീഡിയോ ഇതിനോടകം കണ്ടത് 67 ലക്ഷത്തിലധികം പേരാണ്. നാലരലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്.

Advertisment

എമിറേറ്റ്സിന്റെ വ്യത്യസ്തമായ ക്രിസ്മസ് ആശംസകള്‍ക്ക് നെറ്റിസണ്‍സിന്റെ ഭാഗത്ത് നിന്ന് വലിയ കയ്യടിയാണ് ലഭിച്ചിട്ടുള്ളത്. പലര്‍ക്കും ക്രിയാത്മകമായ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു. ഇത്തരമൊരു ആശം നേര്‍ന്നതില്‍ നന്ദി രേഖപ്പെടുത്തിയവരും ഉണ്ട്.

Celebrities Christmas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: